തമിഴ് നടന്‍ സൂരി നായകനായി എത്തുന്ന പുതിയ ചിത്രം ‘മണ്ടാടി’ ആഗോള റിലീസ് 2026 സെപ്റ്റംബര്‍ 4 ന്. ‘റോക്കി’ എന്ന ചിത്രത്തിനു ശേഷം മതിമാരന്‍ പുകഴേന്തി ഒരുക്കുന്ന ചിത്രമാണ് മണ്ടാടി. തെലുങ്ക് താരം സുഹാസ് ആണ് ചിത്രത്തിലെ വില്ലനായി എത്തുന്നത്. നായികാ വേഷം ചെയ്യുന്നത് മഹിമ നമ്പ്യാര്‍. കടലോര പശ്ചാത്തലത്തില്‍ കഥ പറയുന്ന ആക്ഷന്‍- ഡ്രാമയായി ഒരുക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഏപ്രിലില്‍ ആണ് പൂര്‍ത്തിയായത്. 100 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള തമിഴ്നാട് തീരപ്രദേശത്തു നടക്കുന്ന സവിശേഷമായ കായികയിനത്തെ കേന്ദ്രീകരിച്ചായിരിക്കും ചിത്രം ഒരുങ്ങുന്നത്. സത്യരാജ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍, മിഥുന്‍ ജയ് ശങ്കര്‍, രവീന്ദ്ര വിജയ്, ബാല ശരവണന്‍, സ്റ്റണ്‍ ശിവ, കൃതിക ബാലസുബ്രഹ്മണ്യം എന്നിവരും അഭിനയിക്കുന്നു. ജി.വി. പ്രകാശ് സംഗീതവും, എസ്.ആര്‍. കതിര്‍ ഛായാഗ്രഹണവും, പ്രദീപ് ഇ. രാഘവ് എഡിറ്റിംഗും നിര്‍വഹിക്കുന്ന ചിത്രം തമിഴിലും തെലുങ്കിലും ആയാണ് റിലീസ് ചെയ്യുക.
