സംസ്ഥാനത്ത് സെൻസസ് നടപടികൾക്ക് ഇന്ന് തുടക്കമാകും. ജനങ്ങൾക്ക് വിവരങ്ങൾ സ്വയം രേഖപ്പെടുത്തുന്നതിനുള്ള സെൽഫ് എന്യുമറേഷൻ സൗകര്യമടക്കം ഇന്ന് ലഭ്യമാകും. ഈ മാസം 30 വരെ se.census. gov.in എന്ന പോർട്ടലിലൂടെ വിവരങ്ങൾ രേഖപ്പെടുത്താം. രണ്ട് ഘട്ടങ്ങളിലായാണ് സെൻസസ് നടപടികൾ പൂർത്തിയാക്കുക.
സംസ്ഥാനത്ത് ഈ മാസം 70 ഷിഗല്ല കേസുകൾ റിപ്പോർട്ട് ചെയ്തുവെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ. ഈ വർഷം 146 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഷിഗല്ല ബാധിച്ച്.അഞ്ചുപേർ മരിച്ചു. മലപ്പുറം, കോഴിക്കോട്, തൃശ്ശൂർ ജില്ലകളിലാണ് ഷിഗല്ല ബാധിച്ച് മരണം സംഭവിച്ചതെന്നും കോഴിക്കോട്ട് ഒരു കുട്ടിയുടെ ആരോഗ്യനില ഗുരുതരമാണെന്നും മന്ത്രി പറഞ്ഞു.
പകർച്ചവ്യാധികൾ വ്യാപകമായതോടെ കൂടുതൽ പ്രതിരോധ നടപടികളിലേക്ക് നീങ്ങി സംസ്ഥാന സർക്കാർ. ആരോഗ്യ വിദഗ്ധരെ ഉൾപ്പെടുത്തി ഹൈപവർ കമ്മിറ്റി രൂപീകരിച്ചതായി ആരോഗ്യമന്ത്രി കെ മുരളീധരൻ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പകർച്ചവ്യാധികൾ കൂടുന്നത് ആരുടെയും തെറ്റല്ലെന്നും പരിശോധന വിപുലമാക്കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ശബരിമല സ്വർണ്ണകൊള്ളക്കേസിൽ പ്രതിയായ എ പദ്മകുമാറിന്റെ സസ്പെൻഷനിൽ കുറ്റപത്രം വന്ന ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് സിപിഎം. ആത്മകഥാ വെളിപ്പെടുത്തൽ ഭീഷണി നടപടിയെ സ്വാധീനിച്ചിട്ടില്ലെന്ന് പാർട്ടി വിശദീകരിക്കുമ്പോഴും, കടുത്ത നടപടിയിൽ നിന്നുള്ള പിന്മാറ്റത്തിന് കാരണം ഇതാണെന്ന് അഭ്യൂഹങ്ങളുണ്ട്.
വിജിലൻസ് അന്വേഷണം നേരിടുന്നവരെ പ്രധാന തസ്തികകളിൽ നിയമിച്ചെന്ന പരാതിയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിർണായക യോഗം ഇന്ന്. ഉത്തരവ് പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് ദേവസ്വം മന്ത്രി കെ മുരളീധരൻ നൽകിയ കത്തും യോഗം ചർച്ച ചെയ്യും
മുട്ടിൽ മരംമുറി കേസിലെ മരങ്ങൾ ലേലം ചെയ്യാൻ കോടതി അനുമതി. നാല് കോടി രൂപ മൂല്യം വരുന്ന മരങ്ങൾ ലേലം ചെയ്യാനാണ് അനുമതി നൽകിയിരിക്കുന്നത്. പിടിച്ചെടുത്ത മരങ്ങൾ നിലവിൽ വനംവകുപ്പിന്റെ കുപ്പാടി ഡിപ്പോയിലാണുള്ളത്.
തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസ് റെയ്ഡ് ചെയ്യണമെന്നും മേയറുടെ ഓഫീസിൽ ആയുധങ്ങളുണ്ടെന്നും സിപിഎം നേതാവ് വി ശിവൻകുട്ടി. മേയറുടെ ഒത്താശയോടെയാണ് നഗരത്തിൽ ആക്രമണം നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കൂടാതെ അധ്യാപക സ്ഥലംമാറ്റം, കെഎസ്ആർടിസി, പി എം ശ്രീ പദ്ധതി തുടങ്ങിയ വിഷയങ്ങളിലും അദ്ദേഹം സർക്കാരിനും പ്രതിപക്ഷത്തിനുമെതിരെ വിമർശനം ഉന്നയിച്ചു.
എസ്എഫ്ഐ കാസർകോട് ജില്ലാ സെക്രട്ടറിക്കെതിരെ പരാതി. ഫോണിൽ അശ്ലീല ദൃശ്യങ്ങളും സന്ദേശവും അയച്ചെന്നാണ് പരാതി. എസ്എഫ്ഐ ഏരിയാ കമ്മിറ്റി അംഗമായ പെൺകുട്ടിയാണ് കെ അനുരാഗിനെതിരെ പരാതി നൽകിയത്. സിപിഎം ജില്ലാ സെക്രട്ടറിക്കാണ് പെൺകുട്ടി പരാതി നൽകിയത്. സംഭവത്തില്‍ അനുരാഗിനെതിരെ നടപടിക്ക് സാധ്യത.
പ്രിയദർശിനി’ സ്ത്രീ സൗജന്യ യാത്രാ പദ്ധതിയെ അട്ടിമറിക്കാൻ ഓർഡിനറി ബസുകൾ സിറ്റി ഫാസ്റ്റാക്കി മാറ്റുന്നു എന്ന പ്രചാരണം കെഎസ്ആർടിസി നിഷേധിച്ചു. ഒരേ നിറത്തിലുള്ള ഓർഡിനറി, സിറ്റി ഫാസ്റ്റ് ബസുകൾ യാത്രക്കാർക്ക് തിരിച്ചറിയാനാണ് സ്റ്റിക്കറുകൾ പതിപ്പിച്ചതെന്നും, സൗജന്യ യാത്രയുള്ള ഓർഡിനറി സർവീസുകൾ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.
കെഎസ്ആർടിസിയിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കും സൗജന്യ യാത്ര അനുവദിച്ച ‘പ്രിയദർശിനി’ പദ്ധതിക്കെതിരെ ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി. ലിംഗഭേദം മാത്രം അടിസ്ഥാനമാക്കി യാത്രാസൗജന്യം നൽകുന്നത് വിവേചനപരമാണെന്നാണ് ഹർജിയിലെ പ്രധാന വാദം. എറണാകുളം സ്വദേശി മുഹമ്മദ് ഫിർദൗസാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.
പ്രിയദർശിനി സൗജന്യ യാത്രയുടെ ഉദ്ഘാടന പരിപാടിയിലേക്ക് ക്ഷണിച്ചില്ലെന്ന് കണ്ണൂർ മേയർ പി ഇന്ദിര. വിഷയത്തില്‍ പ്രതിഷേധം അറിയിച്ച പി ഇന്ദിര മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും പരാതി നൽകി. സ്ത്രീകൾക്ക് സർക്കാർ നൽകിയ അഭിമാന പദ്ധതി ആയിട്ടും വനിതാ മേയറായ തനിക്ക് അർഹിക്കുന്ന പരിഗണന നൽകിയില്ലെന്നാണ് പി ഇന്ദിര ആക്ഷേപം ഉയര്‍ത്തുന്നത്.
മുൻ മന്ത്രി ജെ ചിഞ്ചുറാണിയുടെ കെഎസ്ആർടിസി ബസ് യാത്രയെ പരിഹസിച്ച് ശ്രീനാദേവി കുഞ്ഞമ്മ രംഗത്ത്. ചിഞ്ചുറാണിയുടെ മുൻ വകുപ്പുമായി ബന്ധപ്പെട്ട കോടികളുടെ അഴിമതി ആരോപണം ഉന്നയിക്കുകയും ബസ് യാത്രയെ ‘ഗിമ്മിക്ക്’ എന്ന് വിശേഷിപ്പിക്കുകയും ചെയ്തു.
