സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രഫസര്‍ നിയമനം കുട്ടിക്കളിയല്ലെന്നു ഹൈക്കോടതി. സ്ക്രീനിംഗ് കമ്മിറ്റി യോഗ്യത വിലയിരുത്തിയത് എങ്ങനെയാണെന്ന് കണ്ണൂര്‍ സര്‍വകലാശാലയോട് കോടതി ചോദിച്ചു. റാങ്ക് പട്ടികയിലെ രണ്ടാം സ്ഥാനക്കാരനായ പ്രൊഫ. ജോസഫ് സ്കറിയ നല്കിയ ഹര്‍ജിയിലാണു കോടതി പരാമര്‍ശം. പ്രിയ വര്‍ഗീസിന് മതിയായ യോഗ്യതയില്ലെന്നാണ് യു ജിസി കോടതിയെ അറിയിച്ചത്. ഹര്‍ജിയില്‍ ഇന്നും ഹൈക്കോടതി വാദം കേള്‍ക്കും.
അസോസിയേറ്റ് പ്രഫസര്‍ നിയമനം കുട്ടിക്കളിയല്ല; ഹൈക്കോടതി.
