പല കമ്പനികളും വിപണിയില്‍ എത്തിക്കുന്ന ഹെയര്‍ ഡൈകളില്‍ രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്നും അത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കാമെന്നതും തെളിയിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയില്‍ കര്‍ശന നിബന്ധനങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ് കേന്ദ്ര ഡ്രഗ്സ് കണ്‍േട്രാള്‍ ഓര്‍ഗനൈസേഷന്‍. ഡൈകള്‍ വിപണിയിലെത്തിക്കുന്ന കമ്പനികള്‍ 2020 ലെ സൗന്ദര്യവര്‍ധക വസ്തുനിയമവും ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് മാനദണ്ഡങ്ങളും പാലിക്കണമെന്നാണ് സിഡിഎസ് സിഒ ജൂണ്‍ 10ന് പുറത്തിറക്കിയ സര്‍ക്കുലറില്‍ മുന്നറിയിപ്പ് നല്‍കുന്നു. മുടിക്ക് നിറം നല്‍കാന്‍ ചേര്‍ത്തിട്ടുള്ള വസ്തുക്കളുള്‍പ്പെടെ ഉത്പന്നത്തിലെ എല്ലാവസ്തുക്കളുടെയും വിവരം വായിക്കാന്‍ പാകത്തില്‍ കവറിനുമുകളില്‍ ചേര്‍ക്കണം. ഉപയോഗത്തില്‍ നിയന്ത്രണമുണ്ടെങ്കില്‍ അതും പ്രത്യേകം സൂചിപ്പിക്കണം. പ്രതിപ്രവര്‍ത്തന സാധ്യത, സുരക്ഷിതമാണോയെന്ന പരിശോധനാരീതി എന്നിവയും വ്യക്തമാക്കണം. ബിഐഎസ് മാനദണ്ഡങ്ങള്‍ സൗന്ദര്യവര്‍ദ്ധക ചേരുവകളെ പൊതുവെ സുരക്ഷിതമെന്ന് അംഗീകരിക്കപ്പെട്ടവ എന്നും സൗന്ദര്യവര്‍ദ്ധക ഉപയോഗത്തിന് സുരക്ഷിതമെന്ന് അംഗീകരിക്കപ്പെട്ടവ എന്നും പരിമിതപ്പെടുത്തിയിരിക്കുന്നവയോ അംഗീകരിക്കപ്പെടാത്തവയോ ആയി തരംതിരിക്കുമെന്ന് റെഗുലേറ്റര്‍ നിര്‍മ്മാതാക്കളെയും ഇറക്കുമതിക്കാരെയും ഓര്‍മ്മിപ്പിച്ചു. ഉല്‍പ്പന്ന ഘടനയിലോ ഗുണനിലവാര സവിശേഷതകളിലോ ലേബലിങ്ങിലോ എന്തെങ്കിലും മാറ്റങ്ങള്‍ ഉണ്ടായാല്‍ ബന്ധപ്പെട്ട ലൈസന്‍സിങ് അതോറിറ്റിയെ അറിയിക്കണമെന്നും കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
