എറണാകുളം ജില്ല ബസുടമ തൊഴിലാളി സംയുക്ത സമരസമിതി നടത്തുന്ന സൂചനാ ബസ് പണിമുടക്ക് ഇന്ന് .പൊലീസും മോട്ടോർ വാഹന വകുപ്പും ബസ് തൊഴിലാളികളെയും ഉടമകളെയും അന്യായമായി പീഡിപ്പിക്കുന്നുവെന്നാരോപിച്ചാണ് സമരം. ബസ്സുടമകളുടെയും തൊഴിലാളികളുടേയും ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഈ മാസം 30 മുതൽ അനിശ്ചിതകാല സമരം നടത്തുമെന്നും സമരസമിതി ഭാരവാഹികൾ പറഞ്ഞു. എന്നാൽ സി ഐ ടി യു ഇന്നത്തെ പണിമുടക്കിൽ പങ്കെടുക്കുന്നില്ല.സ്വകാര്യ ബസ് പണിമുടക്കിന്റെ സാഹചര്യത്തിൽ കെഎസ്ആർടിസി ഇന്ന് അധിക സർവീസ് നടത്തും. ഫോർട്ട് കൊച്ചി മേഖലകളിലേക്ക് കൂടുതൽ സർവീസ് ഒരുക്കി. ആവശ്യമുള്ള റൂട്ടുകളിൽ കൂടുതൽ സർവീസുകൾ ഒരുക്കുമെന്നും കെഎസ്ആർടിസി അറിയിച്ചു.
എറണാകുളം ജില്ലയിൽ ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്.
