ഇന്ത്യയുടെ ജിഎസ്ടി വരുമാനം മെയ് മാസത്തില്‍ 1.94 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തേക്കാള്‍ 3.2 ശതമാനം വളര്‍ച്ച. റീഫണ്ടുകള്‍ കിഴിച്ച ശേഷമുള്ള നെറ്റ് ജിഎസ്ടി വരുമാനം 1.66 ലക്ഷം കോടി രൂപയായി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 3.3 ശതമാനം കൂടുതലാണിത്. മേയ് മാസത്തില്‍ സര്‍ക്കാര്‍ നല്‍കിയ ആകെ റീഫണ്ടുകള്‍ 27,281 കോടിയായിരുന്നു. ഇന്റഗ്രേറ്റഡ് ജിഎസ്ടി -1,11,644 കോടി, സെന്‍ട്രല്‍ ജിഎസ്ടി -37,397 കോടി, സ്റ്റേറ്റ് ജിഎസ്ടി -45,143 കോടി എന്നിങ്ങനെയാണ് കഴിഞ്ഞ […]
200 രൂപയുടെ ഒ.ടി.ടി പാസ് അവതരിപ്പിച്ച് ജിയോ
വീണ്ടും അതിശയകരമായ ഓഫറുമായി റിലയന്‍സ് ജിയോ. ഒരൊറ്റ റീച്ചാര്‍ജില്‍ ഒട്ടുമിക്ക പ്രീമിയം ഒ.ടി.ടി പ്ലാറ്റ്ഫോമുകളും ലൈവ് ടിവി ചാനലുകളും ഡാറ്റയും ലഭ്യമാക്കുന്ന പുതിയ ‘200 രൂപ ജിയോ ഒ.ടി.ടി പാസ്’ കമ്പനി അവതരിപ്പിച്ചു. വിനോദവും കണക്റ്റിവിറ്റിയും ഒന്നിച്ച് ചേര്‍ത്തുള്ള ഈ പുതിയ പാസ് 28 ദിവസത്തെ കാലാവധിയിലാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുക. പ്രതിമാസം ഏകദേശം 1,500 രൂപയോളം വിലമതിക്കുന്ന ആനുകൂല്യങ്ങളാണ് ജിയോ കേവലം 200 രൂപയ്ക്ക് ഈ പ്ലാനിലൂടെ വരിക്കാര്‍ക്ക് നല്‍കുന്നത്. നിലവില്‍ സജീവമായ ഒരു ബേസ് പ്ലാന്‍ […]
ജയസൂര്യ – വിനായകന്‍ ചിത്രം ‘ടൈറ്റന്‍സ്’
നേരമ്പോക്കിന്റെ ബാനറില്‍ പ്രിന്‍സ് ജോയ് സംവിധാനം ചെയ്യുന്ന ജയസൂര്യ – വിനായകന്‍ ചിത്രം ‘ടൈറ്റന്‍സ്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്കോടെയുള്ള ടൈറ്റില്‍ പുറത്തുവിട്ടു. വെള്ളത്തൊപ്പിയും വെള്ളസ്യൂട്ടും അണിഞ്ഞ മുഖം വ്യക്തമാകാത്ത നിരവധിപ്പേരുടെ ഇടയില്‍ വ്യത്യസ്ഥ നിറത്തിലുള്ള സ്യൂട്ടും തൊപ്പിയും ധരിച്ച ജയസൂര്യയും വിനായകനും ഇവര്‍ക്കൊപ്പം നിഹാലും റാപ്പര്‍ ബേബി ജീനും നില്‍ക്കുന്നതാണ് പോസ്റ്റര്‍. അഭിനേതാക്കളുടെ ലുക്കും ടൈറ്റന്‍സ് എന്ന പേരും ഒരു പാശ്ചാത്യസിനിമയെ ഓര്‍മ്മപ്പെടുത്തുന്നു. തികച്ചും ഫാന്റസി ഹ്യൂമര്‍ ജോണറിലാണ് ഈ ചിത്രത്തിന്റെ അവതരണം. സണ്ണി വെയ്ന്‍, […]
‘തര്‍ക്കം’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
ദേശീയ അവാര്‍ഡ് ജേതാവായ സജിന്‍ ബാബു രചനയും സംവിധാനവും നിര്‍വഹിക്കുന്ന ‘തര്‍ക്കം’എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി. പുതുമുഖങ്ങള്‍ക്ക് ഏറേ പ്രാധാന്യം നല്കി ഒരുക്കിയ ഈ ചിത്രത്തില്‍ ജാതി-ഫ്യൂഡല്‍ മേധാവിത്വത്തെ ഇന്നും ന്യായികരിച്ച് അഭിമാനത്തോടെ ജീവിക്കുന്ന ഒരു പോലീസ് ഓഫീസറും, ഡോക്ടര്‍ ബി ആര്‍ അംബേദ്കറുടെ പുരോഗമന ആശയങ്ങളില്‍ ആകൃഷ്ടനായി ലോകത്തെ കാണാനും, നയിക്കാനും ശ്രമിക്കുന്ന സുര്‍ജിത്ത് എന്ന യുവാവും തമ്മിലുണ്ടാകുന്ന സംഘര്‍ഷത്തിന്റെ സംഭവബഹുലമായ മുഹൂര്‍ത്തങ്ങള്‍ റിയാലിസ്റ്റ്ക് ത്രില്ലര്‍ ജോണറില്‍ ദൃശ്യവല്‍ക്കരിക്കുന്നു. ക്ലൈമാക്‌സ് രംഗങ്ങള്‍ ഒരേ […]
പജേറോ തിരിച്ചു കൊണ്ടുവരാന്‍ മിസ്തുബിഷി
അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് നിരത്തൊഴിഞ്ഞ പജേറോ തിരിച്ചു കൊണ്ടുവരാന്‍ ഒരുങ്ങുകയാണ് മിസ്തുബിഷി. ചില വിപണികളില്‍ ഈ വാഹനം മൊണ്ടേറോ ബാഡ്ജിങ്ങിലായിരിക്കും എത്തുക. ട്രൈറ്റണ്‍ പിക്ക്അപ്പ് ട്രക്കിന് അടിസ്ഥാനമൊരുക്കുന്ന ലാഡര്‍ ഫ്രെയിം പ്ലാറ്റ്ഫോമിലാണ് പുതിയ പജേറോ ഒരുങ്ങുക. അതുകൊണ്ടുതന്നെ യഥാര്‍ഥ പജേറോയെക്കാള്‍ പജേറോ സ്പോട്ടുമായി ചേര്‍ന്ന് നില്‍ക്കുന്ന ഡിസൈനിലാണ് പുതിയ പതിപ്പും ഒരുങ്ങുന്നത്. മികച്ച ഡ്രൈവിങ് എക്സ്പീരിയന്‍, സൗകര്യപ്രദമായ ക്യാബിന്‍, കാര്യക്ഷമമായ ഓഫ് റോഡ് ശേഷി എന്നിവയായിരിക്കും പുതുതായി ഒരുങ്ങുന്ന പജേറോയുടെ മുഖമുദ്ര. 1982-ലാണ് യഥാര്‍ഥ പജേറോയുടെ പിറവി. […]
ആനന്ദവനം
ആനന്ദവനത്തിലെ കഥാപാത്രങ്ങള്‍ അകപ്പെട്ടുപോകുന്നത് പ്രത്യക്ഷത്തില്‍ കാണുന്നതുപോലെ ഒരു വനത്തിലല്ല, അത്യന്തം സങ്കീര്‍ണ്ണമായ അനുഭവങ്ങളുടെ മഹാവിപിനത്തിലാണ്. അവിടെ ഒരേ ജന്മത്തിന്റെ അനേകം ഉള്‍വഴികളിലൂടെ അവര്‍ക്കു സഞ്ചരിക്കേണ്ടിവരുന്നു. പുനര്‍ജ്ജനിയിലെന്നതു പോലെ ആ വനഗര്‍ഭത്തില്‍ നിന്നും തിരിച്ചെത്തുന്ന ഏതാനും മനുഷ്യരുടെ ജീവിതത്തിന്റെ സൂക്ഷ്മസാക്ഷാല്‍ക്കാരമാണ് ഈ നോവല്‍. ‘ആനന്ദവനം’. രാഹുല്‍ ശങ്കുണ്ണി. ലോഗോസ് ബുക്‌സ്. വില 304 രൂപ.
ഉറക്കക്കുറവ് അര്‍ബുദസാധ്യത വര്‍ധിപ്പിക്കും
ഉറക്കക്കുറവ് അര്‍ബുദസാധ്യത വര്‍ധിപ്പിക്കുമെന്ന് പുതിയ പഠനം. അമ്പത് വയസ്സിന് താഴെയുള്ളവരില്‍ അര്‍ബുദസാധ്യത കൂട്ടുന്നതില്‍ ഉറക്കം കുറയുന്നത് വലിയൊരു ഘടകമാണെന്നാണ് പഠനം വ്യക്തമാക്കുന്നത്. ഹൂസ്റ്റണിലെ എംഡി ആന്‍ഡേഴ്‌സണ്‍ കാന്‍സര്‍ സെന്ററാണ് പഠനം നടത്തിയത്. 18-നും 50-നും ഇടയില്‍ പ്രായമുള്ള 18 ദശലക്ഷം യുഎസ് പൗരന്മാരുടെ ആരോഗ്യവിവരങ്ങള്‍ ശേഖരിച്ചാണ് വിലയിരുത്തലിലെത്തിയത്. ഉറക്കക്കുറവുള്ളവരില്‍ കുടലിനെ ബാധിക്കുന്ന അര്‍ബുദം, സ്തനാര്‍ബുദം, ഗര്‍ഭാശയാര്‍ബുദം അല്ലെങ്കില്‍ അണ്ഡാശയ കാന്‍സര്‍ എന്നിവ പിടിപെടാനുള്ള സാധ്യത കൂടുതലാണെന്ന് ഗവേഷകര്‍ കണ്ടെത്തി. ഉറക്കമില്ലായ്മ ബാധിച്ച 50 വയസ്സില്‍ താഴെയുള്ളവര്‍ക്ക് അഞ്ച് […]
ബിജെപി വിട്ട് പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കാൻ ഒരുങ്ങുകയാണെന്ന അഭ്യൂഹങ്ങൾക്കിടെ പ്രതികരണവുമായി പാർട്ടി മുൻ സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ
തമിഴ്‌നാട്ടിൽ ബിജെപി വിട്ട് പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കാൻ ഒരുങ്ങുകയാണെന്ന അഭ്യൂഹങ്ങൾക്കിടെ പ്രതികരണവുമായി പാർട്ടി മുൻ സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ. പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനവുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട്, ‘ദയവായി കാത്തിരിക്കൂ, രണ്ടു ദിവസത്തിനകം നമുക്ക് ഇരുന്ന് സംസാരിക്കാം’ എന്നായിരുന്നു അണ്ണാമലൈയുടെ മറുപടി. ദില്ലിക്ക് പോകാൻ ചെന്നൈ വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിച്ചത്.
ഇറാന്‍ നടത്തിയ ആക്രമണങ്ങളില്‍ ഗള്‍ഫിലെ 20 അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക് നാശനഷ്ടം വന്നതായി റിപ്പോര്‍ട്ട്
ഇറാന്‍ നടത്തിയ ആക്രമണങ്ങളില്‍ ഗള്‍ഫിലെ 20 അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക് നാശനഷ്ടം വന്നതായി റിപ്പോര്‍ട്ട്. ഉപഗ്രഹ ചിത്രങ്ങളും പുറത്തുവന്ന വീഡിയോകളും വിശകലനം ചെയ്ത് ബിബിസിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. യുഎസ് താവളങ്ങളിലെ അത്യാധുനിക വ്യോമപ്രതിരോധ സംവിധാനങ്ങള്‍, ഇന്ധനം നിറയ്ക്കുന്ന വിമാനങ്ങള്‍, റഡാറുകള്‍ എന്നിവയ്ക്ക് വന്‍ നാശനഷ്ടം വന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
സംസ്ഥാനത്ത് ഇത്തവണ മെയ് മാസത്തിൽ ലഭിച്ചത് 12 % അധിക മഴ
സംസ്ഥാനത്ത് ഇത്തവണ മെയ് മാസത്തിൽ ലഭിച്ചത് 12 % അധിക മഴ. മെയ് മാസത്തിൽ കേരളത്തിൽ മൊത്തത്തിൽ സാധാരണയേക്കാൾ 12% കൂടുതൽ മഴ ലഭിച്ചു .എന്നാൽ കഴിഞ്ഞ വര്ഷം 167% അധിക മഴയാണ് സംസ്ഥാനത്ത് ലഭിച്ചത്. ഇത്തവണ ആലപ്പുഴ ജില്ലയിലാണ് സാധാരണ ലഭിക്കേണ്ടതിനേക്കാൾ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് (+96%), തൃശൂർ ,കാസർഗോഡ് , ഇടുക്കി , മലപ്പുറം , പാലക്കാട് ജില്ലകളിൽ സാധാരണ ലഭിക്കേണ്ട മഴയെക്കാൾ കുറവ് മഴയാണ് ഇത്തവണ ലഭിച്ചത്.
