വിവാദ കത്തിനെക്കുറിച്ചുള്ള വിജിലൻസിന്റെ അന്വേഷണം വൈകും .മേയർ ആര്യ രാജേന്ദ്രന്റേയും കൗൺസിലർ ഡി.ആർ.അനിലിന്റേയും ശുപാർശ കത്തുകളെ കുറിച്ചും പിൻവാതിൽ നിയമങ്ങളെ കുറിച്ചുമുള്ള പ്രാഥമിക അന്വേഷണം പൂർത്തിയാക്കാൻ 45 ദിവസമെടുക്കാമെന്നതിനാലാണ് അന്വേഷണം വൈകുന്നത്. കത്തിന്റെ ആധികാരിത ,പിൻവാതിൽ നിയമനങ്ങൾ എന്നിവയിൽ ഇനിയും അന്വേഷണം പൂർത്തീകരിക്കാനുണ്ടെന്ന നിലപാടിലാണ് വിജിലൻസ്.ശുപാർശ കത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി അടുത്ത ആഴ്ച ഹൈക്കോടതി പരിഗണിക്കും. അന്വേഷണം തുടരുകയാണെന്ന നിലപാടായിരിക്കും വിജിലൻസ് സ്വീകരിക്കുക. അതേസമയം ഇന്നും മേയറുടെ രാജി ആവശ്യപ്പെട്ടുള്ള മഹിളാകോൺഗ്രസ്സിന്റെ പ്രതിഷേധ സമരം തുടരും. കോർപ്പറേഷനിലേക്ക് മാർച്ചും നടത്തും.
വിവാദ കത്തിനെക്കുറിച്ചുള്ള വിജിലൻസിന്റെ അന്വേഷണം വൈകും
