നഴ്‌സുമാരുടെ വേഷത്തെക്കുറിച്ച് നടി കങ്കണാ റണൗട്ട് നടത്തിയ പരാമര്‍ശത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവും ഒരു നഴ്‌സിന്റെ മകനുമായ വിനീത് തോമസ് ലോക്‌സഭാ സ്പീക്കര്‍ക്ക് പരാതി നല്കി. നഴ്‌സായി വേഷമിടുന്ന പുതിയ ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിക്കിടെയാണ് കങ്കണ വിവാദപരാമര്‍ശം നടത്തിയത്. ഇന്ത്യയിലെ നഴ്‌സിംഗ് ജോലി ലൈംഗിക വത്കരിക്കപ്പെട്ടെന്നും വിദേശ രീതിയിലുള്ള വേഷം മാറേണ്ടതുണ്ടെന്നുമാണ് നടി പറഞ്ഞത്.കങ്കണയുടെ പരാമര്‍ശത്തിനെതിരെ നഴ്‌സുമാരുടെ സംഘടനകള്‍ അടക്കം പ്രതിഷേധം രേഖപ്പെടുത്തി. ഇന്നലെ രാത്രി ഛത്തീസ്ഗഡില്‍ മാധ്യമങ്ങളെ കണ്ടപ്പോള്‍ അഭിപ്രായം നഴ്‌സുമാര്‍ പറയട്ടെ എന്നായിരുന്നു കങ്കണയുടെ മറുപടി.
കങ്കണ റണൗട്ടിനെതിരെ ലോക്‌സഭാ സ്പീക്കര്‍ക്ക് പരാതി
