രാവിലെ ഉറക്കമുണര്‍ന്ന് ഒരു ഗ്ലാസ് ചെറുചൂടു വെള്ളം കുടിച്ച ശേഷം മെഡിറ്റേഷന്‍ ചെയ്യുന്നത് ശരീരത്തിനും മനസ്സിനും ഏറെ ഗുണകരമാണ്. രാവിലെ മനസ്സ് ശൂന്യമായ അവസ്ഥയിലായിരിക്കും. ഈ സമയത്ത് മെഡിറ്റേഷന്‍ ചെയ്യുന്നത് ചിന്തകളെ ക്രമപ്പെടുത്താനും ദിവസം മുഴുവന്‍ പോസിറ്റീവ് മനോഭാവം നിലനിര്‍ത്താനും സഹായിക്കുന്നു. മെഡിറ്റേഷന്‍ ചെയ്യുമ്പോള്‍ ശരീരത്തിലെ സമ്മര്‍ദ്ദ ഹോര്‍മോണുകളുടെ അളവ് കുറയുന്നു. ഏകാഗ്രതയും ഓര്‍മ്മശക്തിയും വര്‍ധിപ്പിക്കുന്നു. രാവിലെ സ്ഥിരമായി മെഡിറ്റേഷന്‍ ചെയ്യുന്നവര്‍ക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവ് മെച്ചപ്പെടുന്നതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ജോലി, പഠനം തുടങ്ങിയ കാര്യങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെക്കാനും ഇത് സഹായിക്കും. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു. ധ്യാനം രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കുന്നു. മെഡിറ്റേഷന്‍ രാത്രിയില്‍ നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും. മാനസിക സമ്മര്‍ദ്ദം കുറയുമ്പോള്‍ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയും മെച്ചപ്പെടും. സ്ഥിരമായ ധ്യാനം ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തും. വികാരങ്ങളെ നിയന്ത്രിക്കും. രാവിലെ എഴുന്നേറ്റ ശേഷം ശാന്തമായ സ്ഥലത്ത് ഇരുന്ന് കണ്ണുകള്‍ അടച്ച് ശ്വാസോച്ഛ്വാസത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് 5 മുതല്‍ 10 മിനിറ്റ് വരെ ഇരിക്കുക. മെഡിറ്റേഷന്‍ ചെയ്യുമ്പോള്‍ ശരീരം സുഖകരമായ നിലയില്‍ ഇരിക്കണം. നിര്‍ബന്ധിച്ച് കൂടുതല്‍ സമയം ചെയ്യേണ്ടതില്ല. പതുക്കെ സമയം വര്‍ധിപ്പിക്കാം. സ്ഥിരതയാണ് ഏറ്റവും പ്രധാനപ്പെട്ടത്.
രാവിലെ മെഡിറ്റേഷന്‍ ചെയ്യുന്നതിന്റെ ഗുണങ്ങള്‍
