വയലന്‍സ് നിറഞ്ഞ ആക്ഷന്‍ ചസുഹാനിത്രമായ ‘കിംഗി’ലൂടെ ഖാന്‍ ആദ്യമായി ബിഗ് സ്‌ക്രീനില്‍ എത്തുന്നു. ആദ്യ ചിത്രം ഷാരൂഖ് ഖാനൊപ്പവും. കഴിഞ്ഞ വര്‍ഷം ഷാരൂഖ് ഖാന്റെ ജന്മദിനത്തില്‍ പ്രഖ്യാപിച്ച ‘കിംഗ്’ സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്നു. പത്താനുശേഷം സിദ്ധാര്‍ത്ഥ് ആനന്ദും ഷാരൂഖ് ഖാനും ഒരുമിക്കുന്ന കിംഗ് ഡിസംബര്‍ 24ന് ലോക വ്യാപകമായി റിലീസ് ചെയ്യും. 1994ല്‍ പുറത്തിറങ്ങിയ ഫ്രഞ്ച് ക്‌ളാസിക് ലിയോണ്‍: ദ പ്രൊഫഷണല്‍ എന്ന ചിത്രത്തെ ആസ്പദമാക്കിയാണ് കിംഗ് ഒരുക്കുന്നത്. ഷാരൂഖ് ഖാന് പ്രതിനായകനായി എത്തുന്നത് അഭിഷേക് ബച്ചന്‍ ആണ്. ദീപിക പദുകോണ്‍, റാണി മുഖര്‍ജി,. അനില്‍ കപൂര്‍ തുടങ്ങി വന്‍ താരനിര ചിത്രത്തിലുണ്ട്. ഷാരൂഖ് ഖാന്റെ നിര്‍മ്മാണ കമ്പനിയായ റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റും മാര്‍ഫ്‌ളിക്‌സ് പിക്‌ചേഴ്‌സും ചേര്‍ന്നാണ് നിര്‍മ്മാണം. ഷാരൂഖ് ഖാനും സുഹാന ഖാനും ചേരുന്ന കോമ്പിനേഷന്‍ സീനുകള്‍ ചിത്രത്തിന്റെ ഹൈലൈറ്റായിരിക്കും എന്നാണ് സൂചന.
ഷാരൂഖ് ഖാനൊപ്പം ‘കിംഗി’ലൂടെ മകള്‍ സുഹാനയും
