തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു അന്തരിച്ചു. ചങ്ങനാശേരി പെരുന്ന സ്വദേശിയായിരുന്ന മുരാരി ബാബുവിന് 54 വയസായിരുന്നു. സംസ്‌കാരം ഇന്ന് വൈകിട്ട് നടക്കും. ശബരിമല സ്വര്‍ണക്കൊള്ളക്കേസ് പ്രതിയായ മുരാരി ബാബു അര്‍ബുദ ബാധിതനായി അമൃത ആശുപത്രിയില്‍ ചികിത്സയിലാരുന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. ശബരിമല സ്വര്‍ണക്കൊള്ള നടക്കുന്ന സമയത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്നു മുരാരി ബാബു. കേസുമായി ബന്ധപ്പെട്ടുണ്ടായ ആദ്യത്തെ പ്രധാന അറസ്റ്റുകളിലൊന്ന് മുരാരി ബാബുവിന്റേതായിരുന്നു.
.
