കൊല്ലത്ത് മൂന്ന് ദിവസമായി വടിവാളും നായയുമായി പൊലീസിനെ വെല്ലുവിളിച്ച് നില്ക്കുന്ന പ്രതിയെ പിടികൂടി. മഫ്തിയിലുള്ള പൊലീസാണ് സജീവനെ പിടികൂടിയത്. മണിക്കൂറുകളായി വടിവാള്‍ വീശി സജീവന് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. നാട്ടുകാരുടെയും പൊലീസുകാരുടെയും കൃത്യമായ ഇടപെടലിലൂടെ ബലംപ്രയോഗിച്ച് സജീവനെ കീഴടക്കുകയായിരുന്നു. പലതവണ സജീവനെ പിടികൂടാനായി പൊലീസ് വീടിനകത്തേക്ക് കയറിയെങ്കിലും വടിവാള്‍ വീശിയടോതെ പൊലീസിന് തിരിച്ചിറങ്ങേണ്ടി വരികയായിരുന്നു. നായയെ അടക്കം ഇയാള്‍ അഴിച്ചുവിട്ടിരുന്നു. ജനല്‍ചില്ലുകള്‍ അടക്കം അടിച്ചുതകര്‍ത്ത് പുറത്തേക്ക് എറിയുകയും പ്രതി ചെയ്തിരുന്നു.
കൊല്ലത്ത് വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതിയെ പിടികൂടി
