w 412h 232croprect 0x3x700x394imgid 01j0smrcwvkza9b6acfm9mxh1vimgname fotojet 2024 06 20t070849.774

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂൺ 15 ന് . രാവിലെ 10 മണിമുതൽ പ്രവേശനം സാധ്യമാകും വിധമായിരിക്കും ഫലം പ്രസിദ്ധികരിക്കുക. ആദ്യ അലോട്ട്‌മെന്റ് പട്ടിക പ്രകാരമുള്ള വിദ്യാർത്ഥി പ്രവേശനം ജൂൺ 15 മുതൽ ജൂൺ 17ന് വൈകിട്ട് അഞ്ചുമണി വരെ നടക്കും.അലോട്ട്‌മെന്റ് വിവരങ്ങൾ ഹയർ സെക്കൻഡറി അഡ്മിഷൻ വെബ്സൈറ്റായ ‘https://www.hscap.kerala.gov.in’ ൽ പ്രവേശിച്ച് ‘Candidate Login-SWS’ എന്നതിലൂടെ ലോഗിൻ ചെയ്ത് ചെയ്ത് ക്യാൻഡിഡേറ്റ് ലോഗിനിലെ ‘First Allot Results’ എന്ന ലിങ്കിലൂടെ ലഭിക്കും. അലോട്ട്‌മെന്റ് ലഭിക്കുന്നവർ കാൻഡിഡേറ്റ് ലോഗിനിലെ ‘First Allot Results’ എന്ന ലിങ്കിൽ നിന്നും ലഭിക്കുന്ന അലോട്ട്‌മെന്റ് ലെറ്ററുമായി അലോട്ട്മെന്റ് ലഭിച്ച സ്‌കൂളിൽ രക്ഷകർത്താവിനോടൊപ്പം മെയ് 25ന് പ്രസിദ്ധീകരിച്ച സർക്കുലർ പ്രകാരം ആവശ്യമുള്ള സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം ഹാജരാകണം. വിദ്യാർത്ഥികൾക്ക് പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്‌മെന്റ് ലെറ്റർ അലോട്ട്‌മെൻറ് ലഭിച്ച സ്‌കൂളിൽ നിന്നും പ്രിന്റ് എടുത്ത് അഡ്മിഷൻ സമയത്ത് നൽകും.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *