1 19

ടെക് ഭീമനായ മെറ്റയുടെ സേവനങ്ങള്‍ ലോകമാകെ തടസപ്പെട്ടതായി റിപ്പോര്‍ട്ട്. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്ട്സ്ആപ്പ് തുടങ്ങിയ സേവനങ്ങളാണ് ആഗോളതലത്തില്‍ തടസപ്പെട്ടത്. ആയിരക്കണക്കിന് പേരാണ് പ്രശ്നങ്ങള്‍ അനുഭവപ്പെടുന്നതായി, ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലെ പ്രശ്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാനുള്ള വെബ്സൈറ്റായ ഡൗണ്‍ ഡിറ്റക്ടറില്‍ റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം മെറ്റ ഇതിനോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഫേസ്ബുക്ക് ഉപയോഗിക്കുമ്പോള്‍ സംതിങ് വെന്റ് റോങ് എന്ന സന്ദേശമാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്. മെസഞ്ചര്‍ ആപ്പിലും പ്രശ്നങ്ങളുണ്ട്. ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുന്നവര്‍ക്കും സമാനമായ എറര്‍ സന്ദേശമാണ് കാണാന്‍ കഴിയുന്നത്. അതേസമയം മെറ്റാ സേവനങ്ങളുടെ വെബ് പതിപ്പുകള്‍ക്കാണ് പ്രശ്നമെന്നും മൊബൈല്‍ ആപ്പുകള്‍ സാധാരണ പോലെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. അധികം വൈകാതെ തന്നെ പ്രശ്നം പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് ഉപഭോക്താക്കള്‍.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *