പകർച്ചവ്യാധികൾ വ്യാപകമായതോടെ കൂടുതൽ പ്രതിരോധ നടപടികളിലേക്ക് നീങ്ങി സംസ്ഥാന സർക്കാർ. ആരോഗ്യ വിദഗ്ധരെ ഉൾപ്പെടുത്തി ഹൈപവർ കമ്മിറ്റി രൂപീകരിച്ചതായി ആരോഗ്യമന്ത്രി കെ മുരളീധരൻ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പകർച്ചവ്യാധികൾ കൂടുന്നത് ആരുടെയും തെറ്റല്ലെന്നും പരിശോധന വിപുലമാക്കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതിനിടെ, വയനാട്ടിൽ ഒരു വിദ്യാർത്ഥിക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. മലേറിയ കണ്ടെത്തിയ കോഴിക്കോട് ജാഗ്രത ശക്തമാക്കി. കോഴിക്കോട് ഒളവണ്ണ പഞ്ചായത്തിൽ മലമ്പനിയും റിപ്പേർട്ട് ചെയ്തു. ഇരിങ്ങല്ലൂർ സ്വദേശിയായ 63 കാരന് മലമ്പനി ബാധിച്ചത്.
പകർച്ചവ്യാധികൾ വ്യാപകമായതോടെ കൂടുതൽ പ്രതിരോധ നടപടികളിലേക്ക് നീങ്ങി സംസ്ഥാന സർക്കാർ
