7 24

മഴക്കാലത്ത് ബാക്ടീരിയ, വൈറസുകള്‍, ഫംഗസ് ഇവയെല്ലാം വര്‍ധിക്കുന്ന സമയമാണിത്. അതുകൊണ്ടുതന്നെ മഴക്കാലത്ത് നാം കഴിക്കുന്ന ഭക്ഷണങ്ങള്‍ വളരെ ശ്രദ്ധയോടെ തെരഞ്ഞെടുക്കണമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. ഉദരാരോഗ്യം നിലനിര്‍ത്താന്‍ മഴക്കാലത്ത് ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍ ഏതൊക്കെ എന്നറിയാം. വഴിവക്കില്‍ വില്‍പനയ്ക്കു വച്ചിരിക്കുന്ന ഭക്ഷണങ്ങള്‍ മഴക്കാലത്ത് കഴിക്കുന്നത് അത്ര നന്നല്ല. ചീര, ലെറ്റിയൂസ്, കാബേജ്, ഉലുവയില തുടങ്ങിയവയില്‍ ഈര്‍പ്പവും അഴുക്കും പ്രാണികളും പറ്റിപ്പിടിച്ചിരിക്കാന്‍ മഴക്കാലത്ത് സാധ്യതയുണ്ട്. നന്നായി കഴുകിയശേഷം പാചകം ചെയ്യാന്‍ ശ്രദ്ധിക്കണം. മഴക്കാലത്ത് ഇലക്കറികള്‍ പച്ചയ്ക്ക് കഴിക്കാതെ വേവിച്ചു മാത്രം കഴിക്കാന്‍ ശ്രദ്ധിക്കണം. മുറിച്ചുവച്ച പഴക്കഷണങ്ങള്‍ മഴക്കാലത്ത് വാങ്ങിക്കഴിക്കരുത്. മഴക്കാലത്ത് കടല്‍ വിഭവങ്ങള്‍ കഴിക്കുന്നത് ശ്രദ്ധയോടെ വേണം. സമൂസ, ചിപ്‌സ്, പക്കോഡകള്‍, വിവിധതരം ഫ്രൈസ് ഇവയെല്ലാം മഴക്കാലത്ത് വയറു കമ്പിക്കല്‍, അസിഡിറ്റി, അസ്വസ്ഥത ഇവയുണ്ടാകും. ശരിയായി റഫ്രിജറേറ്റ് ചെയ്തില്ലെങ്കില്‍ ഈര്‍പ്പമുള്ള കാലാവസ്ഥയില്‍ പാലും പാലുല്‍പന്നങ്ങളും എളുപ്പത്തില്‍ കേടുവരാന്‍ സാധ്യത കൂടുതലാണ്. മലിനമാക്കപ്പെട്ട പാലുല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നത് ദഹന പ്രശ്‌നങ്ങള്‍ വരാനുള്ള സാധ്യത കൂട്ടും. ശരിയായ ഭക്ഷണം തിരഞ്ഞെടുക്കുന്നതു പോലെ തന്നെ പ്രധാനമാണ് നല്ല ഫുഡ് ഹൈജീന്‍ അഥവാ ഭക്ഷണ ശുചിത്വം നിലനിര്‍ത്തുക എന്നതും. സുരക്ഷിതവും ശുദ്ധവും ആയ വെള്ളം കുടിക്കുക, പഴങ്ങളും പച്ചക്കറികളും നന്നായി കഴുകുക, തയാറാക്കിയ ഉടനെയുള്ള ഭക്ഷണം കഴിക്കുക തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിക്കാം.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *