Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ചിന്താ ജെറോമിനെതിരെ ലോകായുക്തയിൽ പരാതി

യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിനെതിരെ ലോകായുക്തയിൽ പരാതി. നിഷ്പക്ഷമായി പ്രവർത്തിക്കേണ്ട ജൂഡീഷ്യൽ കമ്മീഷൻ അധ്യക്ഷ സിപിഎമ്മിന്‍റെയും ഡിവൈഎഫ്ഐയുടേയും പരിപാടികളിൽ പങ്കെടുക്കുന്നുവെന്നും നടപടി വേണമെന്നുമാണ് പരാതി. ശമ്പളകുടിശ്ശിക വിവാദത്തിന് പിന്നാലെയാണ്  ചിന്താ ജെറോമിനെതിരെ ലോകായുക്തയിൽ പരാതി എത്തുന്നത്.യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടരി ബിനു ചുള്ളിയിൽ നൽകിയ പരാതി ലോകായുക്ത തിങ്കളാഴ്ച പരിഗണിക്കും.

Posted inലേറ്റസ്റ്റ്

കൊല്ലത്ത് വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതിയെ പിടികൂടി

കൊല്ലത്ത് മൂന്ന് ദിവസമായി വടിവാളും നായയുമായി പൊലീസിനെ വെല്ലുവിളിച്ച് നില്‍ക്കുന്ന പ്രതിയെ പിടികൂടി. മഫ്തിയിലുള്ള പൊലീസാണ് സജീവനെ പിടികൂടിയത്.  മണിക്കൂറുകളായി വടിവാള്‍ വീശി സജീവന്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. നാട്ടുകാരുടെയും പൊലീസുകാരുടെയും കൃത്യമായ ഇടപെടലിലൂടെ ബലംപ്രയോഗിച്ച് സജീവനെ കീഴടക്കുകയായിരുന്നു. പലതവണ സജീവനെ പിടികൂടാനായി പൊലീസ് വീടിനകത്തേക്ക് കയറിയെങ്കിലും വടിവാള്‍ വീശിയടോതെ പൊലീസിന് തിരിച്ചിറങ്ങേണ്ടി വരികയായിരുന്നു. നായയെ അടക്കം ഇയാള്‍ അഴിച്ചുവിട്ടിരുന്നു. ജനല്‍ചില്ലുകള്‍ അടക്കം അടിച്ചുതകര്‍ത്ത് പുറത്തേക്ക് എറിയുകയും പ്രതി ചെയ്തിരുന്നു.

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ജനുവരി 7

◾ബഫര്‍ സോണ്‍ പ്രശ്നത്തില്‍ പരാതികള്‍ നല്‍കാനുള്ള സമയപരിധി ഇന്ന് വൈകിട്ട് 5 മണിക്ക് അവസാനിക്കും. ഇതിനു ശേഷം പരാതികള്‍ ഇ മെയില്‍ വഴിയോ, നേരിട്ടോ സ്വീകരിക്കില്ലെന്ന് വനം വകുപ്പ് അറിയിച്ചു. നേരിട്ടുള്ള സ്ഥലപരിശോധന വരും ദിവസങ്ങളിലും തുടരും. ഇതുവരെ 54,607 പരാതികളാണ് വിവിധ പഞ്ചായത്തു ഹെല്‍പ് ഡെസ്‌കുകളില്‍ ലഭിച്ചത്. ഇതില്‍ 17,054 എണ്ണത്തില്‍ മാത്രമാണ് തീര്‍പ്പാക്കിയത്. ◾ബഫര്‍സോണ്‍ വിഷയത്തില്‍ പരാതികള്‍ സമര്‍പ്പിക്കാനുള്ള സമയപരിധി നീട്ടി നല്‍കണമെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി. പതിനഞ്ച് […]

Posted inലേറ്റസ്റ്റ്

സൂപ്പര്‍മാര്‍ക്കറ്റ് ഉടമയ്ക്ക് സിഐടിയു തൊഴിലാളികളുടെ അതിക്രൂര മര്‍ദനം

കൊല്ലം നിലമേലിൽ സൂപ്പര്‍മാര്‍ക്കറ്റ് ഉടമയെ സിഐടിയു ചുമട്ടുതൊഴിലാളികൾ ക്രൂരമായി തല്ലിച്ചതച്ച സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ യൂണിയൻ ജില്ലാ പ്രസിഡന്റിനെ ചുതലപെടുത്തിയെന്ന് സിഐടിയു ജില്ലാ സെക്രട്ടറി എസ് ജയമോഹൻ. മുതലാളി തൊഴിലാളി ബന്ധം അനിവാര്യമാണെന്നും തൊഴിലാളികളുടെ ഭാഗത്ത് തെറ്റുണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്നും ജയമോഹൻ പറഞ്ഞു. യൂണിയന്‍ കോര്‍പ് സൂപ്പര്‍മാര്‍ട്ട് ഉടമ ഷാനിനാണ് സിഐടിയു തൊഴിലാളികളുടെ അതിക്രൂര മര്‍ദനമേറ്റത്. ഒരു തൊഴിലാളി മദ്യപിച്ചു സ്ഥാപനത്തിൽ വന്നത് ചോദ്യം ചെയ്തതാണ് തർക്കത്തിന്റെ തുടക്കമെന്ന് ഷാൻ പറയുന്നു. ഇയാൾ പോയി മറ്റുള്ളവരെ കൂട്ടിയെത്തി […]

Posted inബിസിനസ്സ്

രാജ്യം 7 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് എന്‍എസ്ഒ

ഈ സാമ്പത്തികവര്‍ഷം രാജ്യം 7% വളര്‍ച്ച കൈവരിക്കുമെന്ന് എന്‍എസ്ഒ. കഴിഞ്ഞ സാമ്പത്തികവര്‍ഷം 8.7% ആയിരുന്നു വളര്‍ച്ച. കഴിഞ്ഞ സാമ്പത്തികവര്‍ഷം ഉല്‍പാദന രംഗത്തെ വളര്‍ച്ച 9.9% ആയിരുന്നത് ഇത്തവണ 1.6 ശതമാനമായി കുറയുമെന്നാണ് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫിസിന്റെ വിലയിരുത്തല്‍. അതേസമയം കൃഷിയിലെ വളര്‍ച്ച 3% ആയിരുന്നത് 3.5 ശതമാനമാകും. ക്വാറി പ്രവര്‍ത്തനം, ഖനനം എന്നിവയിലും കനത്ത ഇടിവുണ്ടാകും. 11.5% ആയിരുന്നത് 2.4% ആയി കുറയുമെന്നാണ് അനുമാനം. നിര്‍മാണമേഖല 11.5 ശതമാനത്തില്‍ നിന്ന് 9.1 ശതമാനമായി കുറയും. വാണിജ്യം, ഹോട്ടല്‍, […]

Posted inടെക്നോളജി

‘ചാറ്റ് ട്രാന്‍സ്ഫര്‍’ ഫീച്ചറുമായി വാട്‌സ്ആപ്പ്

പുതുവര്‍ഷത്തില്‍ ഉപഭോക്താക്കള്‍ക്കായി ‘ചാറ്റ് ട്രാന്‍സ്ഫര്‍’ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി വാട്‌സ്ആപ്പ്. നിലവില്‍, ഗൂഗിള്‍ ഡ്രൈവിന്റെ സഹായത്തോടെ ചാറ്റ് ഹിസ്റ്ററി ട്രാന്‍സ്ഫര്‍ ചെയ്യാന്‍ സാധിക്കും. എന്നാല്‍, പുതിയ ഫീച്ചര്‍ എത്തുന്നതോടെ ഗൂഗിള്‍ ഡ്രൈവിന്റെ സഹായമില്ലാതെ തന്നെ രണ്ട് ആന്‍ഡ്രോയ്ഡ് ഫോണുകള്‍ തമ്മില്‍ ചാറ്റ് ഹിസ്റ്ററി ട്രാന്‍സ്ഫര്‍ ചെയ്യാനാകും. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ ഫീച്ചര്‍ ഈ വര്‍ഷം തന്നെ പുറത്തിറക്കാനാണ് വാട്‌സ്ആപ്പ് പദ്ധതിയിടുന്നത്. ഇതിന്റെ ഭാഗമായുള്ള നടപടികള്‍ വാട്‌സ്ആപ്പ് ആരംഭിച്ചിട്ടുണ്ട്. ഇത്തവണ ഒരു ആന്‍ഡ്രോയിഡ് ഫോണില്‍ നിന്ന് മറ്റൊരു ആന്‍ഡ്രോയിഡ് ഫോണിലേക്ക് […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കെ സുരേന്ദ്രൻ തന്നെ ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ : പ്രകാശ് ജാവ്ദേക്കർ

കെ.സുരേന്ദ്രനെ ബി ജെ പി അധ്യക്ഷസ്ഥാനത്തുനിന്ന് മാറ്റുമെന്ന പ്രാചരണം അടിസ്ഥാന രഹിതമാണെന്ന് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ പ്രകാശ് ജാവ്ദേക്കർ. . കെ സുരേന്ദ്രൻ ശക്തനായ പൊരുതുന്ന നേതാവാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ ബി ജെ പി നേതൃത്വം മാറുമെന്നത് തെറ്റായ പ്രചാരണമാണ്. സുരേന്ദ്രൻ അടക്കം സംസ്ഥാനത്തെ ഒരു നേതാവിനെയും മാറ്റില്ല. ബൂത്ത് മുതൽ മുഴുവൻ കമ്മിറ്റികളും ശക്തമാക്കും. മറിച്ചുള്ള തെല്ലാം സിപിഎമ്മും യുഡിഎഫും നടത്തുന്ന വ്യാജപ്രചാരണമാണെന്നും കെ സുരേന്ദ്രന്റെ നേതൃത്വത്തിൽ തന്നെയാണ് ലോക്‌സഭ തെരഞ്ഞെടുപ്പിനെ നേരിടുകയെന്നും ജാവദേക്കർ […]

Posted inവിനോദം

നന്ദമുറിക്കൊപ്പം ഹണി റോസും ‘വീര സിംഹ റെഡ്ഡി’ ട്രെയിലര്‍

നന്ദമുറി ബാലകൃഷ്ണയുടെ ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ ‘വീര സിംഹ റെഡ്ഡി’ ട്രെയിലര്‍ എത്തി. രചനയും സംവിധാനവും ഗോപിചന്ദ് മലിനേനിയാണ്. ഒരു ബാലയ്യ ചിത്രത്തില്‍ നിന്ന് അദ്ദേഹത്തിന്റെ ആരാധകര്‍ പ്രതീക്ഷിക്കുന്ന എല്ലാ ഘടകങ്ങളും ചേര്‍ന്നതാവും ചിത്രമെന്ന് ട്രെയിലറില്‍ നിന്നും വ്യക്തം. കുര്‍ണൂല്‍ ആയിരുന്നു സിനിമയുടെ പ്രധാന ലൊക്കേഷന്‍. ബിഗ് ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. ശ്രുതി ഹാസന്‍ നായികയാവുന്ന ചിത്രത്തില്‍ മലയാളത്തില്‍ നിന്ന് ഹണി റോസും ലാലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. വരലക്ഷ്മി ശരത്കുമാര്‍, ദുനിയ വിജയ്, പി. രവി ശങ്കര്‍, […]

Posted inവിനോദം

‘ബൂമറാംഗ്’ ഫെബ്രുവരി 3 ന് തിയറ്ററുകളിലേക്ക്

ബൈജു സന്തോഷ്, സംയുക്ത മേനോന്‍, ചെമ്പന്‍ വിനോദ്, ഷൈന്‍ ടോം ചാക്കോ, ഡെയിന്‍ ഡേവിസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ബൂമറാംഗ’് എന്ന ചിത്രത്തിന്റെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു. ഫെബ്രുവരി 3 ന് ചിത്രം തിയറ്ററുകളില്‍ എത്തും. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ തിയറ്ററുകളില്‍ എത്തുമെന്ന് കരുതപ്പെട്ടിരുന്ന ചിത്രമാണ് ഇത്. ഗുഡ് കമ്പനി അവതരിപ്പിക്കുന്ന ബൂമറാംഗ് ഈസി ഫ്‌ലൈ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അജി മേടയില്‍, തൗഫീഖ് ആര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. മനു സുധാകരന്‍ ആണ് സംവിധാനം. […]

Posted inഓട്ടോമോട്ടീവ്

വിവിധ മോഡലുകള്‍ക്ക് വില വര്‍ദ്ധിപ്പിച്ച് കിയ

സെല്‍റ്റോസ്, സോനെറ്റ്, കാരന്‍സ്, ഇവി6 എന്നിവയുള്‍പ്പെടെ തിരഞ്ഞെടുത്ത മോഡലുകളുടെ വിലയില്‍ കിയ ഇന്ത്യ ഒരു ലക്ഷം രൂപ വരെ വര്‍ദ്ധിപ്പിച്ചു. ചരക്ക്, ഗതാഗത ചെലവ് എന്നിവ നികത്തുന്നതിനാണ് വില വര്‍ദ്ധന കൊണ്ടുവരുന്നതെന്ന് കമ്പനി അറിയിച്ചു. 2021 ല്‍ 1,81,583 യൂണിറ്റുകളാണ് വിറ്റതെങ്കില്‍ 2022 ല്‍ അത് 40.19 ശതമാനം വര്‍ദ്ധനവ് നേടി 2,54,556 യൂണിറ്റുകളായി. കിയ സോണെറ്റ് കോംപാക്ട് എസ്യുവിയുടെ വിലയില്‍ വേരിയന്റിനെ ആശ്രയിച്ച് കിയ 20,000 മുതല്‍ 40,000 രൂപ വരെ വര്‍ദ്ധിപ്പിച്ചു. സോനെറ്റ് 1.2 […]