Posted inവിനോദം

മാസും ആക്ഷനും നിറച്ച് ‘വാള്‍ട്ടയര്‍ വീരയ്യ’ ട്രെയിലര്‍

ചിരഞ്ജീവി നായകനാകുന്ന ‘വാള്‍ട്ടയര്‍ വീരയ്യ’യുടെ ട്രെയിലര്‍ റിലീസ് ചെയ്തു. മാസും ആക്ഷനും നിറച്ച ട്രെയിലര്‍ ഗംഭീര ദൃശ്യാനുഭവം ആയിരിക്കും ചിത്രം പ്രേക്ഷകന് സമ്മാനിക്കുക എന്ന് ഉറപ്പു നല്‍കുന്നു. ചിരഞ്ജീവിയ്ക്ക് ഒപ്പം രവിതേജയും ഉണ്ട്. കെ എസ് രവീന്ദ്ര (ബോബി കൊല്ലി) ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദേവി ശ്രീ പ്രസാദ് സംഗീത സംവിധാനം നിര്‍വഹിക്കുന്ന ‘വാള്‍ട്ടര്‍ വീരയ്യ’ ജനുവരി 13നാണ് തിയറ്ററുകളില്‍ റിലീസ് ചെയ്യുക. ചിരഞ്ജീവിയുടെ കരിയറിലെ 154-ാം ചിത്രം കൂടിയാണ് ‘വാള്‍ട്ടയര്‍ വീരയ്യ’. ചിരഞ്ജീവിയുടെ സഹോദരിയായി […]

Posted inഓട്ടോമോട്ടീവ്

ഒല ‘ഗെറുവ’ പതിപ്പ് ഇന്ത്യന്‍ വിപണിയിലെത്തി

ഒല ഇലക്ട്രിക് എസ്1, എസ്1 പ്രോ എന്നിവയ്ക്കായി ‘ഗെറുവ’ പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. മാര്‍ഷ്മാലോ, മില്ലേനിയല്‍ പിങ്ക്, ആന്ത്രാസൈറ്റ് ഗ്രേ, മിഡ്നൈറ്റ് ബ്ലൂ, മാറ്റ് ബ്ലാക്ക് എന്നിങ്ങനെ അഞ്ച് പുതിയ കളര്‍ ഓപ്ഷനുകളോടെയാണ് ഒല എസ്1 വേരിയന്റ് ഇപ്പോള്‍ വാഗ്ദാനം ചെയ്യുന്നത്. ഒല ഇലക്ട്രിക് നിലവില്‍ എസ്1, എസ്1 പ്രോ, എസ്1 എയര്‍ എന്നിങ്ങനെ മൂന്ന് ഇലക്ട്രിക് സ്‌കൂറുകള്‍ രാജ്യത്ത് വില്‍ക്കുന്നുണ്ട്. എസ്1 പ്രോ 2021-ല്‍ എത്തി. ഇത് 1.40 ലക്ഷം രൂപ വിലയില്‍ ലഭ്യമാണ്. […]

Posted inപുസ്തകങ്ങൾ

സാധ്യതകളുടെ ലോകം

വായനക്കാരോട് നേരിട്ട് സംവദിക്കുന്ന രീതിയില്‍ രസകരമായി അവതരിപ്പിച്ചിരിക്കുന്ന ഈ പുസ്തകം വായനാസുഖത്തിനൊപ്പം തന്നെ നമ്മുടെ ജീവിതത്തില്‍ പോസിറ്റീവായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കുന്ന കുറിപ്പുകള്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളതാണ്. വായിക്കുക മാത്രമല്ല എന്നെന്നും സൂക്ഷിച്ച് വയ്ക്കേണ്ടതും ഇടയ്ക്കിടെ വായിക്കേണ്ടതുമാണ് ഈ പുസ്തകം. തൊഴില്‍, ബിസിനസ്സ്, വിദ്യാഭ്യസം, ശാരീരിക മാനസിക ആരോഗ്യം, നിത്യജീവിതത്തിലെ പ്രശ്നപരിഹാരങ്ങള്‍, പ്രചോദനം തുടങ്ങി ഒരു കുടുംബത്തിലെ ഏതൊരാള്‍ക്കും പ്രയോജനപ്പെടുന്ന ഈ പുസ്തകം ജീവിതത്തിലെ വിസ്മയകരമായ അനന്തസാദ്ധ്യതകളാണ് വായനക്കാര്‍ക്ക് മുന്നില്‍ തുറന്നിടുന്നത്. ‘സാധ്യതകളുടെ ലോകം’. ശിവകുമാര്‍. കൈരൡബുക്‌സ്. വില 228 […]

Posted inആരോഗ്യം

കാന്‍സറിന് വാക്‌സീന്‍ വികസിപ്പിച്ച് ഗവേഷകര്‍

അര്‍ബുദകോശങ്ങളെ നശിപ്പിക്കാനും അര്‍ബുദം വീണ്ടും ഉണ്ടാകുന്നത് തടയാനും സഹായിക്കുന്ന ആന്റി കാന്‍സര്‍ വാക്‌സീന്‍ വികസിപ്പിച്ച് അമേരിക്കയിലെ ബോസ്റ്റണിലുള്ള ഗവേഷകര്‍. ബ്രിങ്ഹാം ആന്‍ഡ് വിമന്‍സ് ഹോസ്പിറ്റലിലെ സെന്റര്‍ ഫോര്‍ സ്റ്റെം സെല്‍ ആന്‍ഡ് ട്രാന്‍സ്ലേഷണല്‍ ഇമ്മ്യൂണോതെറാപ്പിയിലാണ്(സിഎസ്ടിഐ) ഇത് സംബന്ധിച്ച ഗവേഷണം നടന്നത്. എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ തലച്ചോറിലെ അര്‍ബുദമായ ഗ്ലിയോബ്ലാസ്റ്റോമയ്‌ക്കെതിരെ പ്രതിരോധം തീര്‍ക്കാന്‍ ഈ വാക്‌സീന് സാധിച്ചതായി സയന്‍സ് ട്രാന്‍സ്ലേഷണല്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ച ഗവേഷണറിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ജീവനുള്ള അര്‍ബുദകോശങ്ങളില്‍ ജനിതക എന്‍ജിനീയറിങ്ങിലൂടെ മാറ്റം വരുത്തിയാണ് ഈ കാന്‍സര്‍ വാക്‌സീന്‍ […]

Posted inലേറ്റസ്റ്റ്

വിവാഹമോചനത്തിനായി കോടതിയിലെത്തിയ യുവതിക്കു വെട്ടേറ്റു.

ഒറ്റപ്പാലം കുടുംബ കോടതിയിൽ വിവാഹമോചന കേസിന്റെ നടപടികൾക്കായെത്തിയ യുവതിക്കു വെട്ടേറ്റു. മനിശേരി സ്വദേശിനി സുബിതയ്ക്കാണ് വെട്ടേറ്റത്. മുൻ ഭർത്താവ് രഞ്ജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ പതിനൊന്നോടെ കോടതിക്കു സമീപമായിരുന്നു ആക്രമണം. കൈകളിൽ ഗുരുതരമായി പരുക്കേറ്റ സുബിതയെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം യുവതിയെ തൃശൂർ മെഡിക്കൽ കോളജിലേക്കു കൊണ്ടുപോയി.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കോൺഗ്രസ് പാർട്ടിക്കും തനിക്കും മതേതര നിലപാടെന്ന് രമേശ് ചെന്നിത്തല

കോൺഗ്രസ് പാർട്ടിയും താനും എന്നും ഉയർത്തിപ്പിടിക്കുന്നത് മതേതര നിലപാടാണെന്നും തന്നെ ആരും ‘നായർ ബ്രാൻഡ്’ ആയി പ്രൊജക്ട് ചെയ്തിട്ടില്ലെന്നും പാർട്ടിയുടെ മതേതര നിലപാട് അങ്ങനെ തന്നെ തുടരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാണിച്ചത് കൊണ്ടാണ് ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസും യുഡിഎഫും തോറ്റതെന്ന സുകുമാരൻ നായരുടെ വിമർശനത്തിന് മറുപടി പറയുകയായിരുന്നു ചെന്നിത്തല. നിയമസഭ തെരെഞ്ഞെടുപ്പിൽ കോൺഗ്രസ്‌ മുഖ്യമന്ത്രി സ്ഥാനാർഥിയെ ഉയർത്തി കാട്ടിയിരുന്നില്ലെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി. എൻ എസ് എസ് കടുത്ത വിമർശനം […]

Posted inലേറ്റസ്റ്റ്

കലോത്സവത്തിൽ നോൺവെജ് വിഭവം; ഈ ചർച്ച സമൂഹത്തിൽ ചേരിതിരിവുണ്ടാക്കാനെന്ന് കെ.പി.എ മജീദ്

സ്‌കൂൾ കലോത്സവത്തിലെ ഭക്ഷണത്തിൽ വിഭാഗീയത ഉണ്ടാക്കിയതിന്റെ മുഴുവൻ ഉത്തരവാദിത്തവും വിദ്യാഭ്യാസ മന്ത്രിക്കും സർക്കാരിനുമെന്ന് മുസ്ലീം ലീഗ് നേതാവ് കെ പി എ മജീദ് എം എല്‍ എ. കലോത്സവത്തിൽ സസ്യേതര വിഭവങ്ങളും വേണമെന്ന ആവശ്യം ആദ്യം ഉയർന്നത് ഇടത് കേന്ദ്രങ്ങളിൽനിന്നായിരുന്നു.വിദ്യാഭ്യാസ മന്ത്രി ഇത് ഏറ്റുപിടിച്ചു. ആസൂത്രിതമായി പുതിയ വിവാദം ഉണ്ടാക്കുകയാണ്. വെജിറ്റേറിയൻ വിഭവങ്ങൾ എല്ലാവർക്കും കഴിക്കാവുന്നതാണ്. അതേസമയം നോൺ വെജിറ്റേറിയൻ താൽപര്യമില്ലാത്തവർ ഉണ്ടാകും. ഇക്കാര്യം കണക്കിലെടുത്താണ് കലോത്സവത്തിന് കാലങ്ങളായി ഒരു ഊട്ടുപുര മാത്രമുള്ളത്. ആരെങ്കിലും എന്തെങ്കിലും പറയുന്നത് […]

Posted inലേറ്റസ്റ്റ്

കൊച്ചിയിൽ കാറിനുള്ളിൽ മോഡലിനെ ബലാത്സംഗംചെയ്ത കേസിലെ നാലാം പ്രതിക്ക് ജാമ്യം.

കൊച്ചിയിൽ കാറിനുള്ളിൽ മോഡലിനെ ബലാത്സംഗംചെയ്ത കേസിലെ നാലാം പ്രതി രാജസ്ഥാൻ സ്വദേശിനി ഡിമ്പിൾ ലാംബേയ്ക്ക് ജാമ്യം. ബലാത്സംഗത്തിന് മറ്റ് പ്രതികൾക്ക് ഒത്താശ ചെയ്തുവെന്നായിരുന്നു ഡിമ്പിളിനെതിരായ കുറ്റം. ഡിമ്പിളിന് ഹൈക്കോടതി ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി 53 ദിവസം പിന്നിട്ടപ്പോഴാണ് ജാമ്യം ലഭിച്ചത്. പീഡനത്തിനിരയായ യുവതിയുടെ സുഹൃത്താണ് ഡിമ്പിൾ ലാംബ. കഴിഞ്ഞ നവംബറിലാണ് കൊച്ചിയിൽ ഓടുന്ന കാറിൽ വെച്ച് മോഡലായ പത്തൊമ്പതുകാരി കൂട്ടബലാത്സംഗത്തിനിരയായത്. ഡാൻസ് ബാറിൽ മദ്യപിച്ച് കുഴഞ്ഞുവീണ യുവതിയെ താമസസ്ഥലത്തെത്തിക്കാമെന്ന് പറ‍ഞ്ഞ് വാഹനത്തിൽ കയറ്റിയ ശേഷമായിരുന്നു ബലാത്സംഗം.

Posted inലേറ്റസ്റ്റ്

കാസര്‍കോട് അഞ്ജുശ്രീയുടേത് ആത്മഹത്യയെന്ന് മരണം ഭക്ഷ്യ വിഷബാധ മൂലമല്ലെന്ന് പ്രാഥമിക നിഗമനം

കാസര്‍കോട് തലക്ലായിയിലെ അഞ്ജുശ്രീയുടെ മരണം ഭക്ഷ്യ വിഷബാധ മൂലമല്ലെന്നും ആത്മഹത്യയെന്നും പ്രാഥമിക നിഗമനം. പെൺകുട്ടിയുടെ ആത്മഹത്യാക്കുറിപ്പും മൊബൈൽ ഫോൺ വിവരങ്ങളും പൊലീസ് കണ്ടെടുത്തു. നേരത്തെ ഭക്ഷ്യ വിഷബാധയേറ്റാണ് കുട്ടി മരിച്ചതെന്നായിരുന്നു കരുതിയതെന്നും എന്നാൽ പോസ്റ്റ് മോർട്ടം ചെയ്ത ഡോക്ടറാണ് ഭക്ഷ്യവിഷബാധയേറ്റതല്ലെന്നും വിഷം ഉള്ളിൽ ചെന്ന് മരിച്ചതിന്റെ ലക്ഷണങ്ങളാണ് ശരീരത്തിലുള്ളതെന്നും ആദ്യ സൂചന നൽകിയത്. ഇതനുസരിച്ച് നടത്തിയ അന്വേഷണത്തിലാണ് താൻ മാനസിക സംഘർഷം നേരിടുന്നുവെന്നതടക്കമുള്ള ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതെന്നും പൊലീസിൽ നിന്നും ലഭിക്കുന്ന സൂചന. ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങൾ കണ്ടെത്തുന്നതിനായി […]

Posted inലേറ്റസ്റ്റ്

വരുമാനം ഉണ്ടെങ്കിൽ “അമ്മ” യും ജി എസ് ടി അടയ്ക്കണം.

താരസംഘടനയായ അമ്മക്ക് ജിഎസ്ടി അടയ്ക്കാനാവശ്യപ്പെട്ട് നോട്ടീസ്. സ്റ്റേജ് ഷോകളിൽ നിന്നടക്കം കിട്ടിയ വരുമാനത്തിന് ജിഎസ്ടി നൽകാനാണ് നോട്ടീസില്‍ നിർദേശിക്കുന്നത്. അമ്മ ചാരിറ്റബിൾ ഇൻസ്റ്റിറ്റ്യൂഷൻ എന്ന പേരിലാണ് സംഘടന രജിസ്റ്റർ ചെയ്തിരുന്നത്. ചാരിറ്റി സംഘടനയെങ്കിലും വരുമാനം ലഭിച്ചിട്ടുണ്ടെങ്കിൽ ജി.എസ്ടി. നൽകണമെന്നാണ് നിർദേശം, 2017 മുതലുളള ജിഎസ്ടിയാണ് അടയ്ക്കേണ്ടത്,ഇക്കാര്യത്തിൽ ഉടൻ അധിക്യതർക്ക് മറുപടി നൽകുമെന്ന് അമ്മ ഭാരവാഹികൾ അറിയിച്ചു