പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയുടെ പ്രമുഖ മോഡലായ ബ്രെസ്സയുടെ പുതുക്കിയ 2026 പതിപ്പ് ഉടന്‍ വിപണിയില്‍. ഈ സബ്-കോംപാക്റ്റ് എസ്യുവിയുടെ ചിത്രങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. പുതുക്കിയ ബ്രെസ്സയ്ക്ക് ഡ്യുവല്‍-ടോണ്‍ അലോയ് വീലുകള്‍ക്കായി പുതിയൊരു ഡിസൈന്‍ ലഭിക്കും. എന്‍ജിന്റെ കാര്യത്തിലേക്ക് വരികയാണെങ്കില്‍, പുതിയ ബ്രെസ്സയില്‍ 1.0-ലിറ്റര്‍ ബൂസ്റ്റര്‍ജെറ്റ് ടര്‍ബോ-പെട്രോള്‍ എന്‍ജിനും സിക്സ്-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സും ഉണ്ടായേക്കുമെന്നാണ് സൂചനകള്‍. അടിഭാഗത്തായി സജ്ജീകരിച്ച നിലയില്‍ ഒരു സിഎന്‍ജി കിറ്റും ഇതിലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ എല്‍ഇഡി ടെയില്‍ലൈറ്റുകള്‍, അഡാസ്, പുതിയ അപ്ഹോള്‍സ്റ്ററി, 360-ഡിഗ്രി കാമറ, കൂടുതല്‍ വലിപ്പമുള്ള ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയാകാം ബ്രെസ്സയുടെ മറ്റു ഫീച്ചറുകള്‍.
