പൊതുമേഖലാ സ്ഥാപനങ്ങളില്‍നിന്ന് ലാഭവീതമായി സര്‍ക്കാരിന് ലഭിച്ചത് 2.5 ലക്ഷം കോടിയിലേറെ രൂപ. മുന്‍ സാമ്പത്തിക വര്‍ഷം മാത്രം 89,501 കോടി രൂപയാണ് ഈയിനത്തില്‍ സര്‍ക്കാരിന് ലഭിച്ചത്. 2020-21 സാമ്പത്തിക വര്‍ഷം 29,547 കോടി രൂപയായിരുന്ന ലാഭവീതം 2022ല്‍ 56,555 കോടി രൂപയായും 2023ല്‍ 59,822 കോടി രൂപയായും ഉയര്‍ന്നു. 2024 മുതലാണ് 80,000 കോടി രൂപ എന്ന നാഴികക്കല്ല് പിന്നിട്ടത്. സ്ഥാപനങ്ങളുടെ ലാഭം വര്‍ധിക്കുന്നുണ്ടെങ്കിലും വിതരണം ചെയ്യുന്ന ലാഭവീത അനുപാതത്തില്‍ കുറവുണ്ടായിട്ടുണ്ട്. 2024ല്‍ 32 ശതമാനമായിരുന്ന അനുപാതം 2025ല്‍ 30.3 ശതമാനമായും 2026ല്‍ 28 ശതമാനമായും കുറഞ്ഞു. ഇത് 2021-ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണ്. 2025-26 സാമ്പത്തിക വര്‍ഷം സര്‍ക്കാരിലേക്ക് കൂടുതല്‍ ലാഭവിഹിതം നല്‍കിയ സ്ഥാപനങ്ങള്‍ ഇവയാണ്. കോള്‍ ഇന്ത്യ (10,310 കോടി), ഒ.എന്‍.ജി.സി (9,817 കോടി), എസ്.ബി.ഐ (8,892 കോടി), എല്‍.ഐ.സി (6,103 കോടി), എന്‍.ടി.പി.സി (4,460 കോടി), പവര്‍ ഗ്രിഡ് (4,298 കോടി), ബി.പി.സി.എല്‍ (3,962 കോടി), പി.എഫ്.സി (3,427 കോടി).
