w 412h 232croprect 1x0x1278x718imgid 01k4j2eekkfpmebw34vgefj041imgname kerala rain 1757248174707 1

സംസ്ഥാനത്ത് ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട് .പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം കാസർകോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. മഴയ്ക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. നാളെ മുതൽ മഴയുടെ ശക്തി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാളെ ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല. ജില്ലാ കളക്ടർമാരുടെ പേജുകളിൽ നാളെ അവധിയുണ്ടോ എന്ന് കമന്‍റിട്ട് ചോദിക്കുന്നവർ, അതുകൊണ്ടുതന്നെ അവധി പ്രതീക്ഷിക്കണ്ട. നാളെ മുതൽ ഈ മാസം 17 വരെ സംസ്ഥാനത്ത് ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല. കേരള – കർണാടക- ലക്ഷദീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *