വിവാദ പ്രസ്താവനകൾക്ക് വിശദീകരണം നൽകിയിട്ടും പിന്തുണ കിട്ടാത്തതിനാൽ രാജി സന്നദ്ധത അറിയിച്ച് രാഹുൽ ഗാന്ധിക്ക് സുധാകരൻ കത്തയച്ചു എന്ന വാർത്ത നിഷേധിച്ച് രമേശ് ചെന്നിത്തല. താൻ സുധാകരനുമായി സംസാരിച്ചെന്ന് അദ്ദേഹം പറഞ്ഞു. കറ കളഞ്ഞ മതേതരവാദിയായ സുധാകരന് അതിൽ ബിജെപിയുടെയോ സിപിഎമ്മിന്റെയോ സർട്ടിഫിക്കറ്റ് വേണ്ടെന്ന് ചെന്നിത്തല പറഞ്ഞു.’കോൺഗ്രസിന്റെ അടിസ്ഥാന നയം മതേതരത്വമാണ്. ഒരു മണിക്കൂർ നീണ്ട പ്രസംഗത്തിലെ ഒരു വാചകത്തിലുണ്ടായ നാക്കുപിഴയാണിവിടെ വിവാദമായത്. പിഴവുണ്ടായെന്ന കാര്യം ഏറ്റുപറയുമ്പോൾ പിന്നെ വിവാദം ആവശ്യമില്ല. കറ തീർന്ന മതേതരവാദിയായാണ് സുധാകരൻ […]
വിവാദ കത്തിനെക്കുറിച്ചുള്ള വിജിലൻസിന്റെ അന്വേഷണം വൈകും
വിവാദ കത്തിനെക്കുറിച്ചുള്ള വിജിലൻസിന്റെ അന്വേഷണം വൈകും .മേയർ ആര്യ രാജേന്ദ്രന്റേയും കൗൺസിലർ ഡി.ആർ.അനിലിന്റേയും ശുപാർശ കത്തുകളെ കുറിച്ചും പിൻവാതിൽ നിയമങ്ങളെ കുറിച്ചുമുള്ള പ്രാഥമിക അന്വേഷണം പൂർത്തിയാക്കാൻ 45 ദിവസമെടുക്കാമെന്നതിനാലാണ് അന്വേഷണം വൈകുന്നത്. കത്തിന്റെ ആധികാരിത ,പിൻവാതിൽ നിയമനങ്ങൾ എന്നിവയിൽ ഇനിയും അന്വേഷണം പൂർത്തീകരിക്കാനുണ്ടെന്ന നിലപാടിലാണ് വിജിലൻസ്.ശുപാർശ കത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി അടുത്ത ആഴ്ച ഹൈക്കോടതി പരിഗണിക്കും. അന്വേഷണം തുടരുകയാണെന്ന നിലപാടായിരിക്കും വിജിലൻസ് സ്വീകരിക്കുക. അതേസമയം ഇന്നും മേയറുടെ രാജി ആവശ്യപ്പെട്ടുള്ള മഹിളാകോൺഗ്രസ്സിന്റെ പ്രതിഷേധ സമരം […]
ലീഗിന്റെ ഉന്നതാധികാര സമിതിയോഗം ഇന്ന്
മുസ്ലിം ലീഗിന്റെ ഉന്നതാധികാര സമിതിയോഗം ഇന്ന് . മെമ്പർഷിപ്പ് ക്യാമ്പയിൻ ആണ് അജണ്ടയെങ്കിലും കെ പി സി സി പ്രസിഡന്‍റ് കെ.സുധാകരൻ ആർഎസ്എസുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനകളായിരിക്കും മറ്റൊരു മുഖ്യ വിഷയം. ലീഗ് നേതാക്കൾ സുധാകരന്റെ പ്രസ്താവനയിൽ അതൃപ്തി അറിയിച്ചിരുന്നു. പിന്നാലെ നടക്കുന്ന നേതൃയോഗത്തിൽ സുധാകരനെതിരേ ലീഗ് യോഗം കടുത്ത നിലപാടെടുത്തേക്കും. ആര്‍ എസ് എസ് ശാഖയ്ക്ക് പണ്ട് സംരക്ഷണം നല്‍കിയതും ആർഎസ്എസ് നേതാവ് ശ്യാമപ്രസാദ് മുഖർജിയെ തന്‍റെ ഒന്നാം മന്ത്രിസഭയിൽ മന്ത്രിയാക്കിക്കൊണ്ട് അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ […]
പിന്തുണ കുറവ് ,അധ്യക്ഷ സ്ഥാനമൊഴിയാൻ സന്നദ്ധതയുമായി സുധാകരൻ
കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റാൻ സന്നദ്ധതയറിയിച്ച് കെ സുധാകരൻ. രാഹുൽ ഗാന്ധിക്ക് കത്തയച്ചു. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് കത്തെങ്കിലും പ്രതിപക്ഷ നേതാവുൾപ്പെടെ പലരുടെയും പിന്തുണ തനിക്ക് ലഭിക്കുന്നില്ലെന്ന് കത്തിൽ സുധാകരൻ ചൂണ്ടിക്കാട്ടുന്നുണ്ട് .തനിക്ക് പകരം ചെറുപ്പക്കാരെ നേതൃപദവി ഏൽപ്പിക്കണമെന്നും കത്തിൽ പറയുന്നു. അടിക്കടി സുധാകരന്‍ നടത്തുന്ന പ്രസ്താവനകളില്‍ കടുത്ത അതൃപ്തിയാണ് കോണ്‍ഗ്രസിലും യുഡിഎഫ് ഘടകകക്ഷികളിലുമുള്ളത്.സുധാകരനെതിരെ ഹൈക്കമാൻറിന് ഇതിനോടകം പരാതി ലഭിച്ചിട്ടുണ്ട്. ആർ എസ് എസ് ശാഖയ്ക്ക് സംരക്ഷണം കൊടുത്തതും വര്‍ഗീയതയോട് നെഹ്റു സന്ധി ചെയ്തുവെന്ന പ്രസ്താവനയും സിപിഎമ്മിനും […]
എറണാകുളം ജില്ലയിൽ ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്.
എറണാകുളം ജില്ല ബസുടമ തൊഴിലാളി സംയുക്ത സമരസമിതി നടത്തുന്ന സൂചനാ ബസ് പണിമുടക്ക് ഇന്ന് .പൊലീസും മോട്ടോർ വാഹന വകുപ്പും ബസ് തൊഴിലാളികളെയും ഉടമകളെയും അന്യായമായി പീഡിപ്പിക്കുന്നുവെന്നാരോപിച്ചാണ് സമരം. ബസ്സുടമകളുടെയും തൊഴിലാളികളുടേയും ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഈ മാസം 30 മുതൽ അനിശ്ചിതകാല സമരം നടത്തുമെന്നും സമരസമിതി ഭാരവാഹികൾ പറഞ്ഞു. എന്നാൽ സി ഐ ടി യു ഇന്നത്തെ പണിമുടക്കിൽ പങ്കെടുക്കുന്നില്ല.സ്വകാര്യ ബസ് പണിമുടക്കിന്റെ സാഹചര്യത്തിൽ കെഎസ്ആർടിസി ഇന്ന് അധിക സർവീസ് നടത്തും. ഫോർട്ട് കൊച്ചി മേഖലകളിലേക്ക് കൂടുതൽ […]
അസോസിയേറ്റ് പ്രഫസര്‍ നിയമനം കുട്ടിക്കളിയല്ല; ഹൈക്കോടതി.
സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രഫസര്‍ നിയമനം കുട്ടിക്കളിയല്ലെന്നു ഹൈക്കോടതി. സ്‌ക്രീനിംഗ് കമ്മിറ്റി യോഗ്യത വിലയിരുത്തിയത് എങ്ങനെയാണെന്ന് കണ്ണൂര്‍ സര്‍വകലാശാലയോട് കോടതി ചോദിച്ചു. റാങ്ക് പട്ടികയിലെ രണ്ടാം സ്ഥാനക്കാരനായ പ്രൊഫ. ജോസഫ് സ്‌കറിയ നല്‍കിയ ഹര്‍ജിയിലാണു കോടതി പരാമര്‍ശം. പ്രിയ വര്‍ഗീസിന് മതിയായ യോഗ്യതയില്ലെന്നാണ് യു ജിസി കോടതിയെ അറിയിച്ചത്. ഹര്‍ജിയില്‍ ഇന്നും ഹൈക്കോടതി വാദം കേള്‍ക്കും.
കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാര്‍ ഭിന്നിപ്പിച്ചു ഭരിക്കുന്നു; മല്ലികാര്‍ജുന്‍ ഖാര്‍ഗെ
കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാര്‍ ഭിന്നിപ്പിച്ചു ഭരിക്കുകയെന്ന നയമാണ് പിന്തുടരുന്നതെന്നും പ്രധാനമന്ത്രിയുടെ നുണകള്‍ ജനങ്ങള്‍ തിരിച്ചറിയുന്നുണ്ടെന്നും എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു 16 വര്‍ഷം താമസിച്ച തീന്‍ മൂര്‍ത്തി ഭവനില്‍ അനുസ്മരണ പ്രഭാഷണം സംഘടിപ്പിക്കാന്‍ പോലും കേന്ദ്ര സര്‍ക്കാര്‍ കോണ്‍ഗ്രസിനെ അനുവദിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.
സാമ്പത്തിക തട്ടിപ്പു കേസില്‍ നടി ജാക്വിലിന്‍ ഫെര്‍ണാണ്ടിനു ജാമ്യം
സുകാഷ് ചന്ദ്രശേഖര്‍, നടി ലീന മരിയ പോള്‍ എന്നിവര്‍ ഉള്‍പെട്ട ഇരുന്നൂറു കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പു കേസില്‍ നടി ജാക്വിലിന്‍ ഫെര്‍ണാണ്ടിനു ഡല്‍ഹി പാട്യാല കോടതി ജാമ്യം അനുവദിച്ചു. കുറ്റപത്രം സമര്‍പ്പിച്ചതിനാല്‍ ഇനി കസ്റ്റഡിയില്‍ ആവശ്യമില്ലെന്നു കാണിച്ചാണ് ജാക്വിലിന്‍ ജാമ്യാപേക്ഷ നല്‍കിയത്.
കേരള ക്രിക്കറ്റ് അസോസിയേഷന്‍ തലപ്പത്തേക്ക് ബിനീഷ് കോടിയേരി വീണ്ടും
ബിനീഷ് കോടിയേരി കേരള ക്രിക്കറ്റ് അസോസിയേഷന്‍ തലപ്പത്തേക്ക്. അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറിയാണു ബിനീഷ്. നിലവിലെ പ്രസിഡന്റ് ജയേഷ് ജോര്‍ജ് പ്രസിഡന്റായി തുടരും. വിനോദ് എസ് കുമാറാണ് പുതിയ കെസിഎ സെക്രട്ടറി. പി ചന്ദ്രശേഖരനാണ് വൈസ് പ്രസിഡന്റ്. കെ എം അബ്ദുള്‍ റഹിമാന്‍ ട്രഷററായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
വഞ്ചനാ കേസ് റദ്ദാക്കണം; നടി സണ്ണി ലിയോണ്‍ ഹൈക്കോടതിയില്‍.
കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടി സണ്ണി ലിയോണ്‍ ഹൈക്കോടതിയില്‍. 2019 ഫെബ്രുവരിയല്‍ കൊച്ചിയിലെ വാലന്റൈന്‍സ് ഡേ പരിപാടിയില്‍ പങ്കെടുക്കാമെന്നു വാഗ്ദാനം ചെയ്തു വഞ്ചിച്ചെന്ന കേസ് റദ്ദാക്കണമെന്നാണ് ആവശ്യം. 30 ലക്ഷം രൂപ വാഗ്ദാനം ചെയ്ത് പിന്മാറിയ സംഘാടകരാണു വിശ്വാസ വഞ്ചന കാണിച്ചത്. പരിപാടി അവതരിപ്പിക്കാന്‍ താന്‍ കൊച്ചിയില്‍ എത്തിയിട്ടും സംഘടകര്‍ കരാര്‍ പാലിച്ചില്ലെന്നു ഹര്‍ജിയില്‍ പറയുന്നു.
