ജൽവീർ കപ്പൽ ആക്രമിച്ചത് അമേരിക്കയെന്ന് സ്ഥിരീകരണം. ഇറാനിൽ നിന്ന് ഓയിൽ കടത്താൻ ശ്രമിച്ചുവെന്നാരോപിച്ചാണ് ആക്രമണം. കപ്പൽ ആക്രമിച്ചത് തങ്ങൾ തന്നെയാണെന്ന് അമേരിക്കൻ സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചു. ഒമാൻ തീരത്ത് ആക്രമിക്കപ്പെട്ട കപ്പലിൽ രക്ഷ പ്രവർത്തനം തുടങ്ങി. ഒമാൻ സഹായത്തോടെ ആണ് നാവികരെ മാറ്റുന്നത്.പോർവിമാനത്തിൽ നിന്ന് രണ്ടു ഹെൽഫയർ മിസൈലുകൾ തൊടുത്ത് കപ്പലിന്റെ എഞ്ചിൻ റൂം തകർക്കുകയായിരുന്നു.ഇതുവരെ 9 കപ്പലുകളെ ആക്രമിച്ചു. ഒമാൻ തീരത്ത് ആക്രമിക്കപ്പെട്ട എം ടി ജൽവീർ കപ്പലിൽ 20 ഇന്ത്യൻ ജീവനക്കാരാണ് ഉണ്ടായിരുന്നത്. പിന്നാലെ, യൂറോപ്യൻ യുണിയന് മുന്നറിയിപ്പുമായി ഇറാൻ രംഗത്തെത്തി. അമേരിക്കൻ അക്രമണങ്ങളിൽ നിശബ്ദത പാടില്ലെന്നും മേഖലയിൽ ആകെ അരക്ഷിതാവസ്ഥ ഉണ്ടാകുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.
ജൽവീർ കപ്പൽ ആക്രമിച്ചത് അമേരിക്കയെന്ന് സ്ഥിരീകരണം