സംസ്ഥാന സർക്കാർ ആരംഭിച്ച പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയുടെ ആദ്യ ദിനം 13 ലക്ഷത്തിലധികം സ്ത്രീകൾ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ യാത്ര ചെയ്തു. കഴിഞ്ഞ തിങ്കളാഴ്ചയെ അപേക്ഷിച്ച് സ്ത്രീകളുടെ എണ്ണത്തിൽ ഏകദേശം ഇരട്ടിയോളം വർദ്ധനവാണ് രേഖപ്പെടുത്തിയത്.
അഡ്മിനിസ്ട്രേറ്റീവ് കേഡറിലുള്ള ഒരു ഡോക്ടറെ സ്പെഷ്യലിറ്റി കേഡറിലേക്ക് അവരുടെ സമ്മതമില്ലാതെ മാറ്റാൻ കഴിയില്ല. വളരെയധികം സാങ്കേതിക തകരാറുകൾ ഇവിടെയുണ്ട്. ഡോക്ടർ റീനയുടെ പേരിൽ പിഴവ് ഉണ്ടെങ്കിൽ അവർക്ക് നോട്ടീസ് നൽകാമായിരുന്നുവെന്നും ശ്രീമതി കൂട്ടിച്ചേർത്തു.
തന്റെ സ്വകാര്യത ലംഘിക്കുന്ന വീഡിയോ പകർത്തി പ്രചരിപ്പിക്കുന്ന ഓൺലൈൻ പാപ്പരാസികൾക്ക് മുന്നറിയിപ്പുമായി ഫാത്തിമ തെഹ്ലിയ എംഎൽഎ. വ്യക്തിപരമായ സംഭാഷണങ്ങളും ഇടപെടലുകളും സ്വകാര്യ നിമിഷങ്ങളും പ്രചരിപ്പിക്കുന്നത് ഗുരുതര സ്വകാര്യതാ ലംഘനം. ഇത് തുടർന്നാൽ നിയമനടപടിയിലേക്ക് പോകുമെന്ന് എംഎൽഎ വ്യക്തമാക്കി.
ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. കെ. റീനയെ സ്ഥലം മാറ്റിയ നടപടി നിയമവിരുദ്ധമാണെന്ന് മുൻ ആരോഗ്യമന്ത്രി പി.കെ. ശ്രീമതി വിമർശിച്ചു. അഡ്മിനിസ്ട്രേറ്റീവ് കേഡറിലുള്ള ഒരു ഡോക്ടറെ സ്പെഷ്യലിറ്റി കേഡറിലേക്ക് അവരുടെ സമ്മതമില്ലാതെ മാറ്റാൻ കഴിയില്ല. വളരെയധികം സാങ്കേതിക തകരാറുകൾ ഇവിടെയുണ്ട്. ഡോക്ടർ റീനയുടെ പേരിൽ പിഴവ് ഉണ്ടെങ്കിൽ അവർക്ക് നോട്ടീസ് നൽകാമായിരുന്നുവെന്നും ശ്രീമതി കൂട്ടിച്ചേർത്തു.
വിമാനത്തിനുള്ളിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ചെന്ന കേസിൽ ഇ.പി. ജയരാജനെതിരെ തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടു. തെളിവില്ലെന്ന് കാണിച്ച് പോലീസ് എഴുതിത്തള്ളിയ കേസ്, പരാതിക്കാരൻ നൽകിയ തർക്ക ഹർജിയെ തുടർന്നാണ് വീണ്ടും അന്വേഷിക്കാൻ നിർദ്ദേശിച്ചത്.
സർക്കാർ അഭിഭാഷകരുടെ നിയമനവുമായി ബന്ധപ്പെട്ട് ഇന്ത്യൻ ലോയേഴ്‌സ് കോൺഗ്രസിൽ പൊട്ടിത്തെറി. നിയമനങ്ങളിലെ കൃത്രിമത്വം പുനപരിശോധിക്കാൻ ജനറൽ ബോഡി വിളിച്ച് ചേർക്കണമെന്നാണ് ആവശ്യം. മറ്റ് പാർട്ടിക്കാരുടെ നിയമനങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിനെ പുകമറയിലാക്കിയെന്നും കുറ്റപ്പെടുത്തലുണ്ട്. ഇത്തരം നിയമനങ്ങൾക്ക് പിന്നിൽ പാർട്ടിയിലെ തന്നെ ചില നിക്ഷിപ്ത താല്പര്യക്കാരാണെന്നും ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസിൻ്റെ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പിൽ ചർച്ച.
ജലവിഭവ, ഭവനനിർമ്മാണ വകുപ്പ് മന്ത്രിയും കടുത്തുരുത്തി എംഎൽഎയുമായ മോൻസ് ജോസഫ് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍റെ കണിച്ചുകുളങ്ങരയിലെ വസതിയിൽ സൗഹൃദ സന്ദർശനം നടത്തി. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം മന്ത്രിയായി ചുമതലയേറ്റ ശേഷം വെള്ളാപ്പള്ളിയെ കാണാൻ ആദ്യമായാണ് മോൻസ് എത്തിയത്.
നടൻ ടിനി ടോമിനെതിരായ നടി അൻസിബ ഹസന്‍റെ പരാതിയിൽ അമ്മ പ്രസിഡന്‍റ് ശ്വേത മേനോന്‍റെ മൊഴിയെടുത്ത് കടവന്ത്ര പൊലീസ്. ടിനി ടോം വർഗീയ അധിക്ഷേപം നടത്തിയതിനെക്കുറിച്ച് അറിയില്ലെന്നാണ് ശ്വേതയുടെ മൊഴി. അൻസിബ മതം മാറ്റാൻ ശ്രമിച്ചെന്ന് ടിനി പറഞ്ഞത് ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും ശ്വേത മൊഴി നൽകി. ടിനി ടോമിന്റെ മൊഴി ഉടൻ രേഖപ്പെടുത്തും
മാസപ്പടി കേസില്‍ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിന്‍റെ ചോദ്യം ചെയ്യൽ തുടരുന്നു. കരിമണല്‍ കമ്പനി സി എം ആർ എലിന്‍റെ എം ഡി ശശിധരന്‍ കര്‍ത്തയുടെ മകളെ ഇന്നലെ ചോദ്യം ചെയ്ത ഇ ഡി, ഇന്ന് ഭാര്യയെയും മകനെയും ചോദ്യം ചെയ്തു. ശശിധരൻ കർത്തയുടെ ഭാര്യ ജയ കർത്തയും മകൻ ശരൺ എസ് കർത്തയും ഇന്ന് ഇ ഡി ഓഫീസിൽ ഹാജരായി.
ശബരിമലയിലെ സ്വർണ്ണം പൊതിഞ്ഞ ശ്രീകോവിലിന്റെ മുകളിൽ അസാധാരണമായ രീതിയിൽ നിറവ്യത്യാസം കണ്ടെത്തി. ശ്രീകോവിലിന്റെ മുകൾഭാഗത്ത് എന്തോ ദ്രാവകം ഒഴിച്ചതാണോ എന്ന സംശയമാണ് നിലവിൽ ഉയർന്നിരിക്കുന്നത്. ഈ സാഹചര്യത്തിൽ വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ ശബരിമലയിൽ നേരിട്ടെത്തി പരിശോധനകൾ നടത്തി.
നിയമസഭ തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ തുറന്നുപറഞ്ഞ് മുന്‍ മന്ത്രി പി. രാജീവ്. ‘എൽഡിഎഫ് അല്ലാതെ മറ്റാരുണ്ട്’ എന്ന മുദ്രാവാക്യം ശരിയായില്ലെന്ന് പാർട്ടി വിലയിരുത്തിയിട്ടുണ്ട്. വെള്ളാപ്പള്ളിക്ക് എതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നതിൽ വീഴ്ച പറ്റിയിട്ടുണ്ട്. ശബരിമല സ്വർണ്ണക്കൊള്ളയിൽ നടപടിയെടുത്ത് പോകണമായിരുന്നു.വികസന പ്രവർത്തനങ്ങൾ നടത്തിയത് കൊണ്ട് വലിയ പ്രശ്നങ്ങളില്ലാതെ മറികടക്കും എന്നാണ് കരുതിയതെന്നും അദ്ദേഹം പറഞ്ഞു.
തൃണമൂൽ കോൺഗ്രസിലെ പ്രതിസന്ധിയിൽ ഇരുപക്ഷത്തെയും കേൾക്കാൻ ലോക്സഭാ സ്പീക്കർ ഓം ബിർള. പാർട്ടിയിലെ വിമത നീക്കങ്ങളെത്തുടർന്ന് തൃണമൂൽ കോൺഗ്രസ് ഔദ്യോഗിക നേതൃത്വത്തിനും വിമത എംപിമാർക്കും സ്പീക്കറുടെ ഓഫീസ് കത്തയച്ചിട്ടുണ്ട്. മമത പക്ഷത്തെയും വിമതരെയും കേട്ട ശേഷം ലയനത്തിൽ തീരുമാനമെടുക്കാനാണ് തീരുമാനം.
തൃണമൂൽ കോൺഗ്രസിലെ പ്രതിസന്ധിയിൽ ഇരുപക്ഷത്തെയും കേൾക്കാൻ ലോക്സഭാ സ്പീക്കർ ഓം ബിർള. പാർട്ടിയിലെ വിമത നീക്കങ്ങളെത്തുടർന്ന് തൃണമൂൽ കോൺഗ്രസ് ഔദ്യോഗിക നേതൃത്വത്തിനും വിമത എംപിമാർക്കും സ്പീക്കറുടെ ഓഫീസ് കത്തയച്ചിട്ടുണ്ട്. മമത പക്ഷത്തെയും വിമതരെയും കേട്ട ശേഷം ലയനത്തിൽ തീരുമാനമെടുക്കാനാണ് തീരുമാനം.
കർണാടകയിലെ രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളായ ഗൃഹലക്ഷ്മി, ഗൃഹജ്യോതി പദ്ധതികളിൽ ഡി കെ ശിവകുമാർ സർക്കാർ പുനപരിശോധന നടത്തുന്നു. അനർഹരെ ഒഴിവാക്കി സാമ്പത്തിക ചോർച്ച തടയുകയാണ് ലക്ഷ്യമെന്ന് വിശദീകരണം. കൈപൊള്ളിയപ്പോൾ പിന്മാറിയെന്ന് ബിജെപി വിമർശനം
രാജ്യത്ത് കഫ് സിറപ്പുകൾ ഉൾപ്പെടെ എല്ലാ സിറപ്പുകളും വാങ്ങുന്നതിന് ഡോക്ടറുടെ കുറിപ്പടി നിർബന്ധമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉത്തരവിറക്കി. വ്യാജ സിറപ്പ് കഴിച്ച് കുട്ടികൾ മരിച്ച സംഭവങ്ങളെ തുടർന്നാണ് ഈ നടപടി. 1945 ലെ ഡ്രഗ് റൂൾസിൽ ഭേദഗതി വരുത്തിക്കൊണ്ടുള്ള ഈ നിയമം സിറപ്പുകളുടെ സുരക്ഷിത ഉപയോഗം ഉറപ്പാക്കാൻ ലക്ഷ്യമിടുന്നു.
ആധാർ കാർഡ് പൗരത്വത്തിൻ്റെയോ താമസസ്ഥലത്തിൻ്റെയോ തെളിവായി ഉപയോഗിക്കുന്നത് തടയണമെന്ന പൊതുതാൽപര്യ ഹർജിയിൽ സുപ്രീം കോടതി കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും നോട്ടീസ് അയച്ചു. ആധാർ ഒരു തിരിച്ചറിയൽ രേഖ മാത്രമായി പരിഗണിക്കണമെന്നതാണ് ഹർജിയിലെ ആവശ്യം
തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പിന്നിൽ നിന്ന് കുത്തിയെന്നും, രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ ഇരട്ടത്താപ്പാണ് പതിറ്റാണ്ടുകൾ പഴക്കമുള്ള സഖ്യം തകരാൻ കാരണമെന്നും ഡിഎംകെ മുഖപത്രമായ ‘മുരശൊലി’യിലൂടെ ആരോപിക്കുന്നു. ഡിഎംകെയുടെ മുഖപത്രമായ ‘മുരശൊലി’യിൽ എഴുതിയ മുഖപ്രസംഗത്തിലാണ് രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ പക്വതയില്ലായ്മയെയും അവിശ്വസ്തതയെയും കടന്നാക്രമിച്ചുകൊണ്ട് കടുത്ത ഭാഷയിലുള്ള വിമർശനം ഉന്നയിച്ചിരിക്കുന്നത്.
