w 412h 232croprect 1x0x1278x718imgid 01kts91w3za76667c8ct3de8snimgname nipah 1781112303743

പുതിയ നിപ കേസുകളൊന്നും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് മന്ത്രി കെ മുരളീധരന്‍. പ്രതിരോധ നടപടികളുടെ ഭാഗമായി സമ്പർക്കപ്പട്ടികയിൽ ക്വാറന്റൈനിലുണ്ടായിരുന്ന മൂന്ന് പേരെക്കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ സ്രവ സാമ്പിളുകൾ വിശദമായ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. നിലവിൽ ചികിത്സയിലുള്ള രോഗിക്ക് മോണോക്ലോണൽ ആന്റിബോഡി നൽകിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു. നിപ സമ്പർക്കപ്പട്ടിക കൂടുതൽ വിപുലീകരിക്കുകയും പുതുതായി 10 പേരെക്കൂടി പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഹൈയെസ്റ്റ് റിസ്ക് വിഭാഗത്തിൽ നാല് പേരും, ഹൈറിസ്ക് വിഭാഗത്തിൽ 16 പേരും, ലോ റിസ്ക് വിഭാഗത്തിൽ 67 പേരുമാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളതെന്നും മന്ത്രി വിവരിച്ചു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *