പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം നടന്‍ സൂര്യയുടെ കരിയറിലുണ്ടായ ബ്ലോക്ക് ബസ്റ്റര്‍ ചിത്രമായിരുന്നു ‘കറുപ്പ്’. ആര്‍ജെ ബാലാജി സംവിധാനം ചെയ്ത ചിത്രമിപ്പോള്‍ ഒടിടിയിലേക്ക് എത്തുകയാണ്. 300 കോടി രൂപയിലധികം ലോകവ്യാപകമായി കളക്ഷന്‍ നേടിയ ചിത്രം ജൂണ്‍ 12 ന് ആമസോണ്‍ പ്രൈം വിഡിയോയിലൂടെയാണ് ഒടിടിയിലെത്തുന്നത്. നടന്‍ ഇന്ദ്രന്‍സും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചിട്ടുണ്ട്. തമിഴിന് പുറമേ, മലയാളം, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും സിനിമ ലഭ്യമാകും. നാട്ടി, സ്വാസിക, അനഘ മായ രവി, ശിവദ, സുപ്രീത് റെഡ്ഡി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍. രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്നു എന്നതാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. സായ് അഭ്യങ്കാറാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്.
‘കറുപ്പ്’ ഇനി ആമസോണ്‍ പ്രൈമിലൂടെ
