തിരുവനന്തപുരത്തെ കടുത്ത കുടിവെള്ള ക്ഷാമത്തിനും വെള്ളക്കെട്ടിനും ശാശ്വത പരിഹാരം കാണുന്നതിനായി ചേർന്ന ഉന്നതതല യോഗത്തിൽ സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടു. ടാങ്കറുകളിൽ വെള്ളമെത്തിക്കാനും, ഓടകൾ വൃത്തിയാക്കാനും, തീരശോഷണം തടയാനും, പകർച്ചവ്യാധികൾ പ്രതിരോധിക്കാനും യോഗം നിർദ്ദേശം നൽകി. മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടിയെടുക്കാനും തീരുമാനമായി.
രാമനാട്ടുകര സ്വദേശിക്ക് നിപ തന്നെയെന്ന് ഔദ്യോഗിക സ്ഥിരീകരണം. പുണെ വൈറോളജി ലാബിലെ പരിശോധനാഫലം പോസിറ്റീവാണെന്ന് റിപ്പോർട്ട്. 77 പേരുടെ സമ്പർക്കപ്പട്ടികയാണ് തയ്യാറാക്കിയിരിക്കുന്നത്. ഇവരിൽ 58 പേർ ആരോഗ്യപ്രവർത്തകരാണ്. 14 കുടുംബാംഗങ്ങളും പട്ടികയിലുണ്ട്.ഹൈ റിസ്ക് പട്ടികയിലുള്ളവർ ക്വാറന്റൈനിലാണ്.
നിപ പരിശോധന ഫലത്തിൽ അഭിപ്രായ ഭിന്നതയുമായി മന്ത്രിയും കലക്ടറും. പൂണെയിൽ നിന്നുള്ള ഫലം ലഭിച്ചില്ലെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ പറഞ്ഞു. എന്നാൽ, പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പരിശോധന ഫലം ലഭിച്ചെന്ന് കോഴിക്കോട് കളക്ടർ എം.എസ്. മാധവിക്കുട്ടിയും വ്യക്തമാക്കി. തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
പാലാ നഗരസഭയിൽ യുഡിഎഫിൽ പരസ്യപ്പോര് രൂക്ഷമാകുന്നു. ചെയർപേഴ്സൺ ദിയ പുളിക്കകണ്ടത്തിലിൽ വിശ്വാസം നഷ്ടപ്പെട്ടെന്ന് വൈസ് ചെയർപേഴ്സൺ ഉൾപ്പെടെ ആറ് കൗൺസിലർമാർ നേതൃത്വത്തിന് കത്തയച്ചു. കോൺഗ്രസ് കൗൺസിലർക്കെതിരെ മോഷണക്കുറ്റം ചുമത്തി അപമാനിച്ചെന്നും കത്തിൽ ആരോപിക്കുന്നു.
ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത് നാളെ തിരുവനന്തപുരത്ത് എത്തും. അദ്ദേഹത്തിന്റെ സന്ദർശനത്തോടനുബന്ധിച്ച് നഗരത്തിൽ ഉച്ചയ്ക്ക് 1 മണി മുതൽ വൈകിട്ട് 6 മണി വരെ കനത്ത ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വിമാനത്താവളത്തിലേക്കും റെയിൽവേ സ്റ്റേഷനിലേക്കും പോകുന്നവർ യാത്രകൾ മുൻകൂട്ടി ക്രമീകരിക്കണമെന്ന് പോലീസ് അറിയിച്ചു.
രാജ്യത്തിൻ്റെ മതനിരപേക്ഷത അപകടത്തിലാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പൊതുമേഖല സ്ഥാപനങ്ങളെ കേന്ദ്ര ഗവൺമെൻറ് വിറ്റഴിക്കുന്നു. റെയിൽവെ, തപാൽ മേഖല തകർച്ചയിലാണ്. നിയമന നിരോധനമാണ് ഈ മേഖലയിൽ നടക്കുന്നത്.എംജി സർവകലാശാല വിസിയായി സംഘപരിവാറുകാരനെ നിയമിച്ചതും സെനറ്റിൽ 19 ആർഎസ്എസുകാർ ഉള്ളതും ചൂണ്ടിക്കാട്ടി സർക്കാർ ആർഎസ്എസിന് കീഴടങ്ങിയെന്ന് അദ്ദേഹം ആരോപിച്ചു.
