ചാറ്റ്ജിപിടിക്കും ആന്ത്രോപിക്കിനും ബദലായി ഇന്ത്യന്‍ കമ്പനി വികസിപ്പിച്ചെടുത്ത ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്ലാറ്റ്ഫോമായ സര്‍വം എഐക്ക് വന്‍ നിക്ഷേപം. എച്ച്സിഎല്‍ ടെക് ആണ് 1,427 കോടി രൂപയുടെ നിക്ഷേപം സര്‍വം എഐയില്‍ നടത്തിയത്. 10.46 ശതമാനം ഓഹരിപങ്കാളിത്തമാണ് എച്ച്സിഎല്‍ നേടിയിരിക്കുന്നത്. ഇന്ത്യന്‍ പ്രാദേശിക ഭാഷകളില്‍ കൃത്യതയോടെ പ്രവര്‍ത്തിക്കുന്ന എഐ സംവിധാനങ്ങള്‍ എച്ച്‌സിഎല്‍ ടെക്കിന്റെ ആഗോള ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കും. കഴിഞ്ഞ വര്‍ഷം അവസാനത്തോടെ പ്രമുഖ വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ടായ ലൈറ്റ്‌സ്പീഡില്‍ നിന്നും, കോസ്ല വെഞ്ച്വേഴ്‌സ്, പീക്ക് എക്‌സ് വി പാര്‍ട്‌ണേഴ്‌സ് എന്നിവരില്‍ നിന്നും ഏകദേശം 340 കോടി രൂപയുടെ ഫണ്ട് സമാഹരിക്കാന്‍ സര്‍വം എഐക്ക് സാധിച്ചിരുന്നു. ഐഐടി മദ്രാസിലെ ഗവേഷകരായിരുന്ന വിവേക് രാഘവനും പ്രത്യുഷ് കുമാറും ചേര്‍ന്നാണ് ഈ സ്റ്റാര്‍ട്ടപ്പ് സ്ഥാപിച്ചത്. ഏകദേശം 2,100 കോടിയിലേറെ രൂപയാണ് ഇവര്‍ക്ക് കേന്ദ്രസര്‍ക്കാരില്‍ നിന്ന് ഫണ്ട് ലഭിച്ചത്.
സര്‍വം എഐയില്‍ വന്‍ നിക്ഷേപവുമായി എച്ച്സിഎല്‍
