ഇടുക്കി അടിമാലിയിൽ മദ്യം കഴിച്ചവർക്ക് ദേഹാസ്വാസ്ഥ്യമുണ്ടായ സംഭവത്തില്‍ വഴിത്തിരിവ്. മദ്യത്തിൽ കീടനാശിനി കലർത്തിയതോ അല്ലെങ്കില്‍ കീടനാശിനി എടുത്ത പാത്രത്തിൽ മദ്യം ഒഴിച്ചു കുടിച്ചതോ ആകാമെന്നാണ് സംശയം.വഴിയരികില്‍ നിന്ന് മദ്യം ലഭിച്ച സുധീഷ് ഇത് കഴിച്ചിരുന്നില്ല. സുധീഷിനെ പോലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നു. വഴിയിൽ കിടന്ന് കിട്ടിയ മദ്യം നൽകിയത് സുഹൃത്ത് സുധീഷാണെന്നാണ് ചികിത്സയിലുള്ളവർ പൊലീസിനോട് പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുധീഷിനെ ചോദ്യം ചെയ്യുന്നത്. മദ്യം കഴിച്ച് ആശുപത്രിയിലായ മൂവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇടുക്കി അടിമാലിയിൽ […]
ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം- കോൺഗ്രസ് കൂട്ടുകെട്ട്.
അടുത്ത മാസം നടക്കുന്ന ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎം-കോണ്‍ഗ്രസ് ഒരുമിച്ച് നിൽക്കാൻ ധാരണ. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും ത്രിപുരയുടെ ചുമതലയുള്ള എഐസിസി നേതാവ് അജോയ് കുമാറും തമ്മില്‍ ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇരുപാര്‍ട്ടികളും സഹകരിച്ച് മത്സരിക്കാന്‍ ധാരണയായത്. ഇന്നും നാളെയും യോഗം ചേരുന്ന ത്രിപുരയിലെ സിപിഎം സംസ്ഥാന സമിതി കോണ്‍ഗ്രസ് ബന്ധത്തിന് അംഗീകാരം നല്‍കുന്നതിനുള്ള തീരുമാനം എടുക്കും. കോണ്‍ഗ്രസിന്റെയും ഇടത് പാര്‍ട്ടികളുടെയുടെയും ത്രിപുരയിലെ പ്രമുഖ നേതാക്കള്‍ ഉള്‍പെടുന്ന സമിതിയാകും തീരുമാനം എടുക്കുക. സഹകരണമാണോ സഖ്യമാണോ […]
ബത്തേരിയെ നടുക്കിയ കാട്ടു കൊമ്പനെ ഒടുവിൽ വനം വകുപ്പ് പിടികൂടി.
സുൽത്താൻ ബത്തേരി ടൗണിൽ ദിവസങ്ങളായി ജനങ്ങളെ ഭയപ്പെടുത്തി വിലസിയ കാട്ടുകൊമ്പൻ പിഎം 2-വിനെ ഒടുവിൽ വനവകുപ്പ് പിടികൂടി . ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് ആനയെ വളഞ്ഞ് വനപാലകര്‍ മയക്കുവെടിവച്ചത്. കുപ്പാടി വനമേഖലയ്ക്ക് സമീപത്ത് വച്ചാണ് പി.എം. 2-ന് മയക്കുവെടിയേറ്റത്. വെടിയേറ്റ ആന മയങ്ങാൻ 45 മിനിറ്റെങ്കിലും വേണ്ടി വരും എന്നാണ് കരുതുന്നത്. ഇതിനോടകം ആനയെ മുത്തങ്ങയിലേക്ക് കൊണ്ടു പോകാനുള്ള ശ്രമം തുടങ്ങി. ബത്തേരിയിൽ നിന്നും 16 കിലോമീറ്റര്‍ മാറി മുത്തങ്ങയിലുള്ള ആനപ്പന്തിയിലെ കൂട്ടിലേക്കാവും പിഎം 2-നെ […]
പ്രവീൺ റാണ പോലീസിനെ വെട്ടിച്ച് കലൂരിലെ ഫ്ലാറ്റിൽ നിന്ന് കടന്ന് കളഞ്ഞു.
സേഫ് ആന്റ് സ്ട്രോങ് നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതി പ്രവീൺ റാണ പോലീസിന്റെ കയ്യിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ടു. കലൂരിലെ ഫ്ളാറ്റിൽ പൊലീസെത്തുമ്പോൾ റാണ ഫ്ളാറ്റിലുണ്ടായിരുന്നു. പരിശോധനകൾക്കായി പൊലീസ് മുകളിലേക്ക് കയറിയപ്പോൾ റാണ മറ്റൊരു ലിഫ്റ്റിൽ രക്ഷപെടുകയാണ് ഉണ്ടായത്. പോലീസ് പ്രവീൺ റാണയുടെ നാല് വാഹനങ്ങൾ പിടിച്ചെടുത്തു. കൊച്ചിയിൽ നിന്നാണ് രണ്ട് വാഹനങ്ങൾ പിടിച്ചെടുത്തത്. ഫ്ളാറ്റിലുണ്ടായിരുന്ന കാറുകളാണ് പൊലീസ് പിടിച്ചെടുത്തത്. പ്രവീണ്‍ റാണയെന്ന പ്രവീണ്‍ കെപി, നാല് കൊല്ലം കൊണ്ട് നൂറു കോടിയിലധികം രൂപ തട്ടിയെടുത്തെന്നാണ് പൊലീസിന്‍റെ […]
കർണ്ണാടക സർക്കാരിന്റെ സാഹിത്യോത്സവത്തിൽ ജാതി വിവേചനം
കർണാടക സംസ്ഥാന സർക്കാർ എല്ലാ വർഷവും നടത്തുന്ന സാഹിത്യോത്സവത്തിൽ നിന്ന് ഇത്തവണ മുസ്ലിം, ദളിത് എഴുത്തുകാരെ ഒഴിവാക്കിയെന്ന് ആരോപണം. ഇതിൽ പ്രതിഷേധിച്ച് ബെംഗളുരുവിൽ ഇടത് നിലപാടുള്ള എഴുത്തുകാർ ബദൽ സാഹിത്യസമ്മേളനം സംഘടിപ്പിച്ചു. ഇതേ തുടർന്ന് കർണ്ണാടകയിൽ വിവാദം കനക്കുകയാണ്. തെരഞ്ഞെടുപ്പിന് മൂന്ന് മാസം മാത്രമുള്ള സമയത്താണ് ഇത്തരമൊരു വിവാദം. ദളിതരെയും മുസ്ലിങ്ങളെയും സ്ത്രീകളെയും വിവേചനത്തോടെ കാണുന്ന സർക്കാരാണിത്. ഇവിടെ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്നാണ് ബദല്‍ സാഹിത്യ സമ്മേളനത്തിലെത്തിയ ട്രാൻസ് ജെൻഡർ ആക്റ്റിവിസ്റ്റായ അക്കൈ പദ്മശാലി ആരോപിച്ചത്. ഇതൊരു പ്രതിരോധമാണ്. […]
ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ വി.വേണുവും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു.
ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ വി.വേണുവും കുടുംബവും സഞ്ചരിച്ച ഔദ്യോഗിക വാഹനം അപകടത്തിൽപെട്ടു. വേണുവിന്റെ പരിക്ക് ഗുരുതരം. ആലപ്പുഴ കായംകുളത്ത് കാർ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ വേണുവിൻ്റെ ഭാര്യയും തദ്ദേശസ്വയംഭരണവകുപ്പിൽ അഡീഷണൽ ചീഫ് സെക്രട്ടറിയുമായ ശാരദ മുരളീധരനും അപകടം സംഭവിച്ച കാറിലുണ്ടായിരുന്നു. കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു വേണുവും കുടുംബവും. കൊറ്റുകുളങ്ങരക്ക് സമീപം എറണാകുളം ഭാഗത്തേക്ക് വരികയായിരുന്ന ലോറിയുമായി കാർ കൂട്ടിയിടിക്കുകയായിരുന്നു. വേണു, ഭാര്യ ശാരദ മുരളീധരൻ, മകൻ ശബരി, ഡ്രൈവർ അഭിലാഷ്, […]
കോട്ടയത്തെ കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥി സമരം തുടരും.
