ചിദംബരം സംവിധാനം ചെയ്യുന്ന ‘ബാലന്‍- ദി ബോയ്’ എന്ന സിനിമയുടെ ആദ്യ ഗാനമായ ‘താക്കോല്‍’ പുറത്തിറങ്ങി. മലയാളത്തിലെ ട്രെന്‍ഡ് സെറ്റര്‍ സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം ആണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. അന്‍വര്‍ അലി രചിച്ച ഗാനം പാടിയിരിക്കുന്നത് നിള രാജ്. പ്രമുഖ താരങ്ങള്‍ അണിനിരക്കുന്ന ‘ബാലന്‍’ മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി ജൂണ്‍ 19-ന് തിയേറ്ററുകളിലെത്തും. സംവിധായകന്‍ ജിത്തു മാധവന്‍ ആണ് തിരക്കഥയെഴുതിയിരിക്കുന്നത്. പുതുമുഖം ഫര്‍സാന പാലത്തിങ്കലാണ് നായിക. ആദിശേഷന്‍, മുഹമ്മദ് സിനാന്‍, ഡോളി ജൂണ്‍, ജീന്‍ പോള്‍ ലാല്‍, ഗിരീഷ് എ.ഡി, ബീന ആന്റണി എന്നിവരാണ് ചിത്രത്തിലെ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംവിധായകന്‍ ചിദംബരവും തിരക്കഥാകൃത്ത് ജിത്തു മാധവനും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ‘ബാലന്‍ ദ ബോയ്’ക്കുണ്ട്. കെ.വി.എന്‍. പ്രൊഡക്ഷന്‍സും തെസ്പിയന്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
‘ബാലന്‍- ദി ബോയ്’ സിനിമയുടെ ആദ്യ ഗാനം ‘താക്കോല്‍’
