കൊച്ചി നഗരത്തിലെ രാത്രികാല സുരക്ഷയും ക്രമസമാധാനവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി, കൊച്ചി സിറ്റി പോലീസ് പരിധിയിലെ ബാർ ഹോട്ടലുകളിലും മറ്റ് വിനോദകേന്ദ്രങ്ങളിലും നടന്നു വരുന്ന ഡിജെ പാർട്ടികൾക്കും ഉയർന്ന ശബ്ദത്തിലുള്ള സംഗീത പരിപാടികൾക്കുമുള്ള നിയന്ത്രണം പോലീസ് നീട്ടി. രാത്രി 11 മണിക്ക് ശേഷം ഇത്തരം പരിപാടികൾ ഒന്നും തന്നെ നടത്താൻ പാടില്ലെന്ന മുൻ ഉത്തരവാണ് ഇപ്പോൾ ദീർഘിപ്പിച്ചിരിക്കുന്നത്. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ പുറപ്പെടുവിച്ച പുതിയ ഉത്തരവ് പ്രകാരം ഈ നിയന്ത്രണം 15 ദിവസത്തേക്ക് കൂടി നിലനിൽക്കും.
കൊച്ചി സിറ്റി പോലീസ് പരിധിയിലെ ബാർ ഹോട്ടലുകളിലും വിനോദകേന്ദ്രങ്ങളിലും രാത്രി 11 മണിക്ക് ശേഷമുള്ള ഡിജെ പാർട്ടികൾക്കും ഉയർന്ന ശബ്ദത്തിലുള്ള സംഗീത പരിപാടികൾക്കുമുള്ള നിയന്ത്രണം 15 ദിവസത്തേക്ക് കൂടി നീട്ടി
