കല്യാണ്‍ ജൂവലേഴ്സിന്റെ വരുമാനത്തില്‍ വര്‍ധന. കമ്പനി പുറത്തുവിട്ട ഏറ്റവും പുതിയ ത്രൈമാസ അപ്‌ഡേറ്റ് പ്രകാരം, മുന്‍വര്‍ഷത്തെ അപേക്ഷിച്ച് നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ 13 ശതമാനം ആണ് വരുമാനം ഉയര്‍ന്നത്. മിഡില്‍ ഈസ്റ്റ് മേഖലയില്‍ വരുമാനം 24 ശതമാനം ഉയര്‍ന്നു. 2022-23 കാലയളവിലെ ആദ്യ ഒമ്പത് മാസം കൊണ്ട് കല്യാണിന്റെ വരുമാനം 35 ശതമാനം ആണ് ഉയര്‍ന്നത്. ഫെസ്റ്റിവെല്‍ സീസണില്‍ ഉണ്ടായ ഡിമാന്റ് നേട്ടമായി. ഒക്ടോബര്‍-ഡിസംബര്‍ കാലയളവില്‍ 5 പുതിയ ഷോറൂമുകളാണ് ദക്ഷിണേന്ത്യയ്ക്ക് പുറത്ത് കല്യാണ്‍ […]
‘ഡിയര്‍ വാപ്പി’യിലെ മനോഹര ഗാനമെത്തി
ലാല്‍, അനഘ നാരായണന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാവുന്ന ‘ഡിയര്‍ വാപ്പി’ എന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തുവിട്ടു. ‘അസറിന്‍ വെയിലല പോലെ നീ’ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ബി കെ ഹരിനാരായണന്‍ ആണ്. കൈലാസ് സംഗീതം പകര്‍ന്ന ഗാനം ആലപിച്ചിരിക്കുന്നത് അയ്‌റാന്‍ ആണ്. നിരഞ്ജ് മണിയന്‍പിള്ള രാജുവും അനഘ നാരായണനുമാണ് മനോഹരമായി ചിത്രീകരിച്ചിട്ടുള്ള ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ഷാന്‍ തുളസീധരനാണ് ഡിയര്‍ വാപ്പിയുടെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ക്രൗണ്‍ ഫിലിംസിന്റെ ബാനറില്‍ ആര്‍ മുത്തയ്യ മുരളിയാണ് നിര്‍മാണം. […]
ലെന വീണ്ടും പൊലീസ് വേഷത്തില്‍ ‘വനിത’ ട്രെയിലര്‍
നടി ലെന കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ചിത്രം ‘വനിത’യുടെ ട്രെയിലര്‍ റിലീസ് ചെയ്തു. ഒരു പൊലീസ് ഉദ്യോഗസ്ഥയുടെ കഥ പറയുന്ന ചിത്രം ഫാമിലി ഇന്റര്‍ടെയ്‌നര്‍ ആയിരിക്കുമെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ലെന അവതരിപ്പിക്കുന്ന ടൈറ്റില്‍ കഥാപാത്രത്തിന്റെ പേര് തന്നെയാണ് ചിത്രത്തിനും. റഹിം ഖാദര്‍ ആണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ലെനയെ കൂടാതെ സീമ ജി നായര്‍, നവാസ് വള്ളിക്കുന്ന്, ശ്രീജിത്ത് രവി, സലിം കുമാര്‍, കലാഭവന്‍ നവാസ് തുടങ്ങിയവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു. ഒപ്പം […]
എത്തി, ഗ്രാന്‍ഡ് വിറ്റാര സിഎന്‍ജി പതിപ്പ്
ഗ്രാന്‍ഡ് വിറ്റാര എസ്യുവിയുടെ സിഎന്‍ജി പതിപ്പ് അവതരിപ്പിച്ച് മാരുതി സുസുക്കി. മാരുതി ഗ്രാന്‍ഡ് വിറ്റാര സിഎന്‍ജി ഡെല്‍റ്റ എംടി, സെറ്റ എംടി എന്നിങ്ങനെ രണ്ട് വേരിയന്റുകളില്‍ ലഭ്യമാണ്. യഥാക്രമം 12.85 ലക്ഷം രൂപ, 14.84 ലക്ഷം രൂപ എന്നിങ്ങനെയാണ് ഇവയുടെ എക്‌സ്-ഷോറൂം വില. ഇതോടെ മാരുതി സുസുക്കി ഇപ്പോള്‍ 14 സിഎന്‍ജി മോഡലുകളാണ് രാജ്യത്ത് അവതരിപ്പിക്കുന്നത്. ഹൈറൈഡറിന്റെ സിഎന്‍ജി പതിപ്പും ടൊയോട്ട അവതരിപ്പിക്കും. 25,000 രൂപയ്ക്ക് ഹൈറൈഡര്‍ സിഎന്‍ജിയുടെ ബുക്കിംഗും കമ്പനി ആരംഭിച്ചിട്ടുണ്ട്. ഫാക്ടറിയില്‍ ഘടിപ്പിച്ച സിഎന്‍ജി […]
മലക്കാരി
കീഴാളന്റെ മനസ്സിലൂടെ കഥ പറയാന്‍ ശ്രമിക്കുന്നു എന്നതാണ് ‘മലക്കാരി’ എന്ന നോവലിന്റെ മേന്‍മ. ദേശത്തേയും മനുഷ്യരേയും അറിയാന്‍ ഇവിടെ എഴുത്തുകാരന്‍ ശ്രമിക്കുന്നുണ്ട്. പതിനാലു പകലും പതിനാലു രാവും ഭഗവതിക്കു മുമ്പില്‍ കഴിയുന്ന അടിയാള മനസ്സറിയുന്നുണ്ട്. മേലാളന്റെ വയലിലും കാലിത്തൊഴുത്തിലും ഒരു വര്‍ഷം വല്ലിപ്പണി എടുക്കാന്‍ കരാര്‍ അടിസ്ഥാനത്തില്‍ വില്‍ക്കപ്പെട്ടിരുന്ന മനുഷ്യരുടെ വ്യഥകളെക്കുറിച്ച് പറഞ്ഞ മികച്ച നോവലുകള്‍ മലയാളത്തില്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ‘മലക്കാരി’യില്‍ സുരേഷ് പറയാന്‍ ശ്രമിക്കുന്നത് അടിയാളരുടെ പീഡകളെക്കുറിച്ചല്ല അനിതരസാധാരണമായ സ്‌നേഹബന്ധങ്ങളെക്കുറിച്ചാണ്. ഗോത്രജീവിതത്തിന്റെ ചില അടരുകളെങ്കിലും മിഴിവോടെ […]
ഭക്ഷ്യവിഷബാധയിലെ വില്ലന്‍ മയോണൈസ്!
അല്‍ഫാം, ഷവര്‍മ, കുഴിമന്തി, ബാര്‍ബിക്യൂ, ഷവായി, ഗ്രില്‍ഡ് ചിക്കന്‍ എന്നിവയൊക്കെ കഴിക്കുമ്പോള്‍ മയോണൈസ് കൂടി ഉണ്ടായാലേ ഭക്ഷണ പ്രേമികള്‍ക്ക് ഒരു തൃപ്തി വരൂ. ഭക്ഷ്യവിഷബാധയില്‍ പലപ്പോഴും വില്ലനാകുന്നതും ഈ മയോണൈസാണ്. മയോണൈസ് പാതി വെന്ത മുട്ടയിലാണ് ഉണ്ടാക്കേണ്ടത്. എന്നാല്‍, എളുപ്പത്തിന് മിക്ക ഹോട്ടലുകളിലും പച്ചമുട്ട ഉപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നത്. ഇത് ‘സാല്‍മൊണല്ല’ വൈറസുകള്‍ക്ക് കാരണമാകും. ഒരു പക്ഷേ മരണം വരെ സംഭവിക്കാവുന്ന ഒന്നാണ് ഈ ബാക്ടീരിയ. കേടായ മയോണൈസ് പല അസ്വസ്ഥകള്‍ക്കും കാരണമാകും. അത് കൂടാതെ മയോണൈസില്‍ […]
ഇലന്തൂർ നരബലിയിൽ പത്മ കൊലക്കേസിലെ കുറ്റപത്രം കൊച്ചി സിറ്റി പൊലീസ് സമർപ്പിച്ചു
ഇലന്തൂർ നരബലിയിൽ പത്മ കൊലക്കേസിലെ കുറ്റപത്രം കൊച്ചി സിറ്റി പൊലീസ് സമർപ്പിച്ചു. ദൃക്സാക്ഷികളില്ലാത്ത കേസിൽ 166 സാക്ഷികളുടെ മൊഴികളാണ് 1600 പേജുകളുള്ള കുറ്റപത്രത്തിലുള്ളത്. മുഖ്യപ്രതി ഷാഫിയടക്കം മൂന്ന് പ്രതികളും മനുഷ്യമാംസം കഴിച്ചുവെന്ന് കുറ്റപത്രത്തിലുണ്ട്. നരബലി കേസിൽ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി 89 ആം ദിവസമാണ് ആദ്യ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. തമിഴ്നാട് സ്വദേശിനി പദ്മയെ ഇലന്തൂരിൽ കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ മുഹമ്മദ് ഷാഫിയാണ് ഒന്നാം പ്രതി. ഇലന്തൂരിലെ ഭഗവൽ സിംഗ്, ഭാര്യ ലൈല എന്നിവരാണ് രണ്ടും മൂന്നും പ്രതികൾ. […]
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കലാകിരീടം ആതിഥേയരായ കോഴിക്കോടിന്
61ആമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കലാകിരീടം ആതിഥേയരായ കോഴിക്കോടിന്. 945 പോയിന്‍റ് നേടിയാണ് തിളങ്ങുന്ന വിജയം. 925 പോയിന്റ് വീതം നേടി കണ്ണൂരും പാലക്കാടും രണ്ടാം സ്ഥാനം പങ്കിട്ടു. 915 പോയിന്റോടെ തൃശ്ശൂര്‍ മൂന്നാമതെത്തി, 871 പോയിൻ്റുമായി എറണാകുളം നാലാമതുമാണ്.ഹൈസ്കൂള്‍ വിഭാഗത്തില്‍ പാലക്കാട് ബിഎസ്എസ് ഗുരുകുലം സ്കൂള്‍ 90 പോയിന്‍റോടെ ഒന്നാമതെത്തി. 71 പോയിന്‍റ് നേടിയ കാഞ്ഞങ്ങാട് ദുര്‍ഗാ എച്ച് എസ് എസിനാണ് ഹയര്‍ സെക്കന്‍ററിയിലെ ഒന്നാം സ്ഥാനം. സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി […]
ചാവക്കാട് ബ്ലാങ്ങാട് ബീച്ചിലെ ഹോട്ടലുകളിൽ നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ പരിശോധന
ചാവക്കാട് ബ്ലാങ്ങാട് ബീച്ചിലെ ഹോട്ടലുകളിൽ നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ പരിശോധന. ആറ് ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടികൂടി. പരിശോധനയിൽ പഴകിയ പൊറോട്ട, ഉള്ളിക്കറി, പൊറോട്ട മാവ്, ദോശമാവ്, മൈദ മാവ്, ചോറ്, ബീഫ് ഫ്രൈ, ഗ്രീൻപീസ് കറി, തൈര്, കരി ഓയിൽ പോലുള്ള എണ്ണ, തുടങ്ങിയവ ഹോട്ടലുകളിൽ നിന്ന് പിടിച്ചെടുത്തു. ആരോഗ്യ വിഭാഗം മേധാവി എം ജലീലിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പഴകിയ ഭക്ഷണം പിടികൂടിയ സ്ഥാപനങ്ങൾക്കെതിരെ പിഴ ഉൾപ്പെടെയുള്ള നിയമ നടപടികൾ സ്വീകരിച്ചതായി ആരോഗ്യ […]
കാസർകോട് ഭക്ഷ്യവിഷബാധയേറ്റ് പെൺകുട്ടി മരിച്ച സംഭവത്തില്‍ ഹോട്ടൽ ഉടമ ഉൾപ്പെടെ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു
കാസർകോട് ഭക്ഷ്യവിഷബാധയേറ്റ് പെൺകുട്ടി മരിച്ച സംഭവത്തില്‍ ഹോട്ടൽ ഉടമ ഉൾപ്പെടെ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാസർക്കാട് തലക്ലായിലെ അഞ്ജുശ്രീ പാർവ്വതി (19) ആണ് മരിച്ചത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. കാസർകോട്ടെ അൽ റൊമൻസിയ ഹോട്ടലിൽ നിന്നും ഓൺലൈനിൽ വരുത്തിച്ച കുഴിമന്തി കഴിച്ചതോടെയാണ് ശാരീരിക അസ്വസ്ഥത ആരംഭിച്ചത്. ഇവർക്ക് പുറമെ കൂടുതൽ പേർക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. ജനുവരി ഒന്ന് മുതൽ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മംഗലാപുരത്തും ചികിത്സയിലായിരുന്നു. എങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കുട്ടിയുടെ […]
