Posted inബിസിനസ്സ്

പെട്രോള്‍ ലിറ്ററിന് 10 രൂപ ലാഭം, ഡീസലിന് 6.5 രൂപ നഷ്ടവും!

പൊതുമേഖലാ എണ്ണവിതരണക്കമ്പനികളായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവ ഇപ്പോള്‍ പെട്രോള്‍ വില്‍ക്കുന്നത് ലിറ്ററിന് 10 രൂപ ലാഭത്തോടെയെന്ന് ഐ.സി.ഐ.സി.ഐ സെക്യൂരിറ്റീസ് പുറത്തുവിട്ട റിപ്പോര്‍ട്ട്. ലിറ്ററിന് 6.5 രൂപ നഷ്ടത്തോടെ ഡീസലും. 2022 മേയ് മുതല്‍ എണ്ണവിതരണക്കമ്പനികള്‍ പെട്രോള്‍, ഡീസല്‍ വില പരിഷ്‌കരിച്ചിട്ടില്ല. കഴിഞ്ഞ മേയില്‍ ഇന്ത്യയുടെ ക്രൂഡോയില്‍ വാങ്ങല്‍വില ബാരലിന് 107 ഡോളറിനടുത്തായിരുന്നു. ഇപ്പോള്‍ 76.63 ഡോളര്‍. നാണയപ്പെരുപ്പം പിടിച്ചുനിറുത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ നടപടികളുടെ ഭാഗമായാണ് ഇന്ധനവിലയും നിലനിറുത്തിയത്. കഴിഞ്ഞ മൂന്ന് ത്രൈമാസങ്ങളിലേറെയായി […]

Posted inവിനോദം

‘നെയ്മര്‍’ ചിത്രത്തിന്റെ മോഷന്‍ ടീസര്‍

മാത്യു തോമസ്, നസ്‌ലെന്‍ കെ ഗഫൂര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘നെയ്മര്‍’ എന്ന ചിത്രത്തിന്റെ മോഷന്‍ ടീസര്‍ പുറത്തെത്തി. കളര്‍ഫുള്‍ എന്റര്‍ടെയ്‌നര്‍ ആണ് ചിത്രമെന്ന തോന്നല്‍ ഉളവാക്കുന്നതാണ് പുറത്തെത്തിയ 47 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസര്‍. ജോ ആന്‍ഡ് ജോ എന്ന ചിത്രത്തിനു ശേഷം മാത്യു തോമസ്- നസ്‌ലെന്‍ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് നെയ്മര്‍. നവാഗതനായ സുധി മാഡിസന്‍ ആണ് ചിത്രം കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. വി സിനിമാസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ പദ്മ ഉദയ് ആണ് […]

Posted inവിനോദം

‘അമിഗോസ്’ ടീസറെത്തി, ട്രിപ്പിള്‍ റോളില്‍ നന്ദമുറി കല്യാണ്‍ റാം

‘ബിംബിസാറ’ എന്ന ചിത്രത്തില്‍ ഇരട്ട വേഷത്തിലായിരുന്നു നന്ദമുറി കല്യാണ്‍ റാം പ്രത്യക്ഷപ്പെട്ടതെങ്കില്‍ അടുത്ത ചിത്രത്തില്‍ ട്രിപ്പിള്‍ റോളിലാണ് അദ്ദേഹം എത്തുന്നത്. ‘അമിഗോസ്’ എന്ന് പേരിട്ടിരിക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രത്തില്‍ മൂന്നു വേഷങ്ങളിലാണ് കല്യാണ്‍ റാം അഭിനയിക്കുന്നത്. അപരന്മാരുടെ കഥയാണ് ചിത്രം പറയുന്നത്. വ്യത്യസ്ത സാഹചര്യങ്ങളില്‍ വ്യത്യസ്ത ജീവിതം നയിക്കുന്ന, എന്നാല്‍ കാഴ്ചയില്‍ ഒരേപോലെയിരിക്കുന്ന മൂന്നു പേര്‍. സിദ്ധാര്‍ഥ്, മഞ്ജുനാഥ്, മൈക്കിള്‍ എന്നിങ്ങനെയാണ് ഈ കഥാപാത്രങ്ങളുടെ പേരുകള്‍. ചിത്രത്തിന്റെ ടീസര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. അഷികയാണ് ചിത്രത്തിലെ നായിക. തെലുങ്കിലെ […]

Posted inഓട്ടോമോട്ടീവ്

വിഷന്‍ എസിന്റെ പണിപ്പുരയില്‍ ഹോണ്ടയും സോണിയും

  ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ഹോണ്ടയും ഇലക്ട്രോണിക് ഉത്പന്നങ്ങളില്‍ അതികായരായ സോണി കൈ കൊടുത്തതോടെ ഉത്ഭവിക്കുന്നത് പുതിയൊരു ഇവി ബ്രാന്‍ഡ്. അഫീല എന്നു പേരിട്ട കമ്പനിയുടെ ആദ്യ ഉത്പന്നം നേരത്തെ സോണി പ്രഖ്യാപിച്ച സോണി വിഷന്‍ എസ് കാറായിരിക്കും. ടെസ്ലയെ പോലെ പല ഫീച്ചറുകളും അധികം പണം നല്‍കി ലഭ്യമാവുന്ന രീതിയിലാണ് സോണിയും ഹോണ്ടയും ചേര്‍ന്ന് നിര്‍മിക്കുന്ന കാറിലുണ്ടാവുക. 2025 ആദ്യ പാതിയില്‍ തന്നെ വിഷന്‍ എസ് കാറിന്റെ ബുക്കിങ് ആരംഭിക്കുമെന്നും 2026ല്‍ വടക്കേ അമേരിക്കയില്‍ വില്‍പന […]

Posted inപുസ്തകങ്ങൾ

മഞ്ഞു തുള്ളിയിലെ സൂര്യ രശ്മികള്‍

രചനാസിദ്ധികൊണ്ട് വായനക്കാരുടെ മനസ്സില്‍ ഇടം നേടിയിട്ടുള്ള എഴുത്തുകാരിയാണ് രാധാലക്ഷ്മി പത്മരാജന്‍. എഴുത്തിലും ചലച്ചിത്രസംവിധാനത്തിലും അസദൃശമായ പ്രതിഭാപ്രസരംകൊണ്ട് വിജയഗാഥകള്‍ സൃഷ്ടിച്ച പത്മരാജനെ ചുറ്റിപ്പറ്റിയാണ് രചനകള്‍ ഏറെയെങ്കിലും തനിക്ക് പ്രിയങ്കരരായ വ്യക്തികളും പ്രസ്ഥാനങ്ങളും പ്രദേശങ്ങളുമെല്ലാം ഈ എഴുത്തുകാരിയുടെ തൂലികത്തുമ്പിലൂടെ പ്രതിബിംബിക്കുന്ന ഓര്‍മ്മകളുടെയും അനുഭവങ്ങളുടെയും ഈ പുസ്തകം ഈ ജനുസ്സില്‍പ്പെടുന്ന മറ്റു പല പുസ്തകങ്ങളെക്കാളും ആത്മാര്‍ത്ഥതയും സത്യസന്ധതയുംകൊണ്ട് മികച്ചു നില്‍ക്കുന്നു. ‘മഞ്ഞു തുള്ളിയിലെ സൂര്യ രശ്മികള്‍’. ഡിസി ബുക്‌സ്. വില 209 രൂപ.  

Posted inആരോഗ്യം

ഈ സൂചനകള്‍ പറയുന്നു, വൃക്കകള്‍ തകരാറിലാണെന്ന്!

വൃക്കകള്‍ പണിമുടക്കിയാല്‍ ശരീരം ചില സൂചനകള്‍ തരുമെന്ന് ആരോഗ്യവിദഗ്ധര്‍. എപ്പോഴും ക്ഷീണം തോന്നുന്നതും ഒരുകാര്യത്തിലും ശ്രദ്ധിക്കാന്‍ കഴിയാതിരിക്കുന്നതും ശരീരത്തില്‍ വിഷാംശം അടിഞ്ഞു കൂടുന്നതിന്റെ ലക്ഷണമാണ്. ഇത് ശരീരത്തെ ദുര്‍ബലമാക്കുകും ക്ഷീണം തോന്നിപ്പിക്കുകയും ചെയ്യും. ശരീരത്തിലെ മാലിന്യം നീക്കുന്നതിനൊപ്പം വൃക്കകള്‍ രക്തത്തിലെ ധാതുക്കളുടെ അളവ് നിയന്ത്രിക്കുകയും എല്ലുകളെ ശക്തമാക്കി വയ്ക്കുകയും ചെയ്യും. വൃക്ക തകരാര്‍ ധാതുക്കളുടെയും പോഷണങ്ങളുടെയും സന്തുലനത്തെ താളം തെറ്റിക്കുന്നത് ചര്‍മത്തെ വരണ്ടതും ചൊറിച്ചിലുള്ളതുമാക്കി മാറ്റും. രക്തത്തില്‍ നിന്ന് മാലിന്യങ്ങളും അമിത ദ്രാവകങ്ങളും അരിച്ച് അവയെ മൂത്രത്തിലൂടെ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഏകദിന മൽസരത്തിലെ ടിക്കറ്റ് നിരക്ക് വർദ്ധനയിൽ ന്യായീകരണവുമായി കായിക മന്ത്രി വി അബ്ദുറഹ്മാൻ

