1 14

ഗുജറാത്തിലെ ജാംനഗറില്‍ ഡാറ്റാ സെന്റര്‍ നിര്‍മിക്കുന്നതിനായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡും മെറ്റ പ്ലാറ്റ്‌ഫോംസും കൈകോര്‍ക്കുന്നു. ഇരുകമ്പനികളുടെയും പങ്കാളിത്തത്തില്‍ 168 മെഗാവാട്ട് ശേഷിയുള്ള ഡേറ്റാ സെന്റര്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ വികസിപ്പിക്കും. മെറ്റയുടെ ഇന്ത്യയിലെ ആദ്യത്തെ ‘ബില്‍റ്റ്-ടു-സ്യൂട്ട്’ ഡാറ്റാ സെന്ററാണിത്. ആഗോളതലത്തില്‍ എഐ അടിസ്ഥാന സൗകര്യമൊരുക്കുന്ന രാജ്യമെന്ന നിലയില്‍ ഇന്ത്യയുടെ വളര്‍ച്ചയിലെ സുപ്രധാന നാഴികക്കല്ലും. മെറ്റ ഈ ഡേറ്റാ സെന്റര്‍ പാട്ടത്തിനെടുക്കും. മെറ്റയുടെ പ്രധാന ബിസിനസുകള്‍ക്കും എഐ കമ്പ്യൂട്ടിങ് ആവശ്യങ്ങള്‍ക്കും അത് പിന്തുണ നല്‍കും. കരാര്‍ പ്രകാരം ഡാറ്റാ സെന്ററിന്റെ രൂപകല്‍പ്പനയും നിര്‍മ്മാണവും മുതല്‍ പ്രവര്‍ത്തനം, പുനരുപയോഗ ഊര്‍ജ്ജ വിതരണം, നെറ്റ്വര്‍ക്ക് കണക്റ്റിവിറ്റി എന്നിവയുടെ മുതല്‍ നടത്തിപ്പ് വരെയുള്ള മുഴുവന്‍ സേവനങ്ങളും റിലയന്‍സ് നല്‍കും. ഇതോടെ ഇന്ത്യയില്‍ ഹൈപ്പര്‍സ്‌കെയില്‍ എഐ അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കുന്ന സിംഗിള്‍-വിന്‍ഡോ സൊല്യൂഷന്‍സ് പ്രൊവൈഡര്‍ എന്ന നിലയില്‍ റിലയന്‍സിന്റെ സാന്നിധ്യം ഈ രംഗത്ത് ശക്തമാകും.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *