മധുബാല, ഇന്ദ്രന്‍സ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വര്‍ഷ വാസുദേവ് ഒരുക്കുന്ന ‘ചിന്ന ചിന്ന ആസൈ’ യിലെ പുതിയ ഗാനമെത്തി. ‘കഥക്’ എന്ന ഗാനത്തിന്റെ വിഡിയോ ആണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ചിത്രത്തിലെ ഒരു നിര്‍ണ്ണായക വേഷം ചെയ്യുന്ന അപര്‍ണ്ണ ബാലമുരളിയുടെ മനോഹരമായ നൃത്തമാണ് ‘കഥക്’ ഗാനത്തിന്റെ ഹൈലൈറ്റ്. ഗോവിന്ദ് വസന്ത ഈണം പകര്‍ന്ന ഗാനത്തിന് വരികള്‍ രചിച്ചത് ഗജാനന്‍ മിത്‌കെ, ആലപിച്ചത് ശ്രുതി ശിവദാസ്. പ്രശസ്ത ഡാന്‍സ് മാസ്റ്റര്‍ ആയ ബ്രിന്ദ ഗോപാല്‍ ആണ് ഈ ഗാനത്തിനായി നൃത്ത സംവിധാനം നിര്‍വഹിച്ചത്. ജൂണ്‍ 19 ന് ആണ് ചിത്രം ആഗോള റിലീസായി തിയറ്ററുകളിലെത്തുക. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തിയറ്ററുകളില്‍ എത്തിക്കുന്നത്. ബാബുജി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അഭിജിത് ബാബുജിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. നവാഗതയായ വര്‍ഷാ വാസുദേവ് ആണ് ഈ ചിത്രം സംവിധാനം ചെയ്തത്.
