പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്സ് അവരുടെ ജനപ്രിയ എസ്യുവി മോഡലയായ സിയറയുടെ ഇലക്ട്രിക് പതിപ്പ് ജൂണ്‍ 30ന് അവതരിപ്പിക്കും. വാഹനത്തിന്റെ അകത്തളത്തില്‍ ഒന്നിലധികം ഡിജിറ്റല്‍ ഡിസ്‌പ്ലേകള്‍, പനോരമിക് സണ്‍റൂഫ്, കണക്റ്റഡ് കാര്‍ ഫീച്ചറുകള്‍, ലെവല്‍ 2 അഡാസ് എന്നിവ സിയറ ഇവിയില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. 55 കിലോവാട്ട്അവര്‍ മുതല്‍ 65 കിലോവാട്ട്അവര്‍ വരെയുള്ള ബാറ്ററി പാക്ക് ഓപ്ഷനുകളിലാകും ഈ എസ്യുവി എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഒറ്റത്തവണ പൂര്‍ണ്ണമായി ചാര്‍ജ് ചെയ്താല്‍ 500 കിമീ മുതല്‍ 550 കി.മീ വരെ റേഞ്ച് ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നു. 20നും 25 ലക്ഷത്തിനും ഇടയിലായിരിക്കും വില എന്നാണ് കരുതുന്നത്.
