Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ബഫര്‍ സോണ്‍ വിഷയത്തില്‍ പരാതി നല്‍കാനുളള സമയം നീട്ടി നല്‍കേണ്ട ആവശ്യമില്ലെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍

ബഫര്‍ സോണ്‍ വിഷയത്തില്‍ പരാതി നല്‍കാനുളള സമയം നീട്ടി നല്‍കേണ്ട ആവശ്യമില്ലെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. പരാതികളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ ബോധപൂര്‍വം ശ്രമം നടക്കുന്നുണ്ടോ എന്ന് സംശയമുണ്ട്. ബഫര്‍ സോണ്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ ഹര്‍ജിയില്‍ കക്ഷി ചേരുന്നതിനായി കേരളം ശ്രമം തുടരുകയാണെന്നും എ കെ ശശീന്ദ്രന്‍ കോഴിക്കോട്ട് പറ‍ഞ്ഞു. ബഫര്‍ സോണ്‍ വിഷയത്തില്‍ പരാതികള്‍ സമര്‍പ്പിക്കാനുളള സമയപരിധി ഇന്നലെ അവസാനിച്ചപ്പോള്‍ സര്‍ക്കാരിന് മുന്നിലെത്തിയത് 63500 പരാതികളാണ്. ഇതില്‍ 24528 പരാതികള്‍ തീര്‍പ്പാക്കി. […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ജോഷിമഠിലെ ദുരിതത്തിൽ ഇടപെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി

ജോഷിമഠിലെ ദുരിതത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടുന്നു. ഭൂമി ഇടിഞ്ഞ് താഴുന്ന സംഭവത്തിന്റെ പശ്ചാത്തലത്തിൽ വൈകീട്ട് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേരും.ഉത്തരാഖണ്ഡിലെ മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരും ജോഷിമഠ് ജില്ലാ ഭരണകൂട ഉദ്യോഗസ്ഥരും വീഡിയോ കോൺഫറൻസിലൂടെ പ്രധാനമന്ത്രി വിളിച്ചുചേർത്ത ഉന്നതതല യോഗത്തിൽ പങ്കെടുക്കും.അവിടുത്തെ സ്ഥിതി പഠിക്കാൻ കേന്ദ്രം നിയോഗിച്ച സമിതി ജോഷിമഠിലെത്തി. ജോഷിമഠിലും പരിസരത്തുമുള്ള എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും നിർത്തിവെക്കാൻ ജില്ലാഭരണകൂടം ഉത്തരവിട്ടു. ജോഷിമഠിൽ കെട്ടിടങ്ങൾ തകർന്നു വീഴുകയും, ഭൂമിക്കടിയിൽ നിന്ന് വീടുകളിലേക്ക് വെള്ളം കയറുകയും ചെയ്യുന്ന […]

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ജനുവരി 7

◾ബഫര്‍ സോണ്‍ വിഷയത്തില്‍ പരാതി നല്‍കാനുളള സമയം നീട്ടി നല്‍കേണ്ട ആവശ്യമില്ലെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. പരാതികളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ ബോധപൂര്‍വം ശ്രമം നടക്കുന്നുണ്ടോ എന്ന് സംശയമുണ്ടെന്നും ബഫര്‍ സോണ്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഹര്‍ജിയില്‍ കക്ഷി ചേരുന്നതിനായി കേരളം ശ്രമം തുടരുകയാണെന്നും എ കെ ശശീന്ദ്രന്‍ പറഞ്ഞു. ◾നാലു വര്‍ഷ ബിരുദ കോഴ്‌സുകള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ തലത്തില്‍ തീരുമാനമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് പാഠ്യപദ്ധതി പുന:സംഘടനയ്ക്കായി കരിക്കുലം കമ്മിറ്റിയെ നിയോഗിച്ചു. കേരള സംസ്ഥാന […]

Posted inബിസിനസ്സ്

ത്രൈമാസ ലാഭം 69 ശതമാനം ഇടിഞ്ഞ് സാംസംഗ്!

