ബംഗളൂരു – ലഖ്നൗ ദേശീയപാതയ്ക്കരികിലുള്ള ഒരു സത്രത്തില്‍നിന്നും രണ്ട് അപരിചിതര്‍ക്ക് അപ്രതീക്ഷിതമായി ഒരു ക്യാമ്പര്‍ വാനില്‍ ഒരുമിച്ച് നടത്തേണ്ടിവരുന്ന ദീര്‍ഘദൂരയാത്രയാണ് ഈ നോവലിന്റെ പ്രധാന പ്രമേയം. സ്വഭാവത്തിലും പെരുമാറ്റത്തിലും കാഴ്ചപ്പാടിലും വിരുദ്ധരായ ആസാദിനും പ്രിയയ്ക്കും പക്ഷെ, ആ യാത്ര അത്രമേല്‍ അനിവാര്യമായിരുന്നു. എന്താണ് അവരെ ആ യാത്രയിലേക്ക് നയിച്ച കാര്യകാരണങ്ങള്‍. എന്തായിരുന്നു ആ യാത്രയുടെ ഉദ്ദേശ്യം എന്നൊക്കെയുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം തേടുന്നതിനോടൊപ്പം അസാധാരണവും മനോഹരവുമായ ഒരു യാത്രാനുഭവം വായനയിലുടനീളം നല്‍കുന്ന ലളിതാഖ്യാനമാണ് ഈ നോവല്‍. ‘രണ്ട് ജിപ്സികള്‍’. അനീഷ് കൃഷ്ണന്‍. മാന്‍കൈന്‍ഡ് ലിറ്ററേച്ചര്‍. വില 450 രൂപ.