വിദ്യാർഥി സമരത്തിന്റെ പശ്ചാത്തലത്തിൽ കോട്ടയത്തെ കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഇന്ന് മുതൽ ജനുവരി 15 വരെ അടച്ചിടാൻ ഉത്തരവ്. ജില്ലാ കളക്ടറാണ് നിർദേശം നൽകിയത്. അതേസമയം, മുൻ നിശ്ചയ പ്രകാരമുള്ള പരീക്ഷകൾ നടക്കും. ഇൻസ്റ്റിറ്റ്യൂട്ടിൽ ജാതി വിവേചനത്തിനെതിരെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സമരം നടക്കുകയാണ്. അതിനേ തുടർന്ന് കെആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡയറക്ടർ ശങ്കർ മോഹന്റെ ജാതിവിവേചന ആരോപണം അന്വേഷിക്കാനുള്ള ഉന്നത സമിതിയെ മുൻ ചീഫ് സെക്രട്ടറി കെ ജയകുമാറിന്റെ നേതൃത്വത്തിൽ രൂപീകരിച്ചിരുന്നു. ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണനാണ് […]
പ്രഭാത വാര്‍ത്തകള്‍ | ജനുവരി 9
◾സംസ്ഥാനത്തെ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുള്ള പെന്‍ഷനില്‍ പ്രതിസന്ധി. സ്ഥിരം ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെങ്കില്‍ പെന്‍ഷന്‍ വിതരണം നിര്‍ത്തുമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ്. കേന്ദ്രനിയമപ്രകാരം 18വയസ്സിന് മുകളിലുള്ളവര്‍ക്കെ സ്ഥിര ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് ലഭിക്കൂ എന്നിരിക്കെ ആയിരക്കണക്കിന് ഭിന്നശേഷി കുട്ടികള്‍ക്ക് ഈ നയം പ്രതികൂലമായി ബാധിക്കും. ◾പട്ടിണികിടക്കുന്നവര്‍ കളി കാണാന്‍ പോകേണ്ടെന്ന് കായികമന്ത്രി വി.അബ്ദുറഹ്‌മാന്‍. കാര്യവട്ടത്ത് ഞായറാഴ്ച നടക്കുന്ന ഇന്ത്യ-ശ്രീലങ്ക ഏകദിന മത്സരത്തിലെ ടിക്കറ്റ് നിരക്ക് വര്‍ദ്ധനയെക്കുറിച്ചാണ് മന്ത്രിയുടെ വിവാദ പരാമര്‍ശം. കഴിഞ്ഞതവണത്തെ അഞ്ച് ശതമാനം വിനോദ നികുതി 12 ശതമാനമായി […]
ഭക്ഷ്യ വിഷബാധയേറ്റ് രശ്മി രാജ് മരിച്ച സംഭവത്തില്‍ പ്രധാന പ്രതിയെ അറസ്റ്റ് ചെയ്തു
ഭക്ഷ്യ വിഷബാധയേറ്റ് രശ്മി രാജ് മരിച്ച സംഭവത്തില്‍ പ്രധാന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം തിരൂര്‍ മേല്‍മുറി, പാലത്തിങ്കല്‍ ഭാഗത്ത് പിലാത്തോട്ടത്തില്‍ വീട്ടില്‍ മൂസകുട്ടി മകന്‍ മുഹമ്മദ് സിറാജുദ്ദീന്‍(20) എന്നയാളെയാണ് ഗാന്ധിനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഡിസംബർ 29ന് സംക്രാന്തിയിലുള്ള ഹോട്ടലില്‍ നിന്ന് ഓര്‍ഡര്‍ ചെയ്തുവരുത്തിയ ഭക്ഷണം കഴിച്ച് കിളിരൂര്‍ പാലത്തറ വീട്ടില്‍ വിനോദ് കുമാറിന്റെ ഭാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ് കൂടിയായ രശ്മി രാജ് ഫുഡ് പോയിസനെ തുടര്‍ന്ന് മരണപ്പെടുകയായിരുന്നു. […]
യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മറ്റിയിൽ വിമർശനം ഉണ്ടായിട്ടില്ല: ഷാഫി പറമ്പിൽ
യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മറ്റിയിൽ വിമർശനം ഉണ്ടായിട്ടില്ലെന്ന പ്രതികരണവുമായി സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ. കമ്മറ്റിയിലെ പോരായ്മ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ചർച്ചകൾ ഉണ്ടായിട്ടുണ്ട്. യൂത്ത് കോൺഗ്രസ് പ്രവർത്തനത്തിൽ ആരും മൂക്കുകയർ ഇട്ടിട്ടില്ല. അതിന് ശ്രമിച്ചാൽ നിൽക്കുകയും ഇല്ല. തന്റെ യൂത്ത് കോൺഗ്രസ് പ്രായപരിധി കഴിഞ്ഞു. അടുത്ത ടേമിൽ ചുമതലയിൽ ഉണ്ടാവില്ലെവന്നും ഷാഫി പറമ്പിൽ പറഞ്ഞു. ഏറെ നാളുകൾക്ക് ശേഷം ചേര്‍ന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന യോഗത്തിൽ വച്ച് ഷാഫ് പറമ്പിലിനെതിരെ രൂക്ഷ വിമർശനം ഉണ്ടായെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. […]