കാര്യവട്ടത്ത് നടക്കാനിരിക്കുന്ന ഇന്ത്യ – ശ്രീലങ്ക ഏകദിന മൽസരത്തിലെ ടിക്കറ്റ് നിരക്ക് വർദ്ധനയിൽ ന്യായീകരണവുമായി കായിക മന്ത്രി വി അബ്ദുറഹ്മാൻ. എന്തിന് നികുതി കുറയ്ക്കണം എന്ന് മന്ത്രി ചോദിച്ചു. കഴിഞ്ഞ തവണ നികുതി ഇളവ് നൽകിയിട്ടും ജനങ്ങൾക്ക് ഗുണം കിട്ടിയില്ല. ജീവിതത്തിൽ ടിക്കറ്റെടുത്ത് കളി കാണാത്തവരാണ് വിമർശിക്കുന്നത്. സർക്കാരിന് കിട്ടേണ്ട പണം കിട്ടണമെന്നും അബ്ദുറഹ്മാൻ പറഞ്ഞു. നികുതിപ്പണം കായിക മേഖലയിൽ തന്നെ ഉപയോഗിക്കും. പട്ടിണി കിടക്കുന്നവൻ കളി കാണാൻ പോകേണ്ട. തവണ ടിക്കറ്റ് നിരക്ക് കൂട്ടി പണം […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മൊഴി മാറ്റി അഞ്ജലി കേസിലെ പ്രതികൾ

ഒരു സ്ത്രീ കാറിനടിയിൽ കുടുങ്ങിയതായി അറിയാമായിരുന്നെന്ന് സ്‌കൂട്ടറിലിടിച്ച് സ്ത്രീയെ കിലോമീറ്ററുകളോളം വലിച്ചിഴച്ച, അഞ്ജലി സിം​ഗ് കേസിലെ പ്രതികൾ.  സ്ത്രീ കാറിനടിയിൽ കുടുങ്ങിയതായി അറിയാമായിരുന്നെങ്കിലും ഭയന്നാണ് കാർ ഓടിച്ചിരുന്നതെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞതായാണ് ഏറ്റവുമൊടുവിൽ പുറത്തുവരുന്ന വിവരം. കാർ തടഞ്ഞു നിർത്തി യുവതിയെ രക്ഷപ്പെടുത്തിയിരുന്നെങ്കിൽ തങ്ങൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുമെന്ന് പ്രതികൾക്ക് അറിയാമായിരുന്നു. ഇക്കാരണത്താലാണ് അവർ കാർ നിർത്താഞ്ഞതെന്നാണ് പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. ദില്ലിയിലെ കഞ്ജവാല മേഖലയിൽ കാർ ഒന്നിലധികം തവണ യു-ടേൺ എടുത്തിരുന്നു. സുൽത്താൻപുരിയിൽ നിന്ന് അമിത വേഗതയിലെത്തിയാണ് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

അടിമാലിയിൽ മദ്യപിച്ച യുവാക്കൾക്ക് ശാരീരിക അസ്വസ്ഥത

ഇടുക്കി അടിമാലിയിൽ മദ്യപിച്ച മൂന്ന് യുവാക്കൾക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് രാവിലെ ഏഴരയ്ക്ക് വഴിയിൽ കിടന്ന മദ്യം കഴിച്ചശേഷം ശർദ്ദി ഉണ്ടായെന്നാണ് മൂന്നുപേരും പോലീസിന് നൽകിയിരിക്കുന്ന മൊഴി. അടിമാലി അപ്സര കുന്ന് സ്വദേശികളായ അനിൽ കുമാർ, കുഞ്ഞുമോൻ, മനോജ് എന്നിവരാണ് ചികിത്സ തേടിയത്. അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ച ഇവരെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തിൽ അടിമാലി പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി. വ്യാജമദ്യം ആണോ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കാസർകോട്ടെ പെൺകുട്ടിയുടെ മരണം വിഷം ഉള്ളിൽ ചെന്നെന്ന് റിപ്പോർട്ട്

കാസർകോട് ഭക്ഷ്യവിഷ ബാധയേറ്റ് പത്തൊൻപതുകാരിയായ പെൺകുട്ടി മരിച്ച സംഭവത്തിൽ പെൺകുട്ടിയുടെ മരണകാരണം ഭക്ഷ്യവിഷബാധയല്ലെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് പുറത്തു വന്നു. മരണകാരണം കണ്ടെത്താൻ കൂടുതൽ പരിശോധനകൾ ആവശ്യമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. പെൺകുട്ടിയെ ചികിത്സിച്ച മംഗലാപുരം മെഡിക്കൽ കോളേജിലെ ഡോക്ടർമാരും പോസ്റ്റ്മോർട്ടം നടന്ന പരിയാരം മെഡിക്കൽ കോളേജില ഡോക്ടർമാരും രണ്ട് മെഡിക്കൽ കോളേജിൽ നിന്നുമുള്ള വിവരങ്ങൾ ശേഖരിച്ച കാസർകോട്ടെ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും ഭക്ഷ്യസുരക്ഷാ കമ്മീഷണർക്ക് നൽകിയ പ്രാഥമിക റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്. ആന്തരികാവയവങ്ങളുടെ പ്രവർത്തനം തകരാറിലായതാണ് അഞ്ജുശ്രീയുടെ മരണത്തിന് കാരണമായതെന്നാണ് പോസ്റ്റ്മോർട്ടം […]