5 42

ഇന്ത്യന്‍ ഇലക്ട്രിക് വാഹന വിപണിയിലേക്ക് വമ്പന്‍ എന്‍ട്രിയുമായി ജാപ്പനീസ് വാഹന ഭീമന്മാരായ ടൊയോട്ട. ടൊയോട്ടയുടെ ആദ്യ ഫുള്‍ ഇലക്ട്രിക് എസ്യുവി അര്‍ബന്‍ ക്രൂസര്‍ എബെല്ല പുറത്തിറക്കി. ഏറ്റവും ഉയര്‍ന്ന മോഡലായ ഇ3 വേരിയന്റിന്റെ വില 23.60 ലക്ഷം രൂപയാണ് ഈ ടോപ്പ് എന്‍ഡ് മോഡലിന്റെ എക്‌സ്-ഷോറൂം വില. കുറഞ്ഞ വിലയിലുള്ള ഇ1, ഇ2 വേരിയന്റുകളുടെ വിലവിവരങ്ങള്‍ ലഭ്യമല്ല. സുസുക്കിയുടെ ഇ വിറ്റാര പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് എബെല്ലയുടെ ജനനമെങ്കിലും ലുക്കിലും പ്രീമിയം ഫീച്ചേഴ്‌സിലും ടൊയോട്ടയുടെ തനത് ഗാംഭീര്യം കാത്തുസൂക്ഷിക്കാന്‍ കമ്പനി ശ്രദ്ധിച്ചിട്ടുണ്ട്. 61 കിലോവാട്ട് ബാറ്ററി പാക്കാണ് ഇതില്‍. മുന്‍ ആക്‌സിലില്‍ ഘടിപ്പിച്ചിരിക്കുന്ന ഇലക്ട്രിക് മോട്ടോര്‍ 171 ബിഎച്ച്പി കരുത്തും 189 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. ഒറ്റത്തവണ പൂര്‍ണ്ണമായി ചാര്‍ജ് ചെയ്താല്‍ 543 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം. ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ചാല്‍ 45 മിനിറ്റുകൊണ്ട് ബാറ്ററി 10ല്‍ നിന്ന് 80 വരെ ചാര്‍ജ് ചെയ്യാം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *