Posted inലേറ്റസ്റ്റ്

മാണി സി കാപ്പനെതിരായ വഞ്ചന കേസ് 4 മാസത്തിനകം തീര്‍പ്പാക്കാന്‍ സുപ്രീം കോടതി

മാണി സി കാപ്പന്‍ എംഎല്‍എയ്ക്കെതിരായ വഞ്ചന കേസ് നാലു മാസത്തിനകം തീര്‍പ്പാക്കാന്‍ സുപ്രീം കോടതി ഹൈക്കോടതിക്കു നിര്‍ദേശം നല്‍കി. ഹൈക്കോടതി സ്റ്റേ ചെയ്തതിനെതിരെ പരാതിക്കാരന്‍ മുംബൈ വ്യവസായി ദിനേഷ് മേനോനാണ് സുപ്രീം കോടതിയെ സമീപിച്ചത്. കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഓഹരി വാഗ്ദാനം ചെയ്ത് മാണി സി. കാപ്പന്‍ മൂന്നേകാല്‍ കോടി രൂപ തട്ടിയെന്നാണ് ദിനേശ് മേനോന്റെ പരാതി. സാമ്പത്തിക തട്ടിപ്പ് കേസില്‍ കേസില്‍ പാലാ എം എല്‍ എ മാണി സി കാപ്പന് സുപ്രീംകോടതി നേരത്തെ നോട്ടീസ് അയച്ചിരുന്നു. […]

Posted inലേറ്റസ്റ്റ്

കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും തനിക്കൊപ്പം; ഗവർണ്ണർ

കേരളത്തിലെ മൂന്നരക്കോടി ജനങ്ങളില്‍ 25,000 പേര്‍ മാത്രമാണു രാജ്ഭവന്‍ ഉപരോധത്തില്‍ പങ്കെടുത്തതെന്നു പരിഹസിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും തനിക്കൊപ്പമാണ്. പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. ഭരണഘടനാ പ്രതിസന്ധിയുണ്ടായെന്ന് തെളിയിച്ചാൽ രാജിവെക്കാൻ തയ്യാറാണ്. സർക്കാരിൻ്റെ കാര്യങ്ങളിൽ ഇപ്പോൾ ഇടപെടില്ല. ഭരണഘടനാ തകർച്ചയുണ്ടായാൽ ഇടപെടും. ഭാഗ്യവശാല്‍ കേരളത്തില്‍ ഇപ്പോള്‍ അത്തരം സാഹചര്യമില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. ഏറ്റുമുട്ടനില്ല. ഓരോരുത്തരും അവരുടെ പരിധിയിൽ നിൽക്കണം. സമ്മർദ്ദങ്ങൾക്ക് വഴങ്ങാൻ തയ്യാറല്ല. കോടതി ഉത്തരവുകളെ ബഹുമാനിക്കണം” – എന്നും […]

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | 16.11

◾സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രഫസര്‍ നിയമനം കുട്ടിക്കളിയല്ലെന്നു ഹൈക്കോടതി. സ്‌ക്രീനിംഗ് കമ്മിറ്റി യോഗ്യത വിലയിരുത്തിയത് എങ്ങനെയാണെന്ന് കണ്ണൂര്‍ സര്‍വകലാശാലയോട് കോടതി ചോദിച്ചു. റാങ്ക് പട്ടികയിലെ രണ്ടാം സ്ഥാനക്കാരനായ പ്രൊഫ. ജോസഫ് സ്‌കറിയ നല്‍കിയ ഹര്‍ജിയിലാണു കോടതി പരാമര്‍ശം. പ്രിയ വര്‍ഗീസിന് മതിയായ യോഗ്യതയില്ലെന്നാണ് യു ജിസി കോടതിയെ അറിയിച്ചത്. ഹര്‍ജിയില്‍ ഇന്നും ഹൈക്കോടതി വാദം കേള്‍ക്കും. ◾മ്യാന്മറില്‍ സായുധ സംഘം തടവിലാക്കിയിരുന്ന നാലു മലയാളികള്‍ കൂടി മോചിതരായി. ആലപ്പുഴ സ്വദേശികളായ സിനാജ് സലീം, മുഹമ്മദ് ഹിജാസ്, തിരുവനന്തപുരം സ്വദേശികളായ […]

Posted inലേറ്റസ്റ്റ്

പാലക്കാട് 14 പേർക്ക് ഭക്ഷ്യ വിഷബാധയേറ്റു

അറേബ്യൻ വിഭവങ്ങൾ കഴിച്ച് അക്കിടി പറ്റി പാലക്കാട് 14 പേർക്ക് ഭക്ഷ്യവിഷബാധയേറ്റു   പാലക്കാട് മൈലംപുള്ളിയിൽ ഹോട്ടൽ ഭക്ഷണം കഴിച്ച 14 പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. മൈലംപുള്ളിയിലെ  റസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് വിഷബാധയേറ്റത്. ഇവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരുടേയും ആരോഗ്യനിലയിൽ ആശങ്കയില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തിന് പിന്നാലെ ഭക്ഷ്യസുരക്ഷാ വിഭാഗം എത്തി ഹോട്ടൽ അടപ്പിച്ചു.ഭക്ഷണ സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു. ഭക്ഷ്യവിഷബാധയേറ്റ മിക്കവരും കഴിച്ചത് അറേബ്യൻ വിഭവങ്ങളാണ്. ഏത് വിഭവത്തിൽ നിന്നാണ് വിഷബാധയേറ്റത് എന്ന് കണ്ടെത്താനാണ് […]

Posted inലേറ്റസ്റ്റ്

ഗവർണർക്കെതിരെ  എം സ്വരാജിന്റെ അധിക്ഷേപ പരാമർശം 

ഗവർണർക്കെതിരെ  എം സ്വരാജിന്റെ അധിക്ഷേപ പരാമർശം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ അധിക്ഷേപ പരാമര്‍ശവുമായി മുന്‍ എം എല്‍ എ, എം സ്വരാജ്. എം എല്‍ എ, എം പി സ്ഥാനങ്ങളിലിരിക്കുന്നവര്‍ക്ക് സ്ഥിരബുദ്ധി വേണമെന്ന് ഭരണഘടനയിലുണ്ട്. എന്നാല്‍ ഗവര്‍ണറാകാന്‍ സ്ഥിരബുദ്ധി വേണമെന്ന് ഭരണഘടനയില്‍ പറഞ്ഞിട്ടില്ല. 35 വയസ് കഴിഞ്ഞാല്‍ ഏതൊരാള്‍ക്കും ഗവര്‍ണറാകന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഗവര്‍ണര്‍ക്കെതിരായി എല്‍ ഡി എഫ് കോഴിക്കോട് മുതലക്കുളത്ത് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സ്വരാജ്.

Posted inലേറ്റസ്റ്റ്

ഗവർണർമാർ റബ്ബർ സ്റ്റാമ്പുകൾ അല്ലെന്ന് മന്ത്രി രാജീവിന്റെ വേദിയിൽ തമിഴ്നാട് ഗവർണർ

ഗവർണർമാർ റബ്ബർ സ്റ്റാമ്പുകൾ അല്ലെന്ന് മന്ത്രി രാജീവിന്റെ വേദിയിൽ തമിഴ്നാട് ഗവർണർ   ഗവർണർമാർ റബ്ബർ സ്റ്റാമ്പുകൾ അല്ലെന്ന് തമിഴ്നാട് ഗവർണർ ആർ എൻ രവി. ലോകായുക്ത പോലുള്ള സംവിധാനങ്ങൾ ദുർബലപ്പെടുത്താൻ ഉള്ള നീക്കങ്ങൾ നടക്കുമ്പോൾ ഗവർണർമാർ ഇടപെടുമെന്നും ആർ എൻ രവി പറഞ്ഞു. നിയമ മന്ത്രി പി രാജീവിനെ അടക്കം സാക്ഷിയാക്കിയായിരുന്നു രവിയുടെ വാക്കുകള്‍. തിരുവനന്തപുരത്ത് കേരള ലോകായുക്ത ദിനാഘോഷ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു തമിഴ്നാട് ഗവർണർ. ഗവർണർക്കെതിരെ രാജ്ഭവൻ മാർച്ച് നടത്തി ഇടത് സംഘടനകൾ […]

Posted inഷോർട് ന്യൂസ്

രാത്രി വാര്‍ത്തകള്‍ | 15. 11

സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രഫസര്‍ നിയമനം കുട്ടിക്കളിയല്ലെന്നു ഹൈക്കോടതി. എങ്ങനെയാണ് സ്‌ക്രീനിംഗ് കമ്മിറ്റി യോഗ്യത വിലയിരുത്തിയതെന്ന് കണ്ണൂര്‍ സര്‍വകലാശാലയോട് ഹൈക്കോടതി. റാങ്ക് പട്ടികയിലെ രണ്ടാം സ്ഥാനക്കാരനായ പ്രൊഫ. ജോസഫ് സ്‌കറിയ നല്‍കിയ ഹര്‍ജിയിലാണു കോടതി പരാമര്‍ശം. പ്രിയ വര്‍ഗീസിന് മതിയായ യോഗ്യതയില്ലെന്നാണ് യു ജിസി കോടതിയെ അറിയിച്ചത്. ഹര്‍ജിയില്‍ ഇന്നും ഹൈക്കോടതി വാദം കേള്‍ക്കും. മ്യാന്മറില്‍ സായുധ സംഘം തടവിലാക്കിയിരുന്ന നാലു മലയാളികള്‍ കൂടി മോചിതരായി. ആലപ്പുഴ സ്വദേശികളായ സിനാജ് സലീം, മുഹമ്മദ് ഹിജാസ്, തിരുവനന്തപുരം സ്വദേശികളായ നിധീഷ് […]

Posted inശുഭരാത്രി

Shubarathri -902

സമരങ്ങള്‍ എന്തിന്, ആര്‍ക്ക്, എപ്പോള്‍? സമരം ചെയ്യുക എന്നതിന്റെ ഗൗരവം നമ്മള്‍ എവിടെയോ മറന്നു പോയ്കളഞ്ഞിരിക്കുന്നു. എന്തിനാണ് സമരം ചെയ്യുന്നത്? എപ്രകാരമാണ് സമരം ചെയ്യുന്നത് ? ഒന്ന് ചിന്തിച്ചു നോക്കേണ്ടേ നമ്മള്‍ ? Strikes why, for whom and when? Somewhere we have forgotten the seriousness of struggle. Why strike? How to strike? Shouldn’t we think about it?

Posted inബിസിനസ്സ്

വായ്പാനിരക്ക് വര്‍ധിപ്പിച്ച് എസ്ബിഐ

എംസിഎല്‍ആര്‍ അധിഷ്ഠിത വായ്പാനിരക്ക് എസ്ബിഐ വര്‍ധിപ്പിച്ചു. വിവിധ കാലാവധിയിലുള്ള വായ്പകളുടെ പലിശനിരക്കില്‍ പത്തുമുതല്‍ പതിനഞ്ച് ബേസിക് പോയന്റ് വര്‍ധനയാണ് വരുത്തിയത്. പുതുക്കിയ നിരക്ക് മുതല്‍ പ്രാബല്യത്തില്‍ വന്നു. ഇതോടെ ഇടപാടുകാരുടെ വായ്പാചെലവ് വീണ്ടും വര്‍ധിക്കും. ഒരു മാസം മുതല്‍ മൂന്ന് മാസം വരെ കാലാവധിയുള്ള എംസിഎല്‍ആര്‍ 7.60 ശതമാനത്തില്‍ നിന്ന് 7.75 ശതമാനമായി ഉയര്‍ന്നു. ആറുമാസം, ഒരു വര്‍ഷം കാലാവധിയുള്ള എംസിഎല്‍ആര്‍ 7.90 ശതമാനത്തില്‍ നിന്ന് 8.05 ശതമാനമായാണ് ഉയര്‍ത്തിയത്. മൂന്ന് വര്‍ഷം കാലാവധിയുള്ള എംസിഎല്‍ആര്‍ 8.35 […]

Posted inബിസിനസ്സ്

ചില്ലറ വില്‍പ്പന രംഗത്ത് ഡിജിറ്റല്‍ കറന്‍സി!

ചില്ലറ വില്‍പ്പന രംഗത്ത് ഡിജിറ്റല്‍ കറന്‍സിയുടെ സാധ്യതകള്‍ എങ്ങനെ പ്രാവര്‍ത്തികമാക്കാന്‍ കഴിയുമെന്ന് പരിശോധിക്കുകയാണ് റിസര്‍വ് ബാങ്ക്. പദ്ധതിയുടെ ഭാഗമായി എസ്ബിഐ അടക്കമുള്ള അഞ്ചു ബാങ്കുകളെ തെരഞ്ഞെടുത്തു. എസ്ബിഐയ്ക്ക് പുറമേ എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്ക്, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് തുടങ്ങിയവയാണ് മറ്റു ബാങ്കുകള്‍. നിലവിലെ ഡിജിറ്റല്‍ ഇടപാടുകളുമായി പരസ്പരം സഹകരിച്ച് ഡിജിറ്റല്‍ കറന്‍സിക്ക് മുന്നോട്ടുപോകാന്‍ സാധിക്കുമോ എന്നതടക്കമുള്ള കാര്യങ്ങളാണ് റിസര്‍വ് ബാങ്ക് പരിശോധിക്കുന്നത്. അല്ലാത്ത പക്ഷം ഡിജിറ്റല്‍ കറന്‍സിക്കായി പുതിയ വ്യവസ്ഥകള്‍ കൊണ്ടുവരേണ്ടി വരുമോ എന്ന ആലോചനയും റിസര്‍വ് […]