ചിന്നക്കനാലിൽ ആന കുത്തി പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കാണാനെത്തി. പിണറായി വിജയൻ കുട്ടിയോട് സംസാരിച്ചു. കുട്ടിക്ക് ഇപ്പോഴും വേദന ഉണ്ടെന്നും അസുഖം മാറുമെന്ന് ശുഭപ്രതീക്ഷയാണെന്നും അദ്ദേഹം പറഞ്ഞു.സർക്കാർ മാറിയത് ആന അറിഞ്ഞില്ല എന്ന് പറയുന്നത് ഒന്നിനും മറുപടി അല്ലെന്നും അദ്ദേഹം പറഞ്ഞു.
കേരള വഖഫ് ബോർഡിൽ അമുസ്ലിം വിഭാഗത്തിൽപ്പെട്ട രണ്ട് അംഗങ്ങളെ ഉൾപ്പെടുത്താത്തതിനെതിരെ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജ് നൽകിയ ഹർജിയിലാണ് നടപടി. രണ്ടാഴ്ചയക്കകം മറുപടി നൽകാനാണ് നിർദേശം.
രാജ്യസഭാ എംപി എഎ റഹീമിന്റെ ചിത്രം ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽ വ്യാജ വാർത്ത പ്രചരിപ്പിച്ച സംഭവത്തിൽ രണ്ടുപേർക്കെതിരെ തിരുവനന്തപുരം സൈബർ ക്രൈം പോലീസ് കേസെടുത്തു. എംപിയുടെ പരാതിയെ തുടർന്നാണ് ശ്രീകാന്ത് പള്ളിക്കത്തോട്, റിയാസ് തത്തോത്ത് എന്നിവർക്കെതിരെ നടപടി സ്വീകരിച്ചത്.
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശ്വാസകോശ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്ന 60 വയസ്സുകാരനായ കുഞ്ഞുകൃഷ്ണനെ കാണാതായി. രണ്ട് ദിവസം മുൻപ് വാർഡിൽ നിന്നും കാണാതായ ഇദ്ദേഹത്തിനായി മകൻ നൽകിയ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എന്നാൽ രോഗിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
പാലാ നഗരസഭയിൽ യുഡിഎഫിൽ പരസ്യപ്പോര് രൂക്ഷമാകുന്നു. ചെയർപേഴ്സൺ ദിയ പുളിക്കകണ്ടത്തിലിൽ വിശ്വാസം നഷ്ടപ്പെട്ടെന്ന് വൈസ് ചെയർപേഴ്സൺ ഉൾപ്പെടെ ആറ് കൗൺസിലർമാർ നേതൃത്വത്തിന് കത്തയച്ചു. കോൺഗ്രസ് കൗൺസിലർക്കെതിരെ മോഷണക്കുറ്റം ചുമത്തി അപമാനിച്ചെന്നും കത്തിൽ ആരോപിക്കുന്നു.
തിരുവനന്തപുരം കാട്ടാക്കടയിൽ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരു കുട്ടിയുടെ വയറ്റിൽ മുറിവേറ്റു. രണ്ട് സ്കൂളിലെ കുട്ടികളാണ് പരസ്പരം ഏറ്റുമുട്ടിയത്. പരിക്കേറ്റ വിദ്യാർത്ഥി ആശുപത്രിയിൽ ചികിത്സയിലാണ്. ഇജാസ് എന്ന വിദ്യാർത്ഥിക്കാണ് പരിക്കേറ്റത്.സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തി വരികയാണ്.
ഹരിയാനയിലെ ഗുരുഗ്രാമിൽ ഥാർ ഇടിച്ചുകയറ്റുകയും യുവതിയെയും മറ്റ് ജീവനക്കാരെയും ക്രൂരമായി മർദ്ദിക്കുകയും ചെയ്ത ഡൽഹി പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു. ഗുരുഗ്രാമിലെ സെക്ടർ 51-ലുള്ള രഹേജ നവ്യ പ്രോജക്ട് എന്ന അപ്പാർട്ട്മെന്റ് സമുച്ചയത്തിലാണ് ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്.
കേന്ദ്രസർക്കാരുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്. തമിഴ്നാടിന്റെ താല്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് കേന്ദ്രവുമായി സഹകരിക്കുമെന്നും വികസിത ഇന്ത്യ സൃഷ്ടിക്കപ്പെടുന്നത് സഹകരണ ഫെഡറലിസത്തിലൂടെയാണെന്നും യോഗത്തിൽ വിജയ് പറഞ്ഞു. നീറ്റ് പരീക്ഷയോടുള്ള എതിർപ്പ് നീതി ആയോഗ് യോഗത്തിലും വിജയ് പരസ്യമാക്കി.