രാജ്യസഭാ, എംഎൽസി തെരഞ്ഞെടുപ്പുകളിലെ ക്രോസ് വോട്ടിംഗ് ഭയന്ന് കർണാടകയിലെ കോൺഗ്രസ് എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റുന്നു. നിയമസഭയിലെ അംഗബലം വെച്ച് നാല് സീറ്റുകൾ ഉറപ്പാണെങ്കിലും, അഞ്ചാമതൊരു സ്ഥാനാർത്ഥിയെ കൂടി വിജയിപ്പിക്കാനുള്ള തന്ത്രങ്ങളുടെ ഭാഗമായാണ് നീക്കം.
നീറ്റ് പുനപരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി നൽകി. ക്രമക്കേട് നടന്ന സെന്ററുകളിലെ പരീക്ഷ മാത്രം റദ്ദാക്കിയാൽ മതിയെന്നാണ് ഹർജിയിലെ വാദം. ഇതിനിടെ വിദ്യാർഥികൾ പരീക്ഷ നീട്ടണമെന്ന് ആവശ്യപ്പെട്ട് എൻടിഎക്ക് നിവേദനം നൽകുകയും ചെയ്തു.
രാജ്യത്ത് നീറ്റ് പുനഃപരീക്ഷ നടക്കാനിരിക്കെ കർശന നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യയിൽ ടെലഗ്രാമിന് താൽക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തി. ടെലഗ്രാം ആക്‌സസ് ജൂൺ 22 വരെയാണ് പരിമിതപ്പെടുത്തിയിരിക്കുന്നത്. ചോദ്യ പേപ്പർ ചോര്‍ച്ച തട്ടിപ്പുകൾ തടയാനാണ് കേന്ദ്ര നടപടി. മെസേജ് എഡിറ്റ് ഫീച്ചർ ജൂൺ 30 വരെ ഇന്ത്യയിൽ പ്രവർത്തനരഹിതമാക്കി.
പ്രകൃതിദുരന്തങ്ങൾ പോലുള്ള അടിയന്തര സാഹചര്യങ്ങളിൽ മുന്നറിയിപ്പ് നൽകുന്ന ‘സെൽ ബ്രോഡ്കാസ്റ്റ്’ സേവനം ഇന്ത്യയിൽ താൽക്കാലികമായി നിർത്തിവെച്ചു. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദ്ദേശപ്രകാരമാണ് നടപടി. സംവിധാനത്തിന്‍റെ സുരക്ഷാ മാനദണ്ഡങ്ങൾ പുനഃപരിശോധിച്ച ശേഷം സേവനം പുനരാരംഭിക്കുമെന്നാണ് സൂചന.
തൃണമൂൽ കോൺഗ്രസ് വിട്ട വിമത എംപിമാർ ഒന്നടങ്കം എൻസിപിഐയിൽ ലയിക്കുമെന്ന പ്രഖ്യാപനം വന്നതോടെ കൂടുതൽ കലുഷിതമായി ബംഗാളിലെ രാഷ്ട്രീയ നാടകം. കൂടുതൽ പേർ വിമതർക്കൊപ്പം ചേർന്നേക്കുമെന്നാണ് സൂചന. മമത ബാനർജിയുടെ അടുത്ത അനുയായിയും കൊൽക്കത്ത പോർട്ട് എംഎൽഎയുമായ ഫിർഹാദ് ഹക്കിം ബിജെപി നേതാവും ബംഗാൾ മുഖ്യമന്ത്രിയുമായ സുവേദു അധികാരിക്ക് ഒപ്പം പരിപാടിയിൽ പങ്കെടുത്തു.
സിന്ധുനദീതട സംസ്കാരത്തിലെ ‘ഡാൻസിംഗ് ഗേൾ’ ശില്പത്തിന്‍റെ ചിത്രം പാഠപുസ്തകത്തിൽ വികലമാക്കിയതിനെതിരെ ഉയർന്ന പ്രതിഷേധത്തെ തുടർന്ന് എൻസിഇആർടി തിരുത്തൽ നടപടി സ്വീകരിച്ചു. ഒൻപതാം ക്ലാസിലെ പുസ്തകത്തിൽ ശില്പത്തിന് ‘വസ്ത്രം ധരിപ്പിച്ച’ ചിത്രം നൽകിയത് വലിയ വിവാദമായതോടെ, യഥാർത്ഥ ചിത്രം തന്നെ ഉൾപ്പെടുത്തുമെന്ന് അധികൃതർ വ്യക്തമാക്കി.
പശ്ചിമ ബംഗാളിലെ കുൽത്തലിയിൽ മോഷ്ടാവെന്നാരോപിച്ച് ആൾക്കൂട്ടം കൊലപ്പെടുത്തിയത് മംഗളുരു സ്വദേശിയായ സന്ദീപ് നായിക്കിനെയാണെന്ന് തിരിച്ചറിഞ്ഞു. ഭാഷ അറിയാത്തതിനാൽ ആശയക്കുഴപ്പമുണ്ടായതാണ് ആക്രമണത്തിന് കാരണമായതെന്നും സംഭവത്തിൽ പോലീസ് ഏഴ് പേരെ പിടികൂടിയിട്ടുണ്ടെന്നും റിപ്പോർട്ട്.
ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, പഞ്ചാബ് എന്നീ നാല് സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നേരത്തെ നടത്താൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. 2027-ൽ നടക്കാനിരിക്കുന്ന സെൻസസ് നടപടികളുമായി തീയതികൾ ഒന്നിച്ചുവരുന്നത് ഒഴിവാക്കാനാണ് ഈ നീക്കം.
അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിൽ വിലവർദ്ധനവിനെ തുടർന്ന് കേന്ദ്ര സർക്കാർ ഡീസലിന്റെയും വിമാന ഇന്ധനത്തിന്റെയും കയറ്റുമതിക്കുള്ള വിൻഡ്ഫാൾ നികുതി വർദ്ധിപ്പിച്ചു. പെട്രോൾ കയറ്റുമതി നികുതിയിൽ മാറ്റമില്ല. ആഭ്യന്തര വിപണിയിൽ ഇന്ധന ലഭ്യത ഉറപ്പാക്കാനും കയറ്റുമതിക്കാരുടെ അമിതലാഭം തടയാനുമാണ് ഈ നടപടി.
ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് സഹേദ് ഉർ റഹ്മാനെ ദില്ലി വിമാനത്താവളത്തിൽ തടഞ്ഞുവെച്ചതിനെ തുടർന്ന് അദ്ദേഹം സന്ദർശനം ഉപേക്ഷിച്ച് മടങ്ങി. സംഭവത്തിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ ബംഗ്ലാദേശ് സർക്കാർ, ധാക്കയിലെ ഇന്ത്യൻ ഡെപ്യൂട്ടി ഹൈക്കമ്മീഷണർ പവൻ ബാധെയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. അപ്രതീക്ഷിതവും ദൗർഭാഗ്യകരവുമായ സംഭവമാണ് ഉണ്ടായതെന്ന് ബംഗ്ലാദേശ് വിദേശകാര്യമന്ത്രി ഖലീലൂർ റഹ്മാൻ വ്യക്തമാക്കി.
അമേരിക്കയുമായുള്ള സമാധാന ധാരണയെ തുടർന്ന് ഇറാൻ തീരത്തേക്ക് ചരക്കുകപ്പലുകൾ എത്തിത്തുടങ്ങി, എന്നാൽ കരാർ അന്തിമമായിട്ടില്ല. ജി 7 ഉച്ചകോടിക്കിടെ ട്രംപും മോദിയും നിർണ്ണായക ചർച്ച നടത്താനിരിക്കെ, ഇന്ത്യൻ നാവികരുടെ മരണത്തിൽ സർക്കാർ നിലപാടിനെതിരെ പ്രതിപക്ഷം ശക്തമായ വിമർശനം ഉന്നയിക്കുന്നു.
യുഎസ്-ഇറാൻ ധാരണയെ തുടർന്ന് ഹോർമുസ് കടലിടുക്കിൽ നിന്ന് ഇന്ത്യയിലേക്ക് ഇന്ധനവും രാസവളവുമായി എത്താൻ 34 കപ്പലുകൾ കാത്തിരിക്കുന്നു. ഇരുരാജ്യങ്ങളും തമ്മിൽ ഡിജിറ്റലായി കരാറിൽ ഒപ്പുവെച്ചെങ്കിലും, ആണവ നിയന്ത്രണങ്ങൾ, ഉപരോധം പിൻവലിക്കൽ തുടങ്ങിയ നിർണായക വിഷയങ്ങളിൽ പൂർണ്ണ സമവായമായിട്ടില്ല.
അമേരിക്കയും ഇറാനും അതീവ രഹസ്യമായി ഡിജിറ്റൽ സമാധാന കരാറിൽ ഒപ്പുവെച്ചതായും ജനീവയിൽ ഔദ്യോഗിക ഒപ്പിടൽ നടക്കുമെന്നും റിപ്പോർട്ട്. അതിനിടെ ജി 7 ഉച്ചകോടിക്കായി ട്രംപ് ഫ്രാൻസിലെത്തി. മോദിയടക്കമുള്ളവരുമായി കൂടിക്കാഴ്ച നടത്തും
ലോകകപ്പിൽ കിരീടം നിലനിര്‍ത്താനിറങ്ങുന്ന അര്‍ജന്‍റീന നാളെ ആദ്യ മത്സരത്തില്‍ അൾജീരിയയെ നേരിടാനിറങ്ങുകയാണ്. കൻസാസ് സിറ്റിയിലെ ആരോഹെഡ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാവിലെ 6.30നാണ് അര്‍ജന്‍റീന-അള്‍ജീരിയ ലോകകപ്പ് പോരാട്ടം. ഇതിഹാസതാരം ലിയോണൽ മെസിയുടെ കരിയറിലെ 200-ാം അന്താരാഷ്ട്ര മത്സരമെന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട്.
ഫിഫ ലോകകപ്പിലെ തങ്ങളുടെ ആദ്യ പോരാട്ടത്തിൽ ന്യൂസിലൻഡിനെതിരെ 2-2 ന് സമനില വഴങ്ങിയതിന് തൊട്ടുപിന്നാലെ ഇറാൻ ഫുട്ബോൾ ടീമിനോട് യുഎസിൽ നിന്നും അടിയന്തിരമായി രാജ്യംവിടാന്‍ ആവശ്യപ്പെട്ട് അധികൃതര്‍. കളി കഴിഞ്ഞ് മണിക്കൂറുകൾക്കകം രാജ്യം വിടാൻ ഇറാൻ ടീമിനോട് യുഎസ് അധികൃതർ ആവശ്യപ്പെടുകയായിരുന്നു.
ഫിഫ ലോകകപ്പിൽ ന്യൂസിലൻഡിനെതിരെ ഇറാൻ സമനില പൊരുതി നേടിയതിന് പിന്നാലെ ഇറാൻ താരത്തിന്‍റെ ഗോളാഘോഷത്തെച്ചൊല്ലി വിവാദം. മത്സരത്തിൽ രണ്ട് വട്ടം പിന്നിലായിട്ടും ഇറാന്‍ സമനില പിടിച്ചിരുന്നു. ഇതില്‍ രണ്ടാം പകുതിയില്‍ 2-1ന് പിന്നിലായപ്പോള്‍ ഇറാന്റെ രക്ഷകനായി നിർണായകമായ സമനില ഗോൾ നേടിയ മിഡ്ഫീൽഡർ മൊഹമ്മദ് മൊഹെബിയുടെ ഗോൾ ആഘോഷമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്.
