Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വിവാദമായ ചാൻസലർ ബിൽ രാഷ്ട്രപതിക്ക് അയക്കാൻ ഗവർണ്ണക്ക് ഉപദേശം

വിവാദമായ ചാൻസലർ ബിൽ രാഷ്ട്രപതിക്ക് അയക്കാൻ രാജ്ഭവൻ ലീഗൽ അഡ്വൈസർ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന്‍ ഉപദേശം നല്കി. ഗവർണ്ണറെ ബാധിക്കുന്ന വിഷയത്തിൽ സ്വയം തീരുമാനം എടുക്കരുത്, അങ്ങനെ തീരുമാനമെടുത്താല്‍ അതില്‍ വ്യക്തിതാത്പര്യം കടന്നുവരാന്‍ സാധ്യതയുണ്ടെന്നാണ് ഉപദേശം ലഭിച്ചത്. നിര്‍ണായകമായി ഭരണഘടനാ പദവി വഹിക്കുന്നയാളെ സംബന്ധിച്ച ബില്ലില്‍ അയാള്‍ തന്നെ തീരുമാനമെടുക്കരുതെന്ന നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തില്‍ ചാൻസിലർ ബില്ല് സംബന്ധിച്ച് ഭരഘണഘടന വിദഗ്ധരുമായി ഗവര്‍ണര്‍ കൂടിയാലോചന നടത്തിയേക്കും. തുടർന്നാണ് നടപടി എടുക്കാൻ സാധ്യത. സജി ചെറിയാന്‍റെ സത്യപ്രതിജ്ഞ വിഷയത്തില്‍ […]

Posted inഷോർട് ന്യൂസ്

മധ്യാഹ്ന വാര്‍ത്തകള്‍

ചാന്‍സലര്‍ ബില്ലില്‍ സ്വയം തീരുമാനമെടുക്കാതെ രാഷ്ട്രപതിക്ക് അയക്കുന്നതാണ് ഉചിതമെന്ന് ഗവര്‍ണര്‍ക്ക് നിയമോപദേശം. രാജ്ഭവന്‍ ലീഗല്‍ അഡൈ്വസറാണു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഉപദേശം നല്കിയത്. ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കാനുള്ള ബില്ലില്‍ ഗവര്‍ണര്‍ തന്നെ തീരുമാനമെടുത്താല്‍ അതില്‍ വ്യക്തിതാത്പര്യം കടന്നുവരാന്‍ സാധ്യതയുണ്ടെന്ന് നിയമോപദേശത്തില്‍ പറയുന്നു. ഹൈക്കോടതി ജഡ്ജിമാരെ നിയമിക്കാനുള്ള സുപ്രീം കോടതി കൊളീജിയത്തിന്റെ 44 ശുപാര്‍ശകളില്‍ നാളെ തീരുമാനമെടുക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. സുപ്രീം കോടതിയിലാണ് ഇക്കാര്യം അറിയിച്ചത്. കൊളിജീയം നല്‍കിയ 104 ശുപാര്‍ശകളില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല. യുജിസി […]

Posted inലേറ്റസ്റ്റ്

യുവ സംവിധായക നയന സൂര്യയുടെ മരണം ആദ്യ അന്വേഷണത്തിൽ വീഴ്ചകൾ , പുതിയ സംഘം അന്വേഷിക്കണം.

യുവ സംവിധായക നയന സൂര്യയുടെ മരണം അന്വേഷിച്ച ആദ്യ സംഘത്തിന്റെ വീഴ്ചകൾ അക്കമിട്ട് ചൂണ്ടിക്കാട്ടി പുതിയ അന്വേഷണ സംഘം. നയന ഉൾപ്പെടെ അഞ്ച് പേരുടെ ഫോൺ വിശദാംശങ്ങൾ മാത്രമാണ് ആദ്യ അന്വേഷണ സംഘം എടുത്തത്. ഫോൺ രേഖകൾ ഉൾപ്പെടെയുള്ള വിശദമായ അന്വേഷണം നടത്തിയില്ല. നയനയുടെ ഒപ്പം താമസിച്ചിരുന്ന സ്ത്രീയെ കുറിച്ചും അന്വേഷണമുണ്ടായില്ല. ഇവരുടെ ഫോൺ കോൾ വിശദാംശങ്ങള്‍ ശേഖരിച്ചില്ലെന്നും മൊഴികളിലെ വൈരുദ്ധ്യം പരിശോധിച്ചില്ലെന്നും പുതിയ അന്വേഷണ സംഘം വിമര്‍ശിക്കുന്നു. സ്വയം കഴുത്തിൽ മുറിവുണ്ടാക്കിയെന്നതിന് വിശ്വാസ്യതയില്ല. നയനയുടെ കമ്പ്യൂട്ടറും […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കേരളത്തിൽ മൂന്ന് ഗവണ്മെന്റ് ലോ കോളജ് പ്രിൻസിപ്പൽമാരുടെ നിയമനം റദ്ദാക്കി

കേരളത്തിൽ എറണാകുളം, തിരുവനന്തപുരം, തൃശൂർ ലോ കോളജ് പ്രിൻസിപ്പൽമാരുടെ നിയമനം റദ്ദാക്കി കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ. തിരുവനന്തപുരം ഗവൺമെന്‍റ് ലോ കോളേജിലെ ബിജു കുമാർ, തൃശൂർ ഗവൺമെന്‍റ് ലോ കോളേജിലെ വി ആർ ജയദേവൻ എറണാകുളം ഗവൺമെന്‍റ് ലോ കോളേജിലെ ബിന്ദു എം നമ്പ്യാർ എന്നിവരുടെ നിയമനമാണ് റദ്ദാക്കിയത്.പ്രിൻസിപ്പൽ നിയമനം ചോദ്യം ചെയ്ത് എറണാകുളം ലോ കോളജിലെ അധ്യാപകനായ ഡോക്ടർ ഗിരിശങ്കർ എസ് എസ് ട്രിബ്യൂണലിനെ സമീപിച്ചതിനെ തുടർന്നാണ് അന്വേഷണം നടത്തിയത്. യുജിസി മാനദണ്ഡങ്ങൾ പാലിച്ചല്ല പ്രിൻസിപ്പൽമാരെ […]

Posted inലേറ്റസ്റ്റ്

കൊല്ലത്ത് റെയിൽവേ കോട്ടേഴ്സിൽ കണ്ടെത്തിയ യുവതിയുടെ മരണം കൊലപാതകമെന്ന്

കൊല്ലത്ത് ആളൊഴിഞ്ഞ റെയിൽവേ കോട്ടേഴ്സിൽ കണ്ടെത്തിയ യുവതി കൊല ചെയ്യപ്പെട്ടതെന്ന് പൊലീസ്. ബലാത്സംഗ ശ്രമത്തിനിടയിലാണ് യുവതി മരിച്ചത്. യുവതിയെ പ്രതി നാസു ബലാത്സംഗം ചെയ്യാൻ ശ്രമിച്ചു നടക്കാതെ വന്നപ്പോൾ കൊലപ്പെടുത്തിയതായും തുടർന്ന്. മൊബൈൽ ഫോണും പണവും കവർന്ന് പ്രതി കടന്നു കളഞ്ഞതായും പോലീസ് പറഞ്ഞു. കൊല്ലം ബീച്ചിൽ നിന്നും യുവതിയെ പ്രതി തന്ത്രപരമായി കോട്ടേഴ്സിലേക്ക് എത്തിക്കുകയായിരുന്നു. ചെമ്മാമുക്കിൽ ആളൊഴിഞ്ഞ റെയിൽവേ കെട്ടിടത്തിൽ നിന്നാണ് യുവതിയുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയത്. കേരളാപുരം സ്വദേശിയാണ് മരിച്ച യുവതി. അഞ്ച് […]

Posted inലേറ്റസ്റ്റ്

തിരുവനന്തപുരത്ത് ഒരു വീട്ടിലെ 3 പേർ പൊള്ളലേറ്റ് മരിച്ച നിലയിൽ

തിരുവനന്തപുരം കഠിനംകുളത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പടിഞ്ഞാറ്റ് മുക്ക് കാർത്തിക വീട്ടിൽ രമേശൻ (48), ഭാര്യ സുലജ കുമാരി (46), മകൾ രേഷ്മ (23) എന്നിവരെയാണ് പൊളളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. രമേശൻ ഇന്നലെയാണ് ഗൾഫിൽ നിന്ന് മടങ്ങിയെത്തിയത്.പലിശക്കുരുക്കില്‍ നിന്ന് കരകയറാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ്  കുടുംബം ആത്മഹത്യ ചെയ്‍തതെന്ന് പൊലീസ് പറയുന്നു. ഒരു മകനുണ്ട്.മകൻ തമിഴ്നാട്ടിൽ ചെണ്ടമേളത്തിന് പോയിരിക്കുകയാണെന്ന് അയൽവാസികൾ പറഞ്ഞു. മരിച്ച രമേശന്‍ പലരില്‍ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

യുവജനക്കമ്മീഷൻ അദ്ധ്യക്ഷയുടെ ശമ്പളക്കുടിശ്ശികയിൽ മെല്ലെപ്പോക്ക്

യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോമിന് മുൻകാല പ്രാബല്യത്തോടെ ശമ്പള കുടിശ്ശിക അനുവദിക്കാനുള്ള ഉത്തരവ് ഇറങ്ങിയില്ല. ധനവകുപ്പ് ശമ്പളക്കുടിശ്ശിക നൽകാൻ തീരുമാനിച്ചത് വിവാദമായ സാഹചര്യത്തിൽ കൂടുതൽ പരിശോധന നടത്താനാണ് ഉത്തരവ് വൈകിപ്പിക്കുന്നതെന്ന് റിപ്പോർട്ടുകൾ . . അതേസമയം കമ്മീഷൻ മുൻ അധ്യക്ഷൻ ആർ വി രാജേഷിന് മുൻകാല പ്രാബല്യത്തോടെ ശമ്പളം നൽകണമെന്ന ഹൈക്കോടതി ഉത്തരവ് ഉള്ളത് സർക്കാരിനെ സമ്മർദ്ദത്തിൽ ആക്കുന്നു. അങ്ങനെയെങ്കിൽ കുടിശ്ശിക രണ്ട് പേർക്കും നൽകേണ്ട സ്ഥിതിയാണ്. ഇതോടെ യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോമിന് […]

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ജനുവരി 6

◾മാസംതോറും വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാമെന്നു കേന്ദ്ര സര്‍ക്കാര്‍. റഗുലേറ്ററി കമ്മീഷന്റെ അനുമതി ഇല്ലാതെ മാസം തോറും വൈദ്യുതിനിരക്ക് വര്‍ദ്ധിപ്പിക്കാന്‍ വിതരണകമ്പനികളെ അനുവദിക്കുന്ന ചട്ടഭേദഗതിക്കാണു കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ഇന്ധനത്തിന്റെ വിലവര്‍ധനയ്ക്ക് ആനുപാതികമായി വൈദ്യുതി നിരക്കു വര്‍ധിപ്പിക്കാമെന്ന് കേന്ദ്രം തീരുമാനിക്കുകയായിരുന്നു. കേന്ദ്ര നയം കേരളത്തില്‍ നടപ്പാക്കില്ലെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി. ◾സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ നീക്കം ചെയ്യുന്ന ബില്‍ രാഷ്ട്രപതിക്ക് അയക്കുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നിയമസഭ പാസാക്കിയ മറ്റു 16 […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കർണാടകയിൽ ആറിടത്ത് എൻഐഎ റെയ്ഡ്

കർണാടകത്തിൽ ആറിടങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി റെയ്ഡ് നടത്തി. ശിവമോഗ ഐ എസ് ഐ എസ് കേസുമായി ബന്ധപ്പെട്ടായിരുന്നു പരിശോധനയെന്നാണ് വിവരം. ഇസ്ലാമിക് സ്റ്റേറ്റിൽ നിന്ന് ക്രിപ്റ്റോ വാലറ്റുകൾ വഴിയടക്കം പണം വന്നതായും അന്വേഷണ സംഘം കണ്ടെത്തി. നിരവധി ഡിജിറ്റൽ തെളിവുകൾ കണ്ടെടുത്തതായി എൻഐഎ വ്യക്തമാക്കുന്നുണ്ട്. കേസിലെ മുഖ്യ  പ്രതിയായ മസ് മുനീർ വഴി ആളുകളെ തീവ്രവാദ പ്രവർത്തനത്തിലേക്ക് കൊണ്ടുവന്നതായും എൻഐഎ വൃത്തങ്ങൾ ആരോപിക്കുന്നു. മംഗ്ലൂരു സ്വദേശിയായ സയിദ് യാസിന്‍, മസ് മുനീർ, ശിവമോഗ സ്വദേശി ഷരീഖ് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ചാൻസലർ ബില്ലിൽ തനിക്ക് മുകളിലുള്ളവർ തീരുമാനമെടുക്കട്ടെയെന്ന് ഗവർണർ

ചാൻസലർ ബില്ലിൽ തനിക്ക് മുകളിലുള്ളവർ തീരുമാനമെടുക്കട്ടെയെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ബില്ല് രാഷ്ട്രപതിക്ക് വിടുമെന്ന സൂചനയാണ് ഇതിലൂടെ വ്യക്തമാകുന്നത്. തന്നെ കൂടി ബാധിക്കുന്ന ബില്ലിൽ തനിക്ക് മുകളിലുള്ളവർ തീരുമാനമെടുക്കട്ടെ എന്നായിരുന്നു ആരിഫ് മുഹമ്മദ് ഖാന്റെ പ്രതികരണം. നയപ്രഖ്യാപനത്തിനുള്ള  സർക്കാർ തീരുമാനം സ്വാഗതാർഹമെന്ന് പറഞ്ഞ അദ്ദേഹം സർക്കാരിന്റെ നടത്തിപ്പിൽ ഒരിക്കലും ഇടപെട്ടിട്ടില്ലെന്നും പറഞ്ഞു. ഇന്നലെ രാവിലെ ചേർന്ന മന്ത്രിസഭാ യോഗം പതിഞ്ചാം നിയമസഭയുടെ ഏഴാം സമ്മേളനം പിരിയുന്നതായി ഔദ്യോഗികമായി ഗവർണ്ണറെ അറിയിക്കാൻ തീരുമാനിച്ചിരുന്നു. കഴിഞ്ഞ 13ന് സമ്മേളനം തീർന്നെങ്കിലും ഇതുവരെ […]