യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മറ്റിയിൽ വിമർശനം ഉണ്ടായിട്ടില്ലെന്ന പ്രതികരണവുമായി സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ. കമ്മറ്റിയിലെ പോരായ്മ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ചർച്ചകൾ ഉണ്ടായിട്ടുണ്ട്. യൂത്ത് കോൺഗ്രസ് പ്രവർത്തനത്തിൽ ആരും മൂക്കുകയർ ഇട്ടിട്ടില്ല. അതിന് ശ്രമിച്ചാൽ നിൽക്കുകയും ഇല്ല. തന്റെ യൂത്ത് കോൺഗ്രസ് പ്രായപരിധി കഴിഞ്ഞു. അടുത്ത ടേമിൽ ചുമതലയിൽ ഉണ്ടാവില്ലെവന്നും ഷാഫി പറമ്പിൽ പറഞ്ഞു. ഏറെ നാളുകൾക്ക് ശേഷം ചേര്‍ന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന യോഗത്തിൽ വച്ച് ഷാഫ് പറമ്പിലിനെതിരെ രൂക്ഷ വിമർശനം ഉണ്ടായെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഷാഫിയുടെ പ്രതികരണം.
യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മറ്റിയിൽ വിമർശനം ഉണ്ടായിട്ടില്ല: ഷാഫി പറമ്പിൽ
