സിറോ മലബാർ സഭാ സിനഡ് നടക്കുന്ന എറണാകുളം കാക്കനാട് സെന്റ് തോമസ് മൗണ്ടിലേക്ക് എറണാകുളം – അങ്കമാലി അതിരൂപതയിലെ വിമത വിഭാഗം ഇന്ന് നടത്താനിരുന്ന പ്രതിഷേധ മാർച്ച് മാറ്റിവെച്ചു. കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ ഉറപ്പിനെ തുടർന്നാണ് പ്രതിഷേധ മാർച്ച് മാറ്റിവച്ചത്. :കുർബാന തർക്കം പരിഹരിക്കുന്നതിനുളള വഴികൾ സിനഡ് ചർച്ച ചെയ്യമെന്ന ഉറപ്പാണ് ആലഞ്ചേരി ബിഷപ്പ് നൽകിയത്. തീരുമാനമുണ്ടായില്ലെങ്കിൽ അടുത്ത ഞായറാഴ്ച മാർച്ച് നടത്തുമെന്നാണ് വിമത വിഭാഗം അറിയിച്ചിരിക്കുന്നത്. സഭയിലെ എല്ലാ ബിഷപ്പുമാരും പങ്കെടുക്കുന്ന വാർഷിക സിനഡ് […]
കലാമേളയിൽ നോൺവെജ് വിവാദത്തിന് പിന്നിൽ വർഗീയ അജണ്ട ; പഴയിടം
നോൺ വെജ് വിവാദത്തിന് പിന്നിൽ വർഗീയ അജണ്ടയുണ്ടെന്ന് പഴയിടം മോഹനൻ നമ്പൂതിരി .സ്കൂൾ കലോത്സവത്തിന് ഇനി ഭക്ഷണം പാചകം ചെയ്യാൻ ഇനി ഇല്ലെന്ന് പഴയിടം മോഹനൻ നമ്പൂതിരി പറഞ്ഞു. ഇത്തവണത്തെ വിവാദങ്ങൾ വല്ലാതെ ആശങ്ക ഉണ്ടാക്കിയതായി പഴയിടം പറഞ്ഞു. സ്കൂൾ കലമേളക്ക് ഭക്ഷണം പാചകം ചെയ്യുന്നത് നിർത്താൻ മുൻപ് ഒരിക്കൽ തീരുമാനിച്ചിരുന്നു. അന്ന് സർക്കാർ സമ്മർദം കൊണ്ടാണ് വീണ്ടും മേളക്ക് എത്തിയത്. ഇനി ടെൻഡറിൽ പങ്കെടുക്കില്ലെന്ന് പഴയിടം മോഹനൻ നമ്പൂതിരി വ്യക്തമാക്കി. കലോത്സവത്തിന് അടുത്ത വര്‍ഷം മുതല്‍ […]
ദില്ലിയിൽ കൊടും മഞ്ഞ്, വിമാനങ്ങളും തീവണ്ടികളും വൈകുന്നു.
ദില്ലിയിൽ മൂടൽമഞ്ഞ് കാരണം ദില്ലി വിമാനത്താവളത്തിൽ ഇന്ന് 20 വിമാനങ്ങളുടെ സര്‍വീസ് വൈകി. ഉത്തരേന്ത്യയിൽ 42 തീവണ്ടികളാണ് വൈകി ഓടുന്നത്. മൂടൽമഞ്ഞ് കനത്തതോടെ പലയിടത്തും കാഴ്ചാ പരിധി തീരെ കുറഞ്ഞു. ദില്ലിയിൽ ഇന്ന് ഇതുവരെ കുറഞ്ഞ താപനില 1.9 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. ദില്ലിയിലെ ഉയര്‍ന്ന മേഖലകളിൽ ഇന്നലെ 1.5 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയിരുന്നു. രണ്ട് വർഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനിലയാണിത്. നഗരത്തിൽ പലയിടങ്ങളിലും രണ്ട് ഡിഗ്രി സെൽഷ്യസിനും അഞ്ച് ഡിഗ്രി സെൽഷ്യസിനും ഇടയിലാണ് കുറഞ്ഞ […]
എയർ ഇന്ത്യ മുംബൈ – ലണ്ടൻ വിമാനത്തിലും മദ്യപൻ യാത്രക്കാരിയായ കുട്ടിയോട് മോശമായി പെരുമാറി
