പുതിയ മോഡലായ നുവോളാരി ഔദ്യോഗികമായി പുറത്തിറക്കി ഔഡി. ഇതിഹാസ ഇറ്റാലിയന്‍ റേസിങ് ഡ്രൈവര്‍ ടാസിയോ നുവോളാരിയുടെ പേരിലുള്ള ഈ പുതിയ ഫ്‌ലാഗ്ഷിപ്പ് മോഡല്‍ ലോകമെമ്പാടും വെറും 499 യൂണിറ്റുകളായി പരിമിതപ്പെടുത്തും. വില ഏകദേശം 5.8 കോടി രൂപ മുതല്‍ ആരംഭിക്കും. വലിയ എയര്‍ ഇന്‍ടേക്കുകള്‍, ആക്ടീവ് എയറോഡൈനാമിക് ഘടകങ്ങള്‍, ഒരു വലിയ റിയര്‍ ഡിഫ്യൂസര്‍, കാര്‍ബണ്‍-ഫൈബര്‍-ഇന്റന്‍സീവ് ബോഡി സ്ട്രക്ച്ചര്‍ എന്നിവയാണ് ഹൈലൈറ്റുകള്‍. മൂന്ന് ഇലക്ട്രിക് മോട്ടോറുകളുമായി കണക്ട് ചെയ്ത 4.0 ലിറ്റര്‍ ട്വിന്‍-ടര്‍ബോചാര്‍ജ്ഡ് വി8 എഞ്ചിനാണ് നുവോളാരിക്ക് കരുത്ത് പകരുന്നത്. പ്ലഗ്-ഇന്‍ ഹൈബ്രിഡ് പവര്‍ട്രെയിന്‍ 987 ബിഎച്പി സംയോജിത പവര്‍ ഔട്ട്പുട്ട് വികസിപ്പിക്കുന്നു. വി8 യൂണിറ്റ് മാത്രം ഏകദേശം 800 ബിഎച്പി പവര്‍ ഉത്പാദിപ്പിക്കും. ഏകദേശം 2.6 സെക്കന്‍ഡിനുള്ളില്‍ 0-100 കിലോമീറ്റര്‍ സ്പീഡ് കൈവരിക്കും. പരമാവധി വേഗത മണിക്കൂറില്‍ 349 കിലോമീറ്ററാണ്.