ആഗോള ടെക് ഭീമനായ സാംസംഗ് ത്രൈമാസ ലാഭക്കണക്കുകള്‍ പുറത്തുവിട്ടു. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ത്രൈമാസ ലാഭം 8 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. ആഗോള സാമ്പത്തിക മാന്ദ്യം നിലനില്‍ക്കുന്നതിനാല്‍, ചിപ്പുകളുടെ വില കുറഞ്ഞത് ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങളുടെ ആവശ്യകതയെ സാരമായി ബാധിച്ചിട്ടുണ്ട്. കൂടാതെ, ഇത്തവണ കമ്പനിയുടെ പ്രധാന ബിസിനസ് സെഗ്മെന്റുകളില്‍ നിന്നും ലാഭം ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല. 2022 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ കമ്പനിയുടെ പ്രവര്‍ത്തന ലാഭം 69 ശതമാനമാണ് ഇടിഞ്ഞത്. ഇതോടെ, പ്രവര്‍ത്തന ലാഭം […]

Posted inടെക്നോളജി

2999 രൂപയ്ക്ക് ‘ഐക്കണിക് ലൈറ്റ്’ സ്മാര്‍ട് വാച്ച്!

രാജ്യത്തെ മുന്‍നിര സ്മാര്‍ട് വാച്ച് നിര്‍മാതാക്കളായ സെബ്രോണിക്‌സിന്റെ പുതിയ ഉല്‍പന്നം വിപണിയിലെത്തി. അമോലെഡ് ഡിസ്‌പ്ലേ, ബ്ലൂടൂത്ത് കോളിങ് ഫീച്ചറുകളുമായാണ് ‘ഐക്കണിക് ലൈറ്റ്’ സ്മാര്‍ട് വാച്ച് അവതരിപ്പിച്ചിരിക്കുന്നത്. സെബ്‌ഐക്കണിക് ലൈറ്റ് മെറ്റല്‍ ബോഡിയിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. 1.78 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണ് ഇതിലുള്ളത്. ഏത് സാഹചര്യത്തിലും മികച്ച കാഴ്ചാനുഭവത്തിനായി 2.5ഡി കര്‍വ്ഡ് സ്‌ക്രീനുമുണ്ട്. നൂറിലധികം വാച്ച് ഫെയ്സുകള്‍ ഉപയോഗിക്കാം. ഇതൊരു ബില്‍റ്റ്-ഇന്‍ റീചാര്‍ജ് ചെയ്യാവുന്ന ബാറ്ററിയാണ് നല്‍കുന്നത്. തുടര്‍ച്ചയായി 5 ദിവസം വരെ ബാറ്ററി ബാക്കപ്പ് ലഭിക്കുമെന്നാണ് കമ്പനി […]

Posted inവിനോദം

ഷാജി കൈലാസ്, മോഹന്‍ലാല്‍ ചിത്രം എലോണ്‍ ജനുവരി 26ന്

12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രം എലോണ്‍ ജനുവരി 26ന് തിയറ്ററിലെത്തും. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഭയം നിറഞ്ഞ മുഖവുമായി നില്‍ക്കുന്ന മോഹന്‍ലാലിനെയാണ് പോസ്റ്ററില്‍ കാണാന്‍ സാധിക്കുക. ഒപ്പം മുന്നിലെ കണ്ണാടിയില്‍ ഇത് ഞങ്ങളുടെ വീടാണ് എന്ന് എഴുതിയിരിക്കുന്നതും കാണാം. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയപ്പോള്‍ തന്നെ സിനിമ ഹെറര്‍ ത്രില്ലര്‍ ആണോ എന്ന സംശയം പ്രേക്ഷകര്‍ പ്രകടിപ്പിച്ചിരുന്നു. അതേ കമന്റുകള്‍ തന്നെയാണ് പോസ്റ്ററിന് താഴെയും വരുന്നത്. […]

Posted inവിനോദം

‘വാരിസ്’ ജനുവരി 11ന്, കൗണ്ട് ഡൗണ്‍ പോസ്റ്ററെത്തി

വിജയിയെ നായകനാക്കി വംശി പൈടിപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രം ‘വാരിസ്’ ജനുവരി 11ന് തിയറ്ററുകളില്‍ എത്തും. അടുത്തിടെ പുറത്തിറങ്ങിയ ട്രെയിലര്‍ ഉള്‍പ്പടെയുള്ള പ്രമോഷണ്‍ മെറ്റീരിയലുകള്‍ എല്ലാം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ കൗണ്ട് ഡൗണ്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഇനി മൂന്ന് ദിവസമാണ് വാരിസ് തിയറ്ററുകളില്‍ എത്താന്‍ ബാക്കിയുള്ളത്. വിജയ് രാജേന്ദ്രന്‍ എന്ന വിജയ് കഥാപാത്രത്തിന്റെ കുടുംബത്തിന്റെ പോസ്റ്ററാണ് അണിയറ പ്രവര്‍ത്തകര്‍ റിലീസ് ചെയ്തിരിക്കുന്നത്. ശരത് കുമാര്‍, പ്രഭു ഉള്‍പ്പടെ ഉള്ളവരെ ഇതില്‍ കാണാനാകും. […]

Posted inഓട്ടോമോട്ടീവ്

വാഹന വിപണിയില്‍ ജപ്പാനെ പിന്തള്ളി ഇന്ത്യ മൂന്നാമത്!

ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ വാഹന വിപണിയെന്ന നേട്ടം കരസ്ഥമാക്കി ഇന്ത്യ. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്‌ചേഴ്‌സ് പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം, 2022 ജനുവരി മുതല്‍ നവംബര്‍ വരെ ഏകദേശം 4.13 ദശലക്ഷം പുതിയ വാഹനങ്ങളാണ് ഇന്ത്യയില്‍ ഡെലിവറി ചെയ്തിട്ടുള്ളത്. ഇക്കാലയളവില്‍ മാരുതി സുസുക്കിയുടെ മൊത്തം വില്‍പ്പന 4.25 ദശലക്ഷം യൂണിറ്റിലെത്തി. അതേസമയം, ടാറ്റാ മോട്ടോഴ്‌സും മറ്റു വാഹനനിര്‍മ്മാതാക്കളും അവരുടെ വര്‍ഷാവസാനഫലങ്ങള്‍ പുറത്തുവിട്ടിട്ടില്ല. രാജ്യത്തെ വാണിജ്യ വാഹന കമ്പനികളുടെ മൂന്നാം പാദത്തിലെ കണക്കുകള്‍ മാത്രമാണ് ഇപ്പോള്‍ […]

Posted inപുസ്തകങ്ങൾ

പൊയ്ക

സബാഹിന്റെ ഈ നോവല്‍ പറയുന്നത് ആളും പേരുമൊന്നുമില്ലാത്ത ഒരു പൊയ്യക്കാടിനെക്കുറിച്ചാണ്. ഇതിലെ തെളിനീര്‍, കണ്ണീരും അതിനുള്ളില്‍ പതിയിരിക്കുന്ന മുതല, മതവും അവമതിയും തിരസ്‌കാരവും ദാരിദ്ര്യവും ഏകാന്തതയുമൊക്കെയാണ്. ചതിക്കുഴി യുടെ ഇരുണ്ട ആഴങ്ങളിലേക്ക് വലിച്ചു താഴ്ത്തപ്പെടുമ്പോള്‍ അതിനു കീഴടങ്ങാത്ത ഒരുകൂട്ടം മനുഷ്യരുടെ പ്രത്യാശാനിര്‍ഭരമായ ചിന്നംവിളിയാണ് പൊയ്കയുടെ രാഷ്ട്രീയം. അത് കാനച്ചെടിയുടെ കുറ്റിപോലെ വായനക്കാരന്റെ പതിവ് ജീവിത സങ്കല്പങ്ങളുടെ കാല്പാദങ്ങളില്‍ തുളച്ചുകയറുന്നു. ശീമപ്പുല്ലുകള്‍പോലെ ആത്മാവിന്റെ വക്കുകളില്‍ ചോര പൊടിയാന്‍മാത്രം ആഴത്തില്‍ നിരന്തരം ഉരഞ്ഞു കൊണ്ടിരിക്കുന്നു. ‘പൊയ്ക’. സബാഹ്. ഡിസി ബുക്‌സ്. […]

Posted inആരോഗ്യം

ഉറക്കം ശരിയായില്ലെങ്കില്‍ നടുവിന് പണികിട്ടും!

ഉറക്കത്തിന്റെ ഗുണനിലവാരവും നടുവേദനയും പരസ്പരബന്ധിതമാണെന്ന് നിരവധി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കടുത്ത നടുവേദനയുള്ള ആളുകളില്‍ അന്നത്തെ ദിവസത്തെ രാത്രിയുറക്കം വളരെ മോശമാണെന്ന് സെജിയാങ് യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. രാത്രി ഉറക്കമില്ലാത്തതും പകല്‍ സമയത്ത് ഏറെ നേരം കിടന്നുറങ്ങുന്നതും നടുവേദന മാത്രമല്ല പുറംവേദനയും ഉണ്ടാക്കും. നേരത്തെ, നടുവേദനക്കുള്ള പരിഹാരമായി കൂടുതല്‍ നേരം ഉറങ്ങാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍, ഇന്ന് സ്ഥിതി മാറിയിരിക്കുകയാണ്. ഏറെ നേരം കിടന്നുറങ്ങുന്നതും കുഴപ്പമുണ്ടാക്കും. ഒരു പരിധിവരെ ജീവിതശൈലികളാണ് ഇതിന് […]