പശ്ചിമ ബംഗാളിൽ മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് കനത്ത രാഷ്ട്രീയ പ്രതിസന്ധി നേരിടുന്നതിനിടെ കോടിക്കണക്കിന് രൂപ വരുന്ന പാർട്ടി ഫണ്ടും മറ്റ് ആസ്തികളും ആർക്ക് ലഭിക്കുമെന്നതിൽ ചർച്ച. നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പാർട്ടിയിൽ ഉണ്ടായ വലിയ പിളർപ്പോടെ പണത്തിനും ആസ്തികൾക്കും അവകാശി ആരെന്ന ചോദ്യമാണ് ഉയരുന്നത്.
ഉത്തർപ്രദേശിലെ ബുന്ദേൽഖണ്ഡ് മേഖലയിലുള്ള മഹോബ ജില്ലയിലെ മുധാര ഗ്രാമത്തിൽ കടുത്ത ജലക്ഷാമം കാരണം യുവാക്കൾക്ക് വിവാഹം ആലോചിക്കാൻ പോലും കഴിയാത്ത സാഹചര്യം നിലനിൽക്കുന്നതായി റിപ്പോർട്ട്. ഗ്രാമത്തിലെ വരണ്ട പൈപ്പുകളും കുടിവെള്ള ക്ഷാമവും കാരണം ഇവിടേക്ക് തങ്ങളുടെ പെൺമക്കളെ വിവാഹം കഴിച്ചയക്കാൻ മറ്റ് ഗ്രാമങ്ങളിലുള്ളവർ മടിക്കുന്നതാണ് യുവാക്കളെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.
മധ്യപ്രദേശിൽ രാജ്യസഭാ തിരഞ്ഞെടുപ്പിൽ മൂന്ന് ബിജെപി സ്ഥാനാർത്ഥികളും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസ് സ്ഥാനാർത്ഥി മീനാക്ഷി നടരാജന്റെ പത്രിക തള്ളിയതിനെതിരെ സുപ്രീം കോടതിയിൽ നൽകിയ ഹർജി പരിഗണിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു ഈ അപ്രതീക്ഷിത നീക്കം. ഇതോടെ കോൺഗ്രസിന്റെ നിയമപോരാട്ടം അപ്രസക്തമായി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ചതിന് പിന്നാലെ ഉയർന്ന അഭ്യൂഹങ്ങൾ തള്ളി തൃണമൂൽ എംപി ശത്രുഘ്നൻ സിൻഹ. പ്രതിസന്ധി ഘട്ടങ്ങളിൽ കൂടെ നിന്ന മമത ബാനർജിയെ ഒരിക്കലും വിട്ടുപോകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മമതയുടെ നിർബന്ധപ്രകാരമാണ് താൻ അസൻസോളിൽ മത്സരിച്ചതെന്നും സിൻഹ കൂട്ടിച്ചേർത്തു.
പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലുള്ള കാഞ്ചൻപാറയിലെ ഒരു സ്വകാര്യ സ്കൂളിലെ വൻ സാമ്പത്തിക തട്ടിപ്പ് പുറത്ത്. സ്കൂൾ കോമ്പൗണ്ടിൽ നിന്ന് രേഖകളില്ലാത്ത 1.77 കോടി രൂപയും കമ്പ്യൂട്ടർ സിസ്റ്റങ്ങളും ചില നിർണായക രേഖകളും പൊലീസ് പിടിച്ചെടുത്തു. കാഞ്ചൻപാറ ഹാർനെറ്റ് ഇംഗ്ലീഷ് മീഡിയം സ്കൂളിനെതിരായ ഫണ്ട് ദുരുപയോഗം ചെയ്യൽ, വഞ്ചന, കബളിപ്പിക്കൽ എന്നീ ആരോപണങ്ങളെത്തുടർന്നാണ് ബിസ്പൂർ പൊലീസ് അന്വേഷണം ആരംഭിച്ചത്.
തൃണമൂൽ കോൺഗ്രസ് രാജ്യസഭാ എംപിയായ പ്രകാശ് ചിക് ബരാക് പാർട്ടിയിൽ നിന്നും എംപി സ്ഥാനത്തുനിന്നും രാജിവെച്ചു. പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പിലെ പരാജയത്തെ തുടർന്നുണ്ടായ ആഭ്യന്തര കലഹമാണ് കൂട്ടരാജിക്ക് കാരണം. ഒരാഴ്ചയ്ക്കിടെ പാർട്ടി വിടുന്ന മൂന്നാമത്തെ രാജ്യസഭാ എംപിയാണ് ഇദ്ദേഹം, ഇത് മമതാ ബാനർജിയുടെ പാർട്ടിയിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു.
ഗോവയിൽ ഇരുപത്തിരണ്ടുകാരനായ കോളേജ് വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഗോവ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ഇതേത്തുടർന്ന് ഗോവ ചീഫ് സെക്രട്ടറി, ആഭ്യന്തര വകുപ്പ് സെക്രട്ടറി, നോർത്ത് ഗോവ സൂപ്രണ്ട് ഓഫ് പോലീസ് ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ എന്നിവർക്ക് കമ്മീഷൻ നോട്ടീസ് അയച്ചു.
ന്യൂസ് ക്ലിക്ക് കേസിൽ കനത്ത തിരിച്ചടിയേറ്റത്തോടെ ദില്ലി ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകാനുള്ള ആലോചനയിൽ ഇഡി. ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലാണ് ഏജൻസി അന്വേഷണം നടത്തിയതെന്നതടക്കം കോടതി വിമർശനം ഇഡിക്കും ദില്ലി പൊലീസിനും കനത്ത പ്രഹരമാണ്. മാധ്യമസ്ഥാപനത്തിന് നേരെ നടന്ന കേന്ദ്രസർക്കാർ പകപ്പോക്കലായിരുന്ന കേസ് എന്ന് തെളിഞ്ഞെന്ന് സിപിഎം പ്രതികരിച്ചു.
അഹമ്മദാബാദിലെ AI-171 വിമാനാപകടത്തിൽ മരിച്ചവരുടെ 96% കുടുംബങ്ങൾക്കും എയർ ഇന്ത്യ 25 ലക്ഷം രൂപ വീതം ഇടക്കാല ധനസഹായം നൽകി. ടാറ്റാ സൺസ് പ്രഖ്യാപിച്ച 1 കോടി രൂപയുടെ സഹായവും ഭൂരിഭാഗം പേർക്ക് ലഭിച്ചു. അന്തിമ നഷ്ടപരിഹാര ചർച്ചകൾ ആരംഭിച്ചെങ്കിലും ഔദ്യോഗിക റിപ്പോർട്ടിന് ശേഷമേ വിതരണം പൂർത്തിയാകൂ.
ഇറാനെതിരെ ഇന്ന് രാത്രി കടുത്ത ആക്രമണം നടത്തുമെന്ന ഭീഷണിയുമായി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. തുടർച്ചയായ മൂന്നാം രാത്രിയും ആക്രമണം തുടരുമെന്നാണ് ട്രംപിന്‍റെ അറിയിപ്പ്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴിയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.
പാകിസ്ഥാൻ നിയന്ത്രിത കാശ്മീരിലെ റാവൽകോട്ട് നഗരത്തിൽ ജനകീയ പ്രക്ഷോഭത്തിന് നേരെ പാക് സുരക്ഷാസേന വെടിയുതിർത്തു. ഭക്ഷണസാധനങ്ങളുടെ വിലക്കയറ്റം, അമിതമായ വൈദ്യുതി ബിൽ, നികുതി ഭാരം എന്നിവയ്ക്കെതിരെ മാസങ്ങളായി തുടരുന്ന ജനകീയ പ്രക്ഷോഭമാണ് ഇപ്പോൾ വലിയ അക്രമത്തിലും വെടിവെയ്പ്പിലും കലാശിച്ചിരിക്കുന്നത്.
ഒമാൻ തീരത്ത് എംടി ജൽവീർ എന്ന ചരക്കുകപ്പലിന്റെ എഞ്ചിൻ റൂമിൽ തീപിടുത്തമുണ്ടായി. കപ്പലിലുണ്ടായിരുന്ന 20 ഇന്ത്യൻ നാവികരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. പശ്ചിമേഷ്യയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഈ ആഴ്ച ഒമാൻ തീരത്തുണ്ടാകുന്ന മൂന്നാമത്തെ കപ്പൽ അപകടമാണിത്.
ഒമാൻ തീരത്ത് എം ടി ജൽവീർ കപ്പൽ ആക്രമിച്ചത് തങ്ങളാണെന്ന് അമേരിക്കൻ സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചു. ഇറാനിൽ നിന്ന് എണ്ണ കടത്താൻ ശ്രമിച്ചുവെന്നാരോപിച്ചായിരുന്നു ആക്രമണം. ഈ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടതായി കേന്ദ്രമന്ത്രി സ്ഥിരീകരിച്ചിട്ടുണ്ട്, സംഭവത്തിൽ ഇറാൻ യൂറോപ്യൻ യൂണിയന് മുന്നറിയിപ്പ് നൽകി.
