പ്രതിപക്ഷ നേതാവ് പിണറായി വിജയൻ യുഡിഎഫ് സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു. എംജി സർവകലാശാല വിസിയായി സംഘപരിവാറുകാരനെ നിയമിച്ചതും സെനറ്റിൽ 19 ആർഎസ്എസുകാർ ഉള്ളതും ചൂണ്ടിക്കാട്ടി സർക്കാർ ആർഎസ്എസിന് കീഴടങ്ങിയെന്ന് അദ്ദേഹം ആരോപിച്ചു.രാജ്യത്തിൻ്റെ മതനിരപേക്ഷത അപകടത്തിലാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു . പൊതുമേഖല സ്ഥാപനങ്ങളെ കേന്ദ്ര ഗവൺമെൻറ് വിറ്റഴിക്കുന്നു. റെയിൽവെ, തപാൽ മേഖല തകർച്ചയിലാണ്. നിയമന നിരോധനമാണ് ഈ മേഖലയിൽ നടക്കുന്നത്. ദേശീയ തലത്തിൽ കോൺഗ്രസ് സ്വീകരിക്കുന്ന നയം ബിജെപിയെ സഹായിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. അഭിപ്രായ വിത്യാസങ്ങൾ മാറ്റിവെച്ച് ബിജെപിയെ ചെറുക്കാൻ കഴിയണം. പക്ഷേ അതിന് കോൺഗ്രസിന് കഴിയുന്നില്ല. ദേശീയ തലത്തിലെ കൂട്ടായ്മയെ ദുർബലപ്പെടുത്തുന്ന സമീപനമാണ് കോൺഗ്രസ് സ്വീകരിച്ചത്. അതാണ് തമിഴ്നാട്ടിൽ കണ്ടത്. രണ്ട് മന്ത്രി സ്ഥാനം കിട്ടിയപ്പോൾ മുന്നണി മാറാൻ കോൺഗ്രസിന് ഒരു മടിയും ഉണ്ടായില്ല. കോൺഗ്രസ് കാണിച്ചത് വഞ്ചനയാണെന്നും ഇടതുപക്ഷം അവിടെ രാഷ്ട്രീയ മാന്യത കാണിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ നേതാവ് പിണറായി വിജയൻ യുഡിഎഫ് സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു
