ഇലോണ്‍ മസ്‌കിന്റെ ബഹിരാകാശ കമ്പനിയായ സ്‌പേസ്എക്‌സ് ഓഹരി വിപണിയിലേക്ക് എത്തിയാല്‍, കമ്പനിയുടെ ഓഹരികള്‍ കൈവശമുള്ള ആയിരക്കണക്കിന് ജീവനക്കാര്‍ പൊതുവിപണിയിലെ ലിസ്റ്റിങ്ങിന് ശേഷം കോടീശ്വരന്മാരാകും. കമ്പനിയിലെ നിലവിലെയും മുന്‍കാലത്തെയും 4,400ലേറെ ജീവനക്കാര്‍ക്ക് ഇത് ജീവിതം മാറ്റിമറിക്കുന്ന സാമ്പത്തിക നേട്ടം സമ്മാനിക്കും. ലോകത്തിലെ ഏറ്റവും വലിയ ഐപിഒകളിലൊന്നായി വിശേഷിപ്പിക്കപ്പെടുന്ന സ്പേസ്എക്സ്, ഓഹരി വില്‍പ്പനയിലൂടെ ഏകദേശം 7500 കോടി ഡോളര്‍ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. കമ്പനിയുടെ മൂല്യം 1.77 ലക്ഷം കോടി ഡോളര്‍ വരെ ഉയരാം. സ്പേസ്എക്സിന്റെ വളര്‍ച്ചയുടെ പ്രധാന സവിശേഷതകളിലൊന്ന് ജീവനക്കാര്‍ക്ക് ഓഹരികളും സ്റ്റോക്ക് ഓപ്ഷനുകളും നല്‍കുന്ന പ്രതിഫല സംവിധാനമാണ്. ഇലോണ്‍ മസ്‌കിന്റെ സമ്പത്തിലും വന്‍ വര്‍ധനയുണ്ടാകും. കമ്പനിയുടെ ഉയര്‍ന്ന മൂല്യനിര്‍ണയം അദ്ദേഹത്തെ ലോകത്തിലെ ആദ്യ ട്രില്യണയര്‍ പദവിയിലേക്ക് എത്തിക്കുമെന്ന ചര്‍ച്ചകളും ശക്തമാണ്.
