മരിച്ചവള്‍ പോയിട്ടും അവളുടെ വീട് ആര്‍ക്കോവേണ്ടി ഇപ്പോഴും ജീവിച്ചിരിക്കുന്നു. മുഖംനോക്കുന്ന കണ്ണാടിയില്‍ അവള്‍ ഒട്ടിച്ചുവെച്ച ചുവന്ന വലിയ വട്ടപ്പൊട്ട് അവള്‍ വരുമെന്ന് പ്രതീക്ഷിക്കുന്നു. വേറിട്ട കാവ്യാനുഭവം സമ്മാനിക്കുന്ന രചനകളാണ് ഈ സമാഹാരത്തിന്റെ ഉള്ളടക്കം. സ്വപ്നങ്ങള്‍ തകര്‍ന്നുവീണു നോവുന്ന മനസ്സുകളുടെ ആരുമറിയാത്ത നിനവുകള്‍. സ്‌നേഹം വറ്റിപ്പോയ വേദനയായി അടയാളപ്പെടുത്തുന്ന കവിതകളാണിതില്‍. ഇതൊരു പുതിയ സ്‌നേഹമാണ്, സംഗീതമാണ്, മനസ്സിനെ വല്ലാതെ ആകര്‍ഷിക്കുന്ന അനുഭവമാണ്. ‘മരിച്ചവളുടെ വീട്’. ബെറ്റ്‌സി ജോണ്‍ ഇളമ്പല്‍. മാന്‍കൈന്‍ഡ് ലിറ്ററേച്ചര്‍. വില 180 രൂപ.
