ഭാവനയുടെ ലോകവും ഓര്‍മ്മകളുടെ ഗൃഹാതുരതയും വ്യത്യസ്തമായ പ്രമേയങ്ങളിലൂടെ ആവിഷ്‌കരിക്കുന്ന കഥകള്‍. ഒറ്റപ്പെടലിന്റെ വ്യസനത്തില്‍നിന്നും എഴുത്തു ജീവിതത്തിലേക്കെത്തുമ്പോള്‍ കാലം നല്‍കിയ തിരിച്ചറിവില്‍നിന്നും അക്ഷരങ്ങളായി പുനര്‍ജനിച്ച കഥാസമാഹാരം. ഡോക്ടര്‍, ഒന്നു ചോദിച്ചോട്ടെ?, നന്മമരം, മൂളിയലങ്കാരി, മാഗ്ഗിയുടെ ഉത്ഭവം, കാലം തെറ്റിയ മാമ്പഴക്കാലം, സ്വര്‍ണ്ണപ്പതക്കം തുടങ്ങിയവയിലൂടെ ഹാസ്യത്തിന്റെ മേമ്പൊടി ചേര്‍ത്ത, അനുഭവത്തിന്റെ തീക്ഷ്ണതയേറിയ കഥകള്‍. ‘ഒരു പ്രത്യേക മാപ്പപേക്ഷ’. പ്രിയ രാജു. ഗ്രീന്‍ ബുക്‌സ്. വില 170 രൂപ.
