ആഗോള തലത്തില്‍ ചൈനീസ് എഐ മോഡലുകളായ കിമി, ഡീപ്‌സീക്ക്, ക്വെന്‍, മിനിമാക്‌സ് പോലുള്ളവയ്ക്ക് ജനപ്രീതി ഏറുന്നു. ഓപ്പണ്‍ എഐ, ആന്ത്രോപിക്ക് ഉപയോഗിക്കണമെങ്കില്‍ വന്‍തുക ചെലവ് വരും. ആന്ത്രോപ്പിക്കിന്റെ ക്ലോഡ് ഓപ്പസ് 4.8 ഒരു മില്യണ്‍ ടോക്കണുകള്‍ക്ക് 25 ഡോളര്‍ വരെ ഈടാക്കുമ്പോള്‍, ചൈനീസ് മോഡലായ ഡീപ്സീക്ക് പ്രോ ഒരു ഡോളറില്‍ താഴെ മാത്രമേ ഈടാക്കുന്നുള്ളൂ. 2024-ല്‍ ഡെവലപ്പര്‍മാര്‍ക്കിടയില്‍ വെറും 1 ശതമാനം മാത്രമായിരുന്ന ചൈനീസ് എഐ ഉപയോഗം 2026 മേയ് മാസത്തോടെ 60 ശതമാനമായി വര്‍ധിച്ചു. 2026 ഫെബ്രുവരിയില്‍ ചൈനീസ് മോഡലുകള്‍ 4.12 ട്രില്യണ്‍ ടോക്കണുകള്‍ വിതരണം ചെയ്തപ്പോള്‍ അമേരിക്കന്‍ മോഡലുകള്‍ക്ക് 2.94 ട്രില്യണ്‍ ടോക്കണുകള്‍ മാത്രമേ നല്‍കാനായുള്ളൂ. നിലവില്‍ ഡീപ്സീക്കിന് വിപണിയില്‍ ഏകദേശം 17.6 ശതമാനം പങ്കാളിത്തമുണ്ട്. ഡേറ്റാ സുരക്ഷയ്ക്കും കൃത്യതയ്ക്കും പ്രാധാന്യം നല്‍കുന്ന കമ്പനികള്‍ ഇപ്പോഴും ഉയര്‍ന്ന തുക നല്‍കി മികച്ച മോഡലുകളെത്തന്നെയാണ് ആശ്രയിക്കുന്നത്.