എയർ ഇന്ത്യ മുംബൈ ലണ്ടൻ വിമാനത്തിലും മദ്യപൻ്റെ അതിക്രമം.എട്ട് വയസുകാരിയോടാണ് മദ്യപന് അപമര്യാദയായി പെരുമാറിയത്. കഴിഞ്ഞ സെപ്റ്റംബർ അഞ്ചിനാണ് സംഭവം നടന്നത്. അമ്മയും സഹോദരനും എതിർത്തപ്പോൾ പ്രകോപിതനായി. തുടര്‍ന്ന് അതിക്രമം നടത്തിയ ആളെ വിമാനത്തിൽ കെട്ടിയിട്ടു. പ്രതിയെ പിന്നീട് ലണ്ടൻ പൊലീസിന് കൈമാറുകയായിരുന്നു. വിമാനത്തിൽ നിന്ന് കിട്ടിയ അളവിൽ കവിഞ്ഞ മദ്യം കുടിച്ചാണ് അയാൾ അതിക്രമം കാട്ടിയത് എന്നാണ് കുട്ടിയുടെ അമ്മയുടെ പരാതിയിൽ പറയുന്നത്. എയർ ഇന്ത്യ വിമാനത്തിൽ വൃദ്ധയായ സഹയാത്രക്കാരിയുടെ ദേഹത്ത് മൂത്രമൊഴിച്ച ശങ്കർ മിശ്രയെ […]
കാട്ടാനയെ മയക്കു വെടിവയ്ക്കാനുള്ള ഉത്തരവ് വെെകിയതിൽ മന്ത്രി വിശദീകരണം തേടി
ബത്തേരിയിലിറങ്ങിയ കാട്ടാനയെ മയക്കുവെടി വെക്കാനുള്ള ഉത്തരവ് വൈകിയതില്‍ ചീഫ് വൈൽഡ് ലൈഫ് വാർഡനോട് മന്ത്രി എ കെ ശശീന്ദ്രന് വിശദീകരണം തേടി. മറുപടി തൃപ്തികരമല്ലെങ്കിൽ തുടർനടപടിയുണ്ടാവുമെന്നും ശശീന്ദ്രന് പറഞ്ഞു.ബത്തേരിയിൽ കാട്ടാനയിറങ്ങിയത് കൈകാര്യം ചെയ്യുന്നതിൽ ഗുരുതര വീഴ്ച്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടി ഇന്നലെ ചീഫ് വൈൽഡ് ലൈഫ് വാർഡന് കാരണം സംസ്ഥാന സർക്കാർ കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ആനയെ അടിയന്തരമായി മയക്കുവെടിവച്ച് പിടികൂടാൻ വനം വകുപ്പ് മന്ത്രി നിർദേശം നൽകിയിട്ടും ഗംഗാ സിങ്ങ് നടപടി സ്വീകരിച്ചില്ലെന്നാണ് വിലയിരുത്തൽ. ഉന്നത ഉദ്യോഗസ്ഥര്‍ ഇത്തരം […]
തൃശ്ശൂരിലെ സേഫ് ആന്റ് സ്ട്രോങ് സാമ്പത്തിക തട്ടിപ്പുകേസിൽ പ്രതിയായ പ്രവീൺ റാണെയ്ക്ക് രാഷ്ടീയ പാർട്ടിയും.
തൃശ്ശൂരിലെ സേഫ് ആന്റ് സ്ട്രോങ് സാമ്പത്തിക തട്ടിപ്പുകേസിൽ പ്രതിയായ പ്രവീൺ റാണെ രാഷ്ടീയ പാർട്ടി രൂപീകരിച്ചതിന്റെ രേഖകളും പുറത്ത്. ഇന്ത്യാ പീപ്പിൾസ് പാർട്ടി എന്ന പേരിൽ രൂപീകരിച്ച രാഷ്ട്രീയപ്പാർട്ടി രാജ്യത്തെ മണി പവറിനും മസിൽ പവറിനും എതിരായ കൂട്ടായ്മ എന്ന പേരിലാണ് കഴിഞ്ഞ ഏപ്രിലിൽ രൂപീകരിച്ചത്.ബിസിനസിലും സിനിമയിയിലും താരമായി സ്വയം അവരോധിച്ച റാണ രാഷ്ടീയത്തിലും ഒരു കൈ പയറ്റാനായിരുന്നു ശ്രമം.സംഘടനാ ശക്തി തെളിയിച്ചാൽ രാഷ്ട്രീയ ബന്ധങ്ങളിലൂടെ തനിക്കെതിരായ ഏത് നീക്കത്തെയും തടുക്കാമെന്നും റാണെ കണക്കുകൂട്ടി. രാജ്യത്തെ പട്ടിണിപ്പാവങ്ങളെ […]
പ്രഭാത വാര്‍ത്തകള്‍ | ജനുവരി 8
◾ബഫര്‍സോണ്‍ പ്രശ്നത്തില്‍ സമയപരിധി തീര്‍ന്നപ്പോള്‍ ആകെ ലഭിച്ച 63500 പരാതികളില്‍ 24528 പരാതികള്‍ തീര്‍പ്പാക്കി. പരാതികളിലെ സ്ഥലപരിശോധന ഒരാഴ്ച കൂടി തുടരും. അതേസമയം ലഭിച്ച പരാതികളില്‍ പലതും ഇരട്ടിപ്പുണ്ടെന്നും ചില പരാതികള്‍ ഗൗരവമുള്ളവയല്ലെന്നുമാണ് വനംവകുപ്പ് വിശദീകരണം. ബഫര്‍സോണ്‍ മേഖലയിലുള്ള ഒരുലക്ഷത്തില്‍പ്പരം കെട്ടിടങ്ങളെ ബഫര്‍സോണ്‍ മേഖലയില്‍ നിന്ന് ഒഴിവാക്കിത്തരണമെന്നാകും കേരളം സുപ്രീംകോടതിയോട് ആവശ്യപ്പെടുക. ◾അറുപത്തിയൊന്നാമത് സ്കൂള്‍ കലോത്സവം സമാപിച്ചു. കൗമാര കലാകിരീടം ആതിഥേയരായ കോഴിക്കോടിന്. 945 പോയിന്റ് നേടി കോഴിക്കോട് ഒന്നാം സ്ഥാനത്തും 925 പോയിന്റ് വീതം നേടിയ […]
രാത്രി വാര്‍ത്തകള്‍ | ജനുവരി 7
അറുപത്തിയൊന്നാമത് സ്കൂള്‍ കലോത്സവം സമാപിച്ചു. കൗമാര കലാകിരീടം ആതിഥേയരായ കോഴിക്കോടിന്. 945 പോയിന്റ് നേടി കോഴിക്കോട് ഒന്നാം സ്ഥാനത്തും 925 പോയിന്റ് വീതം നേടിയ കണ്ണൂരും പാലക്കാടും രണ്ടാം സ്ഥാനത്തും 915 പോയിന്റോടെ തൃശ്ശൂര്‍ മൂന്നാം സ്ഥാനത്തും എത്തി. സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശന് ഉദ്ഘാടനം ചെയ്തു. ഗായിക കെ എസ് ചിത്രയായിരുന്നു മുഖ്യാതിഥി. അടുത്ത വര്‍ഷത്തെ കലോല്‍സവത്തിന്റെ ഭക്ഷണ മെനുവില്‍ മാംസാഹാരവും ഉണ്ടാകുമെന്ന പ്രഖ്യാപനവും കലോല്‍സവ മാനുവല്‍ പരിഷ്കരണവും സമാപന വേദിയിലും […]
സൂപ്പര്‍മാര്‍ക്കറ്റ് ഉടമയെ മര്‍ദ്ദിച്ച കേസിൽ സിഐടിയു പ്രവര്‍ത്തകര്‍ അറസ്റ്റിൽ
കൊല്ലം നിലമേലിലെ സൂപ്പർമാർക്കറ്റിലേക്ക് ഇരച്ചെത്തിയ സിഐടിയു പ്രവർത്തകർ സൂപ്പർമാർക്കറ്റിൻ്റെ ഉടമ ഷാനിനെ മർദ്ദിച്ച കേസിൽ 5 പേരെ പോലീസ് അറസ്റ്റ് ചെയ്തു. മദ്യപിച്ചു സ്ഥാപനത്തിൽ എത്തിയത് ചോദ്യം ചെയ്തതിനാണ് മർദനമെന്ന് പരിക്കേറ്റ സൂപ്പർമാർക്കറ്റ് ഉടമ ഷാൻ പറഞ്ഞു. സംഭവത്തിൽ 13 സി.ഐ.ടി.യു പ്രവർത്തകർക്കെതിരെ ചടയമംഗലം പൊലീസ് കേസെടുത്തു. ഇവരിൽ അഞ്ച് പേരെ പൊലീസ് വൈകിട്ടോടെ അറസ്റ്റ് ചെയ്തു. പ്രവർത്തകർ തെറ്റ് ചെയ്തെങ്കിൽ നടപടിയെടുക്കുമെന്ന് സിഐടിയു നേതൃത്വം വ്യക്തമാക്കി. നിലമേലിലെ യൂണിയൻ കോർപ് സൂപ്പർമാർട്ട് ഉടമ ഷാനിനാണ് സിഐടിയു […]
മൈസൂരു ബിഷപ്പിനെ നീക്കി വത്തിക്കാൻ
ലൈംഗികാരോപണവും സാമ്പത്തിക തട്ടിപ്പുമടക്കം നിരവധി പരാതികളുയർന്നതിനെത്തുടർന്ന് മൈസുരു ബിഷപ്പിനെതിരെ നടപടി. ബിഷപ്പ് കനികദാസ് എ വില്യംസിനെയാണ് വത്തിക്കാൻ ചുമതലയിൽ നിന്ന് നീക്കിയത്. ബെംഗളുരു മുൻ ആർച്ച് ബിഷപ്പ് ബർണാർഡ് മോറിസിനാണ് പകരം ചുമതല. 2019-ൽ മൈസുരു ജില്ലയിലെ വിവിധ ഇടവകകളിൽ നിന്നായി 37 വൈദികരാണ് ബിഷപ്പിനെതിരെ ഗുരുതരമായ പരാതികളുന്നയിച്ച് വത്തിക്കാന്‍ കത്ത് നൽകിയത്. തനിക്കെതിരെ പരാതി നൽകിയ ഈ 37 വൈദികരെയും ബിഷപ്പ് ഒറ്റയടിക്ക് സ്ഥലം മാറ്റി. ഇതെല്ലാം പരിഗണിച്ചാണ് വിശദമായ അന്വേഷണം നടത്തിയ ശേഷം ബിഷപ്പ് […]
