5 17

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ് തുടരുന്നു. ഇന്ന് ഗ്രാമിന് ഒറ്റയടിക്ക് 195 രൂപ കുറഞ്ഞ് 13,350 രൂപയായി. പവന്‍ വില 1,560 രൂപ കുറഞ്ഞ് 1,06,800 രൂപയുമായി. ഇന്നലെ രണ്ടു തവണയായി പവന് 3,960 രൂപ കുറഞ്ഞതിനു പിന്നാലെയാണ് ഇന്നത്തെ ഇടിവ്. ഇതോടെ ഈ ഒരാഴ്ച നാല് ദിവസം പിന്നിടുമ്പോള്‍ 6,280 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ചെറുകാരറ്റുകളുടെ വിലയിലും സമാനമായ വിലക്കുറവുവുണ്ട്. 18 കാരറ്റിന് ഗ്രാമിന് 155 രൂപ കുറഞ്ഞ് 10,975 രൂപയായി. 14 കാരറ്റിന് ഗ്രാമിന് 8,545 രൂപയും ഒമ്പത് കാരറ്റിന് 5,510 രൂപയിലുമാണ് വ്യാപാരം. അതേസമയം, വെള്ളി വില ഇന്ന് മുന്നേറ്റത്തിലാണ്. ഗ്രാമിന് 10 രൂപ ഉയര്‍ന്ന് 260 രൂപയിലെത്തി. 2026 ജനുവരി 29ന് ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയുമെത്തി റെക്കോഡ് ഇട്ടശേഷമാണ് സ്വര്‍ണത്തിന്റെ ഇടിവ്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *