Posted inവിനോദം

‘ബോളാഗോളം’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്

ജുനൈസ് കാപ്പ് കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ‘ബോളാഗോളം’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. ഫുട്‌ബോള്‍ ഇതിഹാസം ഐ എം വിജയന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തിറങ്ങിയത്. മലബാറിന്റെ മണ്ണില്‍ പന്ത് തട്ടുമ്പോള്‍ ഉയരുന്നത് കളി ആവേശം മാത്രമല്ല, മനുഷ്യരുടെ സ്വപ്നങ്ങളും വേദനകളും ബന്ധങ്ങളും കൂടിയാണ്. ആ സ്പന്ദനങ്ങളെയാണ് ‘ബോളാഗോളം’ എന്ന ചലച്ചിത്രം ഹൃദയസ്പര്‍ശിയായി പകര്‍ത്തുന്നതെന്ന് അണിയറക്കാര്‍ പറയുന്നു. ഐസ്ലന്‍ഡിനെക്കുറിച്ചുള്ള ബി.ബി.സി. ഡോക്യുമെന്ററിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, നാട്ടിലെ യഥാര്‍ത്ത സംഭവത്തെ […]

Posted inവിനോദം

300 കോടി കളക്ഷന്‍ പിന്നിട്ട് ‘കറുപ്പ്’ ചിത്രം

തമിഴ് സിനിമയില്‍ പുതിയ ചരിത്രം കുറിച്ച് സൂര്യ- ആര്‍.ജെ. ബാലാജി ചിത്രം ‘കറുപ്പ്’. ചിത്രം ആഗോളതലത്തില്‍ 300 കോടി കളക്ഷന്‍ പിന്നിട്ടു. നിര്‍മാതാക്കളായ ഡ്രീം വാരിയേഴ്‌സ് പിക്‌ചേഴ്‌സാണ് ഇക്കാര്യം അറിയിച്ചത്. പ്രത്യേക പോസ്റ്ററും അവര്‍ പുറത്തിറക്കി. തമിഴ് സിനിമയിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ കളക്ഷനാണിത്. സൂര്യയുടെ 300 കോടി കളക്ഷന്‍ നേടിയ ആദ്യചിത്രം എന്ന ഖ്യാതിയും കറുപ്പ് സ്വന്തമാക്കി. ചിത്രം കേരളത്തിലും ഗംഭീര കളക്ഷനാണ് നേടുന്നത്. രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്നതാണ് […]

Posted inഓട്ടോമോട്ടീവ്

ബുള്ളറ്റ് 650 പുറത്തിറക്കി റോയല്‍ എന്‍ഫീല്‍ഡ്

റോയല്‍ എന്‍ഫീല്‍ഡ് ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും പുതിയതും ശക്തവുമായ ബുള്ളറ്റ് 650 പുറത്തിറക്കി. പുതിയ ബുള്ളറ്റ് 650 നൊസ്റ്റാള്‍ജിയയുടെയും ശക്തമായ പ്രകടനത്തിന്റെയും മിശ്രിതം വാഗ്ദാനം ചെയ്യുന്നു. 648 സിസി പാരലല്‍-ട്വിന്‍ എഞ്ചിനാണ് ഇത് നല്‍കുന്നത്, ഇത് 47 ബിഎച്പി കരുത്തും 52.3 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ഈ എഞ്ചിന്‍ 6-സ്പീഡ് ഗിയര്‍ബോക്‌സും സ്ലിപ്പ്-ആന്‍ഡ്-അസിസ്റ്റ് ക്ലച്ചുമായി ജോടിയാക്കിയിരിക്കുന്നു. റൈഡര്‍ക്കും പിന്‍സീറ്റിനും വളരെ സ്വാഭാവികവും സുഖകരവുമായ യാത്ര പ്രദാനം ചെയ്യുന്ന സിംഗിള്‍-പീസ് സ്റ്റെപ്പ്ഡ് സീറ്റാണ് ഇതിന്റെ സവിശേഷത. നിങ്ങള്‍ കുനിഞ്ഞു […]

Posted inപുസ്തകങ്ങൾ

പാതി ജീവന്‍ കൊടുത്തോളണെ

ദരിദ്രനും നിസ്സഹായനും തെരുവുപട്ടിയെ പോലെ വിലയില്ലാത്തവനുമാണെ ങ്കിലും ഒരു ദിവസമെങ്കിലും രാജാവായി ജീവിച്ചില്ലെങ്കില്‍ എന്തു ജീവിതം? സമ്പന്നനും പരിചാരക വൃന്ദത്താല്‍ ചുറ്റപ്പെട്ടവനും ദൈവത്തെ പോലെ സുഖിയുമാണെങ്കിലും ഒരു ദിവസമെങ്കിലും തെരുവുപട്ടിയായി ജീവിച്ചില്ലെ ങ്കില്‍ പിന്നെന്ത് ജീവിതം? എല്ലാ കാലവും ഒരൊറ്റ ജീവിതം നയിച്ചിട്ട് മനുഷ്യന് എന്തു കിട്ടാന്‍? കടലുപോലെ നിറഞ്ഞതെന്നു തോന്നിക്കുമ്പോഴും കുമിള പോലെ നിസ്സാരമെന്ന് ബോധ്യപ്പെടുത്തുന്ന ജീവിതത്തിന്റെ വഴികളെ ഈ കഥകള്‍ തുറന്നിടുന്നു. പ്രണയവും ഉദ്വേഗവും പകയുമെല്ലാം നിറഞ്ഞ ഏഴ് കഥകള്‍. ‘പാതി ജീവന്‍ കൊടുത്തോളണെ’. […]

Posted inആരോഗ്യം

ആരോഗ്യകരമായി ഭാരം കുറയ്ക്കാന്‍ ക്രാഷ് ഡയറ്റ് ഒഴിവാക്കാം

സാധാരണയായി ഒരു ആഴ്ചയില്‍ 0.5 മുതല്‍ 1 കിലോ വരെ കുറയുന്നത് ആരോഗ്യകരമായ രീതിയായി കണക്കാക്കപ്പെടുന്നു. എന്നാല്‍ അതിലധികം വേഗത്തില്‍ ഭാരം കുറയുമ്പോള്‍ അത് റാപ്പിഡ് വേയ്റ്റ് ലോസ് ആയി മാറാം. ഭക്ഷണം വളരെ കുറവു കഴിച്ചുകൊണ്ടുള്ള ഡയറ്റുകള്‍, അമിതമായ വ്യായാമം, ഭക്ഷണം ഒഴിവാക്കുന്നത്, ഡീടോക്‌സ് ഡയറ്റ്, വണ്ണം കുറയ്ക്കാനുള്ള സപ്ലിമെന്റുകള്‍ എന്നിവ ഇത്തരത്തില്‍ അതിവേഗം വണ്ണം കുറയുന്നതിലേക്ക് നയിക്കാം. ഇത് അനാരോഗ്യകരമാണ്. അതിവേഗം ശരീരഭാരം കുറയുമ്പോള്‍ കൊഴുപ്പിനൊപ്പം പേശി നഷ്ടവും സംഭവിക്കാം. ഇത് ശരീരത്തിന് ബലക്കുറവ് […]

Posted inലേറ്റസ്റ്റ്

തമിഴ്നാട് മുഖ്യമന്ത്രിയെ ഇനിമുതൽ സിഎം എന്ന് വിളിക്കണമെന്ന് തമിഴ്നാട് ഡെപ്യൂട്ടി സ്പീക്കർ

തമിഴ്നാട് മുഖ്യമന്ത്രിയെ ഇനിമുതൽ സിഎം എന്ന് വിളിക്കണമെന്ന് തമിഴ്നാട് ഡെപ്യൂട്ടി സ്പീക്കർ. മാധ്യമപ്രവർത്തകർക്കാണ് നിർദേശം നൽകിയത്. വിജയ് എന്ന് പറയരുത് എന്നും സിഎം എന്ന് വിളിക്കണമെന്നും എം രവിശങ്കർ മാധ്യമങ്ങളോട് പറഞ്ഞു. തിരുച്ചിറപ്പള്ളിയിലെ വാർത്താസമ്മേളനത്തിൽ ചോദ്യങ്ങൾ ഉന്നയിച്ച മാധ്യമപ്രവർത്തകർക്കാണ് നിർദേശം നൽകിയത്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ദില്ലിയിലും രാജസ്ഥാനിലും ശക്തമായ പൊടിക്കാറ്റ്

ദില്ലിയിലും രാജസ്ഥാനിലും ശക്തമായ പൊടിക്കാറ്റ് . അന്തരീക്ഷത്തെയാകെ വിഴുങ്ങിയ കനത്ത പൊടിപടലങ്ങൾ കാരണം പ്രദേശമാകെ ഇരുട്ടു പരന്നു. ആകാശത്തോളം ഉയർന്നുപൊങ്ങി പൊടിക്കാറ്റ് ആഞ്ഞടിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. പൊടിക്കാറ്റിനെ തുടർന്ന് രാജസ്ഥാനിലെ ബിക്കാനീറിൽ പ്രധാന റോഡുകളിൽ കാഴ്ചപരിധി പൂർണ്ണമായും തടസ്സപ്പെട്ടു. അന്തരീക്ഷമാകെ മഞ്ഞ കലർന്ന തവിട്ടുനിറമായത് ഗതാഗതം ദുഷ്കരമാക്കി. കാറ്റിന്റെ വേഗത കൂടിയതോടെ പലയിടങ്ങളിലും ജനങ്ങൾ പരിഭ്രാന്തരായി.

Posted inലേറ്റസ്റ്റ്

നെടുമങ്ങാട്ടെ ഒന്നര വയസുകാരന്‍റെ മരണത്തില്‍ അഷ്‌കർ പൊലീസ് കസ്റ്റഡിയിൽ

നെടുമങ്ങാട്ടെ ഒന്നര വയസുകാരന്‍റെ മരണത്തില്‍ കുട്ടിയുടെ അമ്മയുടെ പങ്കാളി അഷ്‌കർ പൊലീസ് കസ്റ്റഡിയിൽ. കുട്ടിയുടെ അമ്മ അഖിലയേയും പൊലീസ് ചോദ്യം ചെയ്യും. കുട്ടി ക്രൂരമർദനത്തിന് ഇരയായിട്ടുണ്ട് എന്നാണ് പൊലീസ് പറയുന്നത്. മരണത്തില്‍ ഇന്നലെയാണ് കുഞ്ഞ് മരിച്ചത്. തൊണ്ടയിൽ ഭക്ഷണം കുടുങ്ങി മരിച്ചെന്ന് ആയിരുന്നു രണ്ടാനച്ഛന്‍റെ മൊഴി. എന്നാല്‍ ഇന്‍ക്വസ്റ്റില്‍ കുഞ്ഞിന്‍റെ ശരീരത്തിൽ മർദ്ദനത്തിന്‍റെ പാടുകൾ കണ്ടെത്തി. രണ്ടാനച്ഛൻ അഷ്‌കർ കുഞ്ഞിനെ മർദിക്കാറുണ്ടെന്നു ബന്ധുക്കൾ പൊലീസിന് മൊഴിനൽകി. തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയെന്ന നിലയിൽ രണ്ടാനച്ഛൻ അഷ്കറാണ് ഇന്നലെ കുഞ്ഞിനെ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

മഴ കനക്കുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

മഴ കനക്കുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തലസ്ഥാനത്ത് അതിശക്ത മഴക്ക് സാധ്യതയെന്നാണ് പ്രവചനം. ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ അതിശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് വൈകിട്ട് 5 മണിയോടെ പുറപ്പെടുവിച്ച മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. രാവിലെ മുതൽ തുടങ്ങിയ ശക്തമായ മഴയിൽ തലസ്ഥാനത്ത് പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഇ ശ്രീധരന്റെ അതിവേഗ റെയില്‍ പാതക്കെതിരെ കെ റെയില്‍ വിരുദ്ധ സമരസമിതി

ഇ ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതിയെ എതിർക്കുമെന്ന് കെ റെയില്‍ വിരുദ്ധ സമരസമിതി കൺവീനർ എസ് രാജീവൻ അറിയിച്ചു. പാരിസ്ഥിതിക ആഘാത പഠനം നടത്താതെ പദ്ധതിയുമായി മുന്നോട്ടുപോകരുത്. കേരളത്തിലെ സാഹചര്യത്തിൽ നിലവിലുള്ള പാത ഇരട്ടിപ്പിച്ചാൽ മതി. ബ്രോഡ്ഗേജ് സംവിധാനത്തിൽ നിന്ന് സ്റ്റാൻഡേർഡ് ഗേജിലേക്കോ സ്റ്റാൻഡേർഡ് എലോണിലേക്കോ പോകേണ്ടതില്ല. മുഖ്യമന്ത്രി ചർച്ചയ്ക്ക് തയ്യാറായാൽ ഞങ്ങൾ അദ്ദേഹത്തെ കാണും. സിൽവർ ലൈനിൽ കണ്ടതുപോലെയുള്ള സമരം വീണ്ടും ഇനി കാണേണ്ടിവരും. ഇത് സംബന്ധിയായി അടുത്ത ദിവസം ആലുവയില്‍ യോഗം ചേരുമെന്നും കെ